ഇ.എ ശങ്കരന്‍ സിപിഐഎമിൽ നിന്ന് കോണ്‍ഗ്രസിലേക്ക്

പുൽപ്പള്ളി:വയനാട്ടിൽ സിപിഎമ്മിലും രാജി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായ ഇഎ ശങ്കരനാണ് രാജിവെച്ചത്. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കി. സിപിഎമ്മിന്റെ ആദിവാസി സംഘടനയാണ് ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്. നിലവിൽ സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കോൺഗ്രസ് വിട്ട എംഎസ് വിശ്വനാഥൻ സിപിഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജി. ശങ്കരനെ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി….

Read More

സംസ്ഥാനത്ത് ഇന്ന് 51,570 പേർക്ക് കൊവിഡ്, 14 മരണം; 32,701 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, കാസർഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,14,734…

Read More

മലപ്പുറത്ത് അഞ്ച് വയസ്സുള്ള കുട്ടി പീഡനത്തിന് ഇരയായി; നാൽപതുകാരൻ അറസ്റ്റിൽ

മലപ്പുറത്ത് പിഞ്ചകുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. അഞ്ച് വയസ്സുള്ള പെൺകുട്ടി പീഡനത്തിന് ഇരയായി. മലപ്പുറം എടവണ്ണയിലാണ് സംഭവം. അയൽവാസിയായ നാൽപതുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത് അയൽവീട്ടിൽ കളിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Read More

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 15, 23, 24 ഡിവിഷനുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 15, 23, 24.ഡിവിഷനുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ നിലവിൽ 74 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണിലുള്ളത്

Read More

കൊല്ലത്ത് വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: കൊല്ലം കല്ലുവാതുക്കല്‍ വീട്ടുപറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പില്‍ കണ്ടെത്തിയ കുഞ്ഞാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമേ പ്രായമുള്ളൂ. കണ്ടെത്തുമ്പോള്‍ പൊക്കിള്‍ക്കൊടി പോലും മുറിച്ച് മാറ്റിയിരുന്നില്ല. മൂന്ന് കിലോയോളം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ നാട്ടുകാരാണ് കണ്ടെത്തിയത്. പീന്നീട് പോലിസ് ഏറ്റെടുക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആദ്യം മെഡിക്കല്‍കോളജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസ്സം നേരിട്ടപ്പോള്‍ എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.  

Read More

പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ വൻ സ്ഫോടനം

  പാക് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്. സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഫോടനം ഉണ്ടായത് വെടിമരുന്ന് സംഭരണശാലയില്‍ ആണെന്നും ഇവിടെ നിന്ന് തീയാളി കത്തുകയാണെന്നും ദ ഡെയ്‍ലി മിലാപ് എഡിറ്റര്‍ ട്വീറ്റ് ചെയ്തു. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. നിരവധി ആളുകൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുന്നുണ്ട്, പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി പലരും അവകാശപ്പെടുന്നു.

Read More

കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് നിരവധി പേർക്ക് പരിക്ക്

കൊല്ലം : കടയ്ക്കലിൽ ക്ഷേത്രമുറ്റത്ത് ആൽമരം ഒടിഞ്ഞു വീണ് 6 പേർക്ക് പരിക്ക്. തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്ര മുറ്റത്താണ് ആൽമരം ഒടിഞ്ഞു വീണത്. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലാണ് മരം ഒടിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. മറ്റ് നാലു പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.

Read More

വയനാട് ജില്ലയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്;114 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75

  വയനാട് ജില്ലയില്‍ ഇന്ന് (02.07.21) 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.75 ആണ്. 292 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65520 ആയി. 61907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3057 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍…

Read More

സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന് 10 ദിവസം കൊണ്ട് സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ രാഷ്‌ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യർഥിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്‌ഥാപനങ്ങളും, വിദ്യാഭ്യാസ വകുപ്പും…

Read More