ലഖിംപൂർ കൂട്ടക്കൊല; ജുഡീഷ്യൽ അന്വേഷണം: കമ്മീഷനെ നിയോഗിച്ചു

  ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. കർഷകർ ഉൾപ്പടെയുള്ളവരുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്‌തമായതിനെ തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജി പ്രദീപ് കുമാർ ശ്രീവാസ്‌തവയാണ് അന്വേഷണ കമ്മീഷൻ. 2 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ ലഖിംപൂർ ഖേരിയിൽ ഉണ്ടായ ആക്രമണം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക…

Read More

നൂൽപ്പുഴ തോട്ടാമൂലയിൽ ആത്മഹത്യ ചെയ്ത ഗോത്രയുവാവിന് കൊവിഡ് പോസിറ്റീവ്; ഇൻക്വസ്റ്റ് നടത്തിയ പൊലിസുകാർ നിരീക്ഷണത്തിൽ പോയി

സുൽത്താൻ ബത്തേരി: ആത്മഹത്യചെയ്ത യുവാവിന് കൊവിഡ് പോസിറ്റീവായതോടെ സുൽ്ത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയത്. നൂൽപ്പുഴ തോട്ടാമൂല ലക്ഷംവീട് കോളനിയിലെ മനു(36)വാണ് വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. മു്ത്തങ്ങ ആലത്തൂർ കോളനിക്ക് സമീപമുള്ള വനത്തിലാണ് മനുവിനെ തൂ്ങ്ങിമരിച്ച നിലയിൽ കണ്ട്ത്. തുടർന്ന് ശനിയാഴ്ച നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതോടെ മൃതദേഹം പരിശോധന നടത്തിയ ബത്തേരി പൊലിസ് സ്റ്റേഷനിലെ എസ്‌ഐ അടക്കം നാലുപേരാണ് ക്വാറന്റൈനിൽ പ്രവേശിച്ചത്. രമ്യയാണ് മനുവിന്റെ ഭാര്യ. മക്കൾ: അനൂപ്, അനാമിക

Read More

കേരളം രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍; അടുത്തത് സമൂഹവ്യാപനം

ലോകാരോഗ്യ സംഘടന മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളുണ്ടെന്ന് മുഖ്യമന്ത്രി. രോഗികളില്ലാത്ത സ്ഥിതി, പുറത്തു നിന്ന് ആളുകളെത്തി രോഗം പടരുന്ന സ്ഥിതി, ക്ലസ്റ്റേഴ്‌സ് അടിസ്ഥാനപ്പെടുത്തി രോഗവ്യാപനം, സമൂഹവ്യാപനം എന്നിവയാണവ. ഇതില്‍ കേരളം മൂന്നാം ഘട്ടത്തിലാണ് മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള്‍ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ്…

Read More

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ; സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങൾ പ്രധാനം

  ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കാനാണ് ശ്രമമെന്ന് താലിബാൻ. സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണ്. ഇതിനായുള്ള ശ്രമം നടക്കുകയാണെനന്ന് താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്‌സായി ദോഹയിൽ പറഞ്ഞു. താലിബാൻ നിയന്ത്രണത്തിൽ വരുന്നതിന് മുമ്പ് അഫ്ഗാനുമായി നല്ല ബന്ധമാണ് ഇന്ത്യക്കുണ്ടായിരുന്നത്. താലിബാനോടുള്ള ഇന്ത്യയുടെ സമീപനമെന്തായിരിക്കുമെന്ന് അന്താരാഷ്ട്ര സമൂഹം തന്നെ ഉറ്റുനോക്കുമ്പോഴാണ് താലിബാന്റെ പ്രതികരണം വരുന്നത്.  

Read More

വംശീയ ആക്രമണം: കാനഡയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി

  കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി. മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേർക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു സംഭവത്തിൽ നതാനിയേൽ വെൽറ്റ്മാൻ എന്ന 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 74കാരനായ വയോധിക, 46കാരനായ പുരുഷൻ, 44കാരിയായ യുവതി, 15കാരിയായ പെൺകുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. പ്രതിക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു

Read More

നൂറു പിന്നിട്ട് മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താ സമ്മേളനം; റെക്കോർഡ്

മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്നും വാർത്താ സമ്മേളനങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നുവെന്നും പഴികേട്ട മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് 19 കാലത്തു നടത്തിയ വാർത്താ സമ്മേളനങ്ങളുടെ എണ്ണം നൂറു കവിയുന്നു. ഒരു ഭരണാധികാരിയും ഒരു വിഷയത്തിൽ ഇത്രയേറെ തവണ മാധ്യമങ്ങളെ കണ്ടിട്ടുണ്ടാകില്ല എന്ന് മാധ്യമ ലോകം. ജനുവരിയിലെ നിയമസഭാ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ദൈനംദിന വാർത്താ സമ്മേളനം ആരംഭിച്ചത്. കോവിഡ് വിവരങ്ങൾ സവിസ്തരം. മിക്ക ദിവസവും ഒരുമണിക്കൂർ നീളുന്ന വാർത്താ സമ്മേളനം. ആദ്യം വൈകീട്ട് ആറുമണിക്ക് തുടങ്ങി ഏഴിന്…

Read More

തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി; അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ടി രാജാ സിങ് രാജിവച്ചു

സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി രാമചന്ദര്‍ റാവുവിനെ പരിഗണിക്കുന്നതിനിടയില്‍ പ്രമുഖ നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി രാജാ സിങ് പാര്‍ട്ടി വിട്ടു. ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടി വഞ്ചിക്കുകയാണ് എന്ന് ആരോപിച്ചാണ് രാജി. തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇടപ്പെട്ട് പുനഃപരിശോധിക്കണം എന്ന് രാജിക്കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. (സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി രാമചന്ദര്‍ റാവുവിനെ പരിഗണിക്കുന്നതിനിടയില്‍ പ്രമുഖ നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി…

Read More

സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കൾ

വീടും സ്ഥലവും നൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്ക. തങ്ങൾക്ക് തർക്ക ഭൂമിയിൽ തന്നെ വീട് വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും വീട് നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. കുട്ടികളുടെ പഠന ചെലവ് ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഡിജിപി ലോക്‌നാധ് ബെഹ്‌റ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സാഹചര്യത്തിന് അനുസരിച്ച് പെരുമാറാത്ത പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന…

Read More

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

2020 ഒക്ടോബര്‍ 21,22 തിയ്യതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. പൊതു നിര്‍ദ്ദേശങ്ങള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല….

Read More