ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആർ.ടി.സി പരിമിത സർവീസായിരിക്കും നടത്തുക. കൊവിസ് കേസുകൾ കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചത്. ഇന്നും നാളെയും കർശന പരിശോധന ഉണ്ടായിരിക്കും. പ്രഭാത സായാഹ്ന സവാരി അനുവദിക്കില്ല. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവീസ് വിഭാഗത്തിൽ…