സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ശശാങ്കൻ്റെ മാതാവ് പാർവതി കുട്ടിയമ്മ (95) നിര്യാതയായി

സുൽത്താൻ ബത്തേരി:സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ശശാങ്കൻ്റെ മാതാവ് സുൽത്താൻ ബത്തേരി കട്ടയാട് വസന്തഭവൻ പാർവതി കുട്ടിയമ്മ (95) നിര്യാതയായി മറ്റുമക്കൾ:രാധാകൃഷ്ണൻ, അശോകൻ,വിജയൻ (റിട്ട.പോസ്റ്റ്‌ ഓഫീസ് മൂലങ്കാവ് ), രഘുനാഥൻ (എക്സ് മിലിറ്ററി ), വസന്തകുമാരി. മരുമക്കൾ : പുഷ്പവല്ലി, ഉഷാകുമാരി, കോമളകുമാരി,ലേഖ, അനിൽ കുമാർ (കെ എസ് എഫ് ഇ ബത്തേരി ) സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

Read More

സ്വപ്‌നയുടെ ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചതും തുറന്നതും വേണുഗോപാൽ; സ്വർണക്കടത്തിന് മുമ്പും ലോക്കർ തുറന്നു

തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിൽ. 2019 ജൂലൈ മാസത്തിലാണ് സ്വർണക്കടത്ത് ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടായ വേണുഗോപാലാണ് തന്റെയും കൂടി പേരിലുള്ള ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത്. ലോക്കർ തുടങ്ങാൻ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത് ശിവശങ്കറാണ്. അനധികൃത ഇടപാടുകൾക്കായാണ് ലോക്കർ തുറന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. വേണുഗോപാൽ പലതവണ ഈ ലോക്കർ തുറന്നതായി വിവരം ലഭിച്ചിട്ടുണ്ട് സ്വപ്‌ന നിർദേശിച്ചവരുടെ പക്കൽ വേണുഗോപാലാണ് പണം കൊടുത്തുവിട്ടത്. ഇടപാടിൽ വേണുഗോപാലിന്റെ പങ്കും അന്വേഷണസംഘം…

Read More

തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികൾ

  കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.70 രൂപയും ഡീസലിന് 95.86 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.67 രൂപയും ഡീസലിന് 97.77 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.91 രൂപയും 96.07 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനയാണ് ഇന്ധനവില ഉയരുവാന്‍ കാരണമെന്നാണ് എണ്ണ…

Read More

കോവിഡ് വാക്‌സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം,പാഴാക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി: കോവിഡ് വാക്‌സിനുകൾ പാഴാക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിലെ കോവിഡ് വാക്സിൻ സ്വീകരിച്ചവരോടും ആരോഗ്യ പ്രവർത്തകരോടും സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്‌സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുന്നത് വാക്‌സിനേഷന്റെ ചെലവ് 10 ശതമാനം കുറയ്ക്കും. സ്ത്രീകൾ, പ്രായമായവർ ,വ്യവസായ തൊഴിലാളികൾ, ദിവസവേതനക്കാർ മുതലായവർക്ക് സംസ്ഥാനം പ്രത്യേക ശ്രദ്ധ നൽക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിനായി ‘സുരക്ഷാ കി യുക്തി-കൊറോണ സേ മുക്തി’ പോലുള്ള പ്രത്യേക പ്രചാരണങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറസിനെക്കുറിച്ചും കുത്തിവയ്പ്പിനെക്കുറിച്ചും അവബോധം…

Read More

സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു

  ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗം സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാൻ തീരുമാനിച്ചു. 75 വയസാക്കി നേരത്തെ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ചിരുന്നു. പുതിയ തീരുമാനം ഇതിൻ്റെ തുടർച്ചയെന്നോണമാണ്. ഇപ്പോൾ നടപ്പാക്കുന്നത് നേരത്തെ ലഭിച്ചിരുന്ന ശുപാർശയാണ്. തീരുമാനം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ നിലവിൽവരും. അംഗങ്ങളെ നേരത്തെ മുതൽ കീഴ്‌ഘടകങ്ങളിൽ പുതിയ തീരുമാന പ്രകാരമാണ് തെരഞ്ഞെടുക്കുന്നത്. തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത് കാലോചിതമായി മാറ്റം പാർട്ടിയിൽ വരുത്തുക, നേതൃനിരയിലേക്ക് പുതുയ അംഗങ്ങൾക്ക് അവസരം…

Read More

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി നിലത്ത് പായവിരിച്ച് കഴിഞ്ഞത് പതിനെട്ട് ആദിവാസി രോഗികൾ മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികൾക്കാണ് ദുർഗതി കോ വിഡ് കെയർ സെൻസറുകളിൽ എത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചു രോഗികളെ ഇന്നലെ കഴിഞ്ഞത് നിരീക്ഷണ കേന്ദ്രത്തിലെ നേഴ്സറി ക്ലാസ് മുറിയിൽ… രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ഫർണിച്ചറിൽ…

Read More

ബിപിൻ റാവത്ത് വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ

  ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആധ്യ ഘട്ടത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചവരിൽ സൈനിക മേധാവിയും ഉൾപ്പെടുന്നു. ഗുരുതരമായ പൊള്ളലേറ്റ ബിപിൻ റാവത്തിന് അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്. MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ബിപിൻ റാവത്തും…

Read More

മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട;28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് പിടികൂടി

മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും, എക്സൈസ് ഇൻ്റലിജൻ്റ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി. പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും പിന്നീട് ബത്തേരി പൊലിസിന് കൈമാറും.

Read More

മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു

  മലപ്പുറം മമ്പാട് തേനീച്ച കുത്തേറ്റ് കർഷകൻ മരിച്ചു. പുള്ളിപ്പാടം ഇല്ലിക്കൽ കരീം(67) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കരീമിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെയാണ് കരീമിനെ തേനീച്ച കുത്തിയത്.

Read More

ഭക്തിയിൽ ആറാടി സന്നിധാനം; പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ഭക്തിയുടെ നിറവിൽ പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിഞ്ഞു. ശബരിമലയിൽ. തിരുവാഭരണങ്ങൾ ഭഗവാന് ചാർത്തി ദീപാരാധന അവസാനിക്കുന്ന സമയത്താണ് 6.42ന് ജ്യോതി തെളിഞ്ഞത്. സന്നിധാനത്ത് എത്തിയ തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വി കെ ജയരാജ് പോറ്റിയും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. ദീപാരാധനക്ക് പിന്നാലെ സെക്കൻഡുകൾക്ക് വ്യത്യാസത്തിൽ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മകര വിളക്ക് ദർശനം. അയ്യായിരം പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനമുണ്ടായിരുന്നത്. സന്നിധാനത്ത് നിന്ന്…

Read More