Headlines

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് വ്യാപനം; സെപ്റ്റംബറിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് മാറ്റി

നൂറിലധികം ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സെപ്റ്റംബറിൽ നടക്കേണ്ട പൊതു തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഓക് ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഒക്ടോബർ 17ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജസീന്ത അറിയിച്ചു. തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നും ഈ സാഹചര്യത്തിൽ പാർട്ടികൾക്ക് കൂടുതൽ സമയം പ്രചരണത്തിനായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങൾ…

Read More

മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ നിയമസഹായം; അഡ്വ. വി നന്ദകുമാറിനെ ചുമതലപ്പെടുത്തി

  പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കി മമ്മൂട്ടി. നിയമ സഹായത്തിനായി അഡ്വി. വി നന്ദകുമാറിനെ മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുമതല നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചത് കേരളാ, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. മധുവിന്റെ സഹോദരി ഭർത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. വർഷം നാലായിട്ടും…

Read More

വ്യാജ വിദ്യാഭ്യാസ യോഗ്യത; ലോകായുക്ത ഷാഹിദ കമാലിനോട് വിശദീകരണം തേടി

  വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം എന്നും ലോകായുക്ത നിർദ്ദേശിച്ചു. വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും, 2017 ഓഗസ്റ്റ് 29ന് വനിതാ കമ്മീഷന്‍ അംഗമാകാനായി സമർപ്പിച്ച രേഖകളിലും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും നൽകിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന്…

Read More

സ്ഥാനമൊഴിയാൻ 48 മണിക്കൂർ കോഹ്ലിക്ക് സമയം നൽകി; 49ാം മണിക്കൂറിൽ ബിസിസിഐ തന്നെ പുറത്താക്കി

വിരാട് കോഹ്ലി അങ്ങനെ ഇന്ത്യൻ ഏകദിന ടീമിന്റെ നായകൻ അല്ലാതായിരിക്കുന്നു. 2019ലെ ലോകകപ്പ് തോൽവിയോടെ തന്നെ കോഹ്ലിയുടെ കസേരക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. രവിശാസ്ത്രി ഇന്ത്യൻ കോച്ച് സ്ഥാനത്ത് നിന്ന് പടിയിറങ്ങി പകരം രാഹുൽ ദ്രാവിഡ് എത്തിയതോടെ കോഹ്ലിയുടെ വിധി ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിരുന്നു. ടി20 ലോകകപ്പിലെ പുറത്താകൽ കൂടിയായതോടെ ബിസിസിഐക്ക് മുന്നിൽ മറ്റ് വഴികളൊന്നും ഇല്ലാതായിി സ്വമേധയാ സ്ഥാനമൊഴിയാൻ കോഹ്ലിയോട് ബിസിസിഐ നിർദേശിച്ചിരുന്നു. 48 മണിക്കൂർ സമയവും നൽകി. എന്നാൽ രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നില്ല കോഹ്ലി. എന്നാൽ…

Read More

ഞായറാഴ്ച ലോക്ക്ഡൗൺ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയ്ക്കു തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ്

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഞായറാഴ്ച സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. പരീക്ഷ തടസമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്ര ചെയ്യുന്നതിനു തടസമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുന്നതിനു സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്

Read More

കടല്‍ക്കൊല:നാവികരെ എന്‍.ഐ.എ കോടതിക്കു വിടണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയെ അതിശക്തമായി എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ എന്‍.ഐ.എ കോടതിയില്‍ വിചാരണ നേരിടാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടല്‍ക്കൊല കേസില്‍ എന്‍.ഐ.എ കോടതിയില്‍ നാവികര്‍ വിചാരണ നേരിടണമെന്നും നിയമവിരുദ്ധ നടപടികള്‍ക്കുമെതിരേ കേസെടുക്കാന്‍ ഇന്ത്യക്ക് അധികാരമുണ്ടെന്നുമാണ് നേരത്തെ സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ പ്രതികള്‍ ഇറ്റാലിയന്‍ നാവികസേനയുടെ ഭാഗമാണെന്നും…

Read More

സംസ്ഥാനത്ത് ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന; ഏറ്റവും കൂടുതൽ തേങ്കുറിശ്ശിയിൽ

സംസ്ഥാനത്ത് ഏറെ നാളുകൾക്ക് ശേഷം മദ്യശാല തുറന്ന ഇന്നലെ നടന്നത് 51 കോടി രൂപയുടെ മദ്യവിൽപ്പന. ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും മദ്യശാലകൾ വഴിയാണ് 51 കോടി രൂപയുടെ മദ്യം വിറ്റത്. പാലക്കാട് തേങ്കുറിശ്ശിയിലാണ് ഏറ്റവുമധികം മദ്യം വിറ്റത്. 68 ലക്ഷം രൂപയുടെ മദ്യം ഇവിടെ നിന്ന് ചെലവായി സംസ്ഥാനത്തെ 265 ഔട്ട് ലെറ്റുകളിൽ 225 എണ്ണമാണ് ഇന്നലെ പ്രവർത്തിച്ചത്. സാധാരണ ദിവസങ്ങളിൽ ശരാശരി 30 മുതൽ 40 കോടിയുടെ വരെയാണ് വിൽപ്പനയുണ്ടാകുക. ആഘോഷ ദിവസങ്ങളിൽ 70 കോടിയുടെ വരെ…

Read More

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ്, 16 മരണം; 3512 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസർഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ…

Read More

വിശാഖപട്ടണത്ത് നിന്ന് കടത്തിയ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി കൊച്ചിയിൽ പിടിയിൽ

  കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ്(23) പിടിയിലായത്. ബംഗളൂരുവിൽ എൽ എൽ ബി വിദ്യാർഥിയാണ് മുഹമ്മദ്. ന്യൂ ഇയർ പാർട്ടിക്കായി വിശാഖപട്ടണത്ത് നിന്നാണ് ഇയാൾ രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ബസിലാണ് ഹാഷിഷ് ഓയിലുമായി മുഹമ്മദ് വന്നത്. അങ്കമാലി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിനെ പിടികൂടിയത്. ഇടപ്പള്ളിയിൽ വെച്ച് മറ്റൊരാൾക്ക് കൈമാറാൻ മാത്രമാണ് തനിക്ക് നിർദേശമുണ്ടായിരുന്നുള്ളുവെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞു. ഇയാൾ കടത്തുസംഘത്തിലെ ഒരു…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 3 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെൻമെന്റ് സോൺ വാർഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂർ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി (സബ് വാർഡ് 4), കാസർഗോഡ് ജില്ലയിലെ കാറഡുക (6), പാലക്കാട് ജില്ലയിലെ കേരളശേരി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത് സംസ്ഥാനത്ത് ഇന്ന്…

Read More