മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത; സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു
വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌ത ലക്കിടി ചെക്ക് പോസ്‌റ്റിലെ ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവ് വനം മന്ത്രി മരവിപ്പിച്ചതാണ് ഭിന്നതയ്‌ക്ക് കാരണം. മുട്ടിൽ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്കിടി ചെക്ക് പോസ്‌റ്റിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്‌റ്റ്…