കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ മജിസ്‌ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്ന് പ്രതികൾ

കൊച്ചി ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും അത് മജിസ്ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്നുമാണ് പ്രതി റഫീഖ് ആവശ്യമുന്നയിച്ചിരിക്കുന്നത്. റഫീഖുമായുള്ള വാട്സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്ടേറ്റ് കോടതിയിൽ പ്രതി ആവശ്യമുന്നയിച്ചു. അതേ സമയം ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവർ തന്നെയാണെന്നും പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. ഷംനയോട് ഫോണിൽ സംസാരിച്ച സ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനം…

Read More

സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്‌മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്‌മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു ടൗണിൻ്റെ ഒരു ഭാഗം അടക്കുകയും മറു ഭാഗം തുറക്കുകയും ചെയ്യുന്ന നിലപാട് തിരുത്തണം. രോഗി ഈ മാസം രണ്ടാം തിയ്യതിയാണ് ബത്തേരിയിലെ ഒരു ഹോട്ടലിലും മൊബൈൽ ഷോപ്പിലും എത്തിയത്.പിന്നീട് എട്ട് ദിവസം കഴിഞാണ് കണ്ടെയ്മെൻ്റ് സോണാക്കുന്നത് .ഇതിൽ എന്ത് അർത്ഥമാണുള്ളത്.രോഗി വന്നെന്ന് പറയുന്ന ഹോട്ടൽ പരിസരവും മൊബൈൽ ഷോപ്പ് പരിസരവും അടച്ചിടാൻ…

Read More

യുപിയിൽ രണ്ടാം ഘട്ടം; ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ്

  ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ജയിലിലുള്ള എസ് പി നേതാവ് അസം ഖാൻ, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, ബിജെപിയിൽ നിന്ന് രാജിവെച്ച ധരംപാൽ സിംഗ് എന്നിവർ ഇന്ന് ജനവിധി തേടുന്നുണ്ട് ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 81 ലക്ഷം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് ഉത്തരാഖണ്ഡിൽ…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്നരക്കോടിയുടെ സ്വര്‍ണവും സ്വര്‍ണമിശ്രിതവും; മുക്കം സ്വദേശി ഉൾപ്പെടെ നാലു പേർ പിടിയിൽ

  മുക്കം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണം പിടിച്ചു. ദുബായില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബായില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു. ആകെ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്‌. 4.8 കിലോ സ്വര്‍ണവും മൂന്നുകിലോയില്‍ അധികം സ്വര്‍ണമിശ്രിതവുമാണ് അഞ്ച് യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ കരിപ്പുര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ്…

Read More

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും കത്തിലൂടെയും ഭീഷണി വന്നതായി പോലീസിൽ നൽകിയ പരാതിയിൽ വിപിൻലാൽ പറയുന്നു. വിപിൻലാലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ആരെയും പ്രതി ചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

Read More

തർക്കം നിലനിൽക്കുന്ന ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം തർക്കത്തിലുള്ള ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ നിന്നെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് രാവിലെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിനെയും കുണ്ടറയിൽ കല്ലട രമേഷിനെയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തിനെയും തവനൂരിൽ റിയാസ് മുക്കോളിയെയും നിലമ്പൂരിൽ വി വി പ്രകാശിനെയും കൽപറ്റയിൽ ടി സിദ്ദിഖിനെയുമാണ് പരിഗണിക്കുന്നത്. ചർച്ചകൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതേസമയം നേമത്തെ സ്ഥാനാർഥി കെ മുരളീധരൻ നാളെ മുതൽ പ്രചാരണം…

Read More

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു

  ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ (51) ആണ് മരിച്ചത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരികെയെത്തിയത്. കഴിഞ്ഞ 12 വർഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്ലസ് ഹോസ്പിറ്റൽ, എൻഎംസി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.

Read More

അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

  തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നല്‍കി. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവാണ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് കാണിച്ച് വിജിലൻസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ കുറ്റം ചുമത്താനുള്ള വകുപ്പുകൾ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തെളിവു ശേഖരണത്തിനായി വിശദമായ അന്വേഷണം…

Read More

കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം

  കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ വലിയ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.8 മുതൽ 2.5 മീറ്റർ വരെ ഉയരത്തിൽ തിരമാല സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലയ്ക്ക് പുറമെ കന്യാകുമാരി തീരത്തും ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

Read More

ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാർ റദ്ദാക്കി; രേഖകൾ പുറത്തുവന്നു

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയെന്ന് സർക്കാർ രേഖകൾ. ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം 24ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദേശം നൽകിയെന്നും 26ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകൾ പുറത്തുവന്നത്.

Read More