കെ റെയിൽ പദ്ധതി; റെയിൽ മന്ത്രാലയം സാങ്കേതിക രേഖകൾ നൽകാൻ ആവശ്യപ്പെട്ടു

  ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആറിന്റെ ഭാഗമായി സാങ്കേതിക രേഖകൾ നൽകാൻ കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ പി.വി. അബ്ദുൾ വഹാബ് എം.പിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ സാങ്കേതിക സാദ്ധ്യതാവിവരങ്ങൾ ഒന്നും തന്നെയില്ല. പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഈ അനുമതി ഡി.പി.ആർ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു.നിലവിലെ പദ്ധതി ഭാവിയിൽ റെയിൽവെയുടെ വികസനത്തെ ബാധിച്ചേക്കും….

Read More

ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കി

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് ബന്ദ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സർവീസുകൾ തടസ്സപ്പെടുത്തില്ലെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചിട്ടുണ്ട് ഭാരത് ബന്ദിന് പ്രതിപക്ഷ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ്, ഇടതുപാർട്ടികൾ, എസ് പി, ആംആദ്മി തുടങ്ങിയ പാർട്ടികളാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാൾ ഇന്നലെ സിംഘുവിലെ…

Read More

ജലീലിനെതിരായ ഹൈക്കോടതി വിധി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

  ബന്ധു നിയമനത്തിൽ കെ ടി ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാർമികത ഒന്നുമല്ല, നിൽക്കക്കളിയില്ലാതെ നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞു ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ രാജിവെച്ചത്. ബന്ധുനിയമനത്തിൽ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കണമെന്നും ചെന്നിത്തല…

Read More

കോവിഡുമായി ബന്ധപ്പെട്ട് വയനാട് 195 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.09) പുതുതായി നിരീക്ഷണത്തിലായത് 195 പേരാണ്. 280 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2892 പേര്‍. ഇന്ന് വന്ന 63 പേര്‍ ഉള്‍പ്പെടെ 281 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1069 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 53223 സാമ്പിളുകളില്‍ 51412 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 49768 നെഗറ്റീവും 1644 പോസിറ്റീവുമാണ്.

Read More

പാകിസ്താന്റെ കാത്തിരിപ്പ് തീര്‍ന്നു; ഇന്ത്യ കീഴടങ്ങി: വിജയം 10 വിക്കറ്റിന്

ദുബായ്: ഒരിക്കലും സംഭവിക്കില്ലെന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടത് ദുബായിര്‍ സംഭവിച്ചു. ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. 10 വിക്കറ്റിനായിരുന്നു പാകിസ്താന്‍ ഇന്ത്യയുടെ കഥ കഴിച്ചത്. ലോകകപ്പില്‍ പാകിസ്താനെതിരേ 12-0ന്റെ റെക്കോര്‍ഡുമായി ഈ മല്‍സരത്തിനെത്തിയ ഇന്ത്യക്കു തുടക്കം മുതല്‍ മോശം ദിനമായിരുന്നു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യക്കു തങ്ങളുടെ എ ക്ലാസ് പ്രകടനം പുറത്തെടുക്കാനായില്ല. മറുഭാഗത്ത് ബാബര്‍ ആസമിന്റെ കീഴില്‍ ആദ്യമായി ലോകകപ്പ് കളിച്ച പാകിസ്താന്‍…

Read More

സഞ്ചാരികൾക്ക് സൗകര്യമൊരുക്കി ഡി.ടി.പി.സി.യും വയനാട് ടൂറിസം ഓർഗനൈസേഷനും

വയനാട്ജില്ലയിലെ ടൂറിസം മേഖല ഉണരുകയാണ്. കോവിഡ് മാഹമാരി ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ഉണർവോടെ തിരിച്ച് വന്നിരിക്കുന്നുവെന്ന് ഡിടിപിസി സെക്രട്ടറി ബി ആനന്ദ് പറഞ്ഞു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. വരും നാളുകളിൽ കൂടുതൽ സഞ്ചാരികൾ ജില്ലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ പേർ എത്തി തുടങ്ങിയിട്ടുണ്ടെന്നും തിരിച്ചടികളിൽ നിന്നും കരകയറി വരുന്ന സമയമാണിത് എന്നും ഡബ്ളിയു ടി ഒ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി: ഒന്നാം ഘട്ടം ഡിസംബർ 8ന്; വോട്ടെണ്ണൽ ഡിസംബർ 16ന്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുന്നത്. ഡിസംബർ 8 ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ടം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഡിസംബർ 10 വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ് മൂന്നാം…

Read More

മയക്കുമരുന്ന് കേസ്: റാണാ ദഗുബാട്ടിക്കും രാകുൽ പ്രീത് സിംഗിനും എൻ സി ബി നോട്ടീസ്

മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് റാണ ദഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നീ താരങ്ങൾക്ക് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. സെപ്റ്റംബർ അഞ്ചിന് ഹാജരാകാനാണ് നിർദേശം. അടുത്തിടെ തെലങ്കാനയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനിരുന്നതാണെന്ന് സൂചനകൾ ലഭിച്ചിരുന്നു നേരത്തെ കള്ളപ്പണ കേസിലും മൂന്ന് താരങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിൽ സെപ്റ്റംബർ എട്ടിനാണ് താരങ്ങൾ ഹാജരാകേണ്ടത്. ഇവരെ കൂടാതെ ചാർമി കൗർ, മുമൈദ്…

Read More

പുഴയിൽ കാൽ തെന്നി വീണു മൂന്നര വയസ്സുകാരി മരിച്ചു

ഒളവണ്ണ: പുഴയിൽ കാൽ തെന്നി വീണു മൂന്നര വയസ്സുകാരി മരിച്ചു. കയ്യലോട്ട്പറമ്പിൽ മുണ്ടോളി റഹൂഫിൻ്റെ മകൾ ഇസ്സ റഹൂഫ് ആണ് നല്ലളം പൂളക്കടവ് പുഴയിൽ മുങ്ങി മരിച്ചത്. വിടിന് സമീപത്തെ പുഴയിൽ കളിക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണ കുട്ടികളിൽ ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. തുടർന്ന് പരിശോധനയിൽ പുഴയിൽ നിന്ന് കണ്ടെടുത്ത ഇസ റഹൂഫിനെ പന്തിരാങ്കാവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ് സിജിന സഹോദരിമാർ: ഇസ്ര സൈനബ്, ഇനാറ ആയിഷ

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസീസ് 294ന് പുറത്ത്; ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 294 റൺസിന് പുറത്തായി. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എടുത്തിട്ടുണ്ട്. ടെസ്റ്റിന്റെ അവസാന ദിനമായ നാളെ 324 റൺസ് എടുത്താൽ ഇന്ത്യക്ക് ജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കാം. ആവേശകരമായ അന്ത്യമാണ് ബ്രിസ്‌ബേൻ ടെസ്റ്റിലും കാത്തിരിക്കുന്നത്. നാളത്തെ ആദ്യ സെഷൻ ഇതോടെ നിർണായകമാകും. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നാളെ അദ്യ സെഷൻ അവസാനിക്കുന്നതോടെ ഇന്ത്യ ജയത്തിനാണോ സമനിലക്കാണോ ശ്രമിക്കുന്നതെന്ന്…

Read More