കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സീതാറാം യെച്ചൂരി

  കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല. എന്നാൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് പറയാൻ കഴിയാതെ…

Read More

ലഡാക്കിൽ സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടിയെന്ന് കരസേനാ മേധാവി

അതിർത്തിയിൽ ഇന്ത്യൻ സൈന്യം സ്വീകരിച്ചത് ചൈനക്കെതിരായ മുൻകരുതൽ നടപടികളെന്ന് കരസേനാ മേധാവി എംഎം നരവണെ. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നതായും നരവണെ പറഞ്ഞു ്ഇന്നലെ കരസേന, വ്യോമസേന മേധാവിമാർ നേരിട്ട് ലഡാക്കിലെത്തി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. യഥാർഥ നിയന്ത്രണരേഖക്ക് സമീപത്തുള്ള മലനിരകളിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെ മേഖലയിൽ സജ്ജമാക്കിയിട്ടുമുണ്ട് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി അതിർത്തി കടക്കാനുള്ള ചൈനീസ് സൈനികരുടെ…

Read More

വയനാട്ടിൽ 101 പേര്‍ക്ക് കൂടി കോവിഡ്; 126 പേര്‍ക്ക് രോഗമുക്തി, എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (15.11.20) 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി. 7740 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കേരളാ പോലീസിനെതിരായ വിമർശനം: ആനി രാജക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

  കേരളാ പോലീസിൽ ആർ എസ് എസ് ഗ്യാങുണ്ടെന്ന് സംശയിക്കുന്നതായി വിമർശിച്ച ആനി രാജക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്തെവിടെ ആയാലും വീഴ്ചയുണ്ടായാൽ പോലീസ് വിമർശിക്കപ്പെടണം. കേരളത്തിലായാലും യുപിയിലായാലും വീഴ്ച സംഭവിച്ചാൽ പോലീസ് വിമർശിക്കപ്പെടണമെന്നാണ് പാർട്ടി നിലപാടെന്നും ഡി രാജ പറഞ്ഞു ആനി രാജയുടെ വിമർശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തുവന്നിരുന്നു. സംസ്ഥാന പോലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. കാനത്തെ തള്ളിയാണ് ഡി രാജ രംഗത്തുവന്നത്.

Read More

പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി: ലോറിക്ക് തീപിടിച്ചു

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ലോറി പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 6.10 ഓടെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടശേഷം വണ്ടി എടുക്കുമ്പോഴായിരുന്നു അപകടം. മറ്റു വാഹനങ്ങള്‍ സ്ഥലത്തു നിന്ന് നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Read More

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി; രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി രാജ്യത്ത് എല്ലാവരും അംഗീകരിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഒരു പൗരന്‍ രാജ്യത്തെ ഏതു സംസ്ഥാനത്ത് പോയാലും സ്വന്തം റേഷന്‍ കാര്‍ഡുപയോഗിച്ച് ന്യായവില സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നതാണ് സുപ്രധാന നേട്ടമായി സര്‍ക്കാര്‍ പറയുന്നത്. എല്ലായിടത്തും വിരലടയാളം പതിച്ച് തന്നെ കാര്‍ഡുടമയെ…

Read More

ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; സംഭവം താമരശേരി നഗര മധ്യത്തിൽ ഇന്ന് ഉച്ചയോടെ

ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം സംഭവം താമരശേരി നഗര മധ്യത്തിൽ ഇന്ന് ഉച്ചയോടെ താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് വെച്ചാണ് അപകടം. താമരശ്ശേരി കുടുക്കിൽ ഉമ്മരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.ഇദ്ദേഹം നേരത്തെ താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു. കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ടാങ്കർ ലോറിയുടെ പിൻവശത്തെ ഇടതുഭാഗത്തെ ടയറിനടിയിലേക്ക് വീണ് ടയർ കയറി ശരീരഭാഗങ്ങൾ റോഡിൽ ചിന്നി ചിതറിയ നിലയിലായിരുന്നു. അപ്പു നായർ സഞ്ചരിച്ച KL – 57-9834 നമ്പർ…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 760 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 33,680 രൂപയിലെത്തി. ഗ്രാമിന് 4210 രൂപയായി. 34,440 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. 2020 ഓഗസ്റ്റ് മുതൽ സ്വർണത്തിന് 8320 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1715 ഡോളറായി കുറഞ്ഞു. ഒരു മാസത്തിനിടെ 134 ഡോളറിന്റെ കുറവാണുണ്ടായത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 259 രൂപ കുറഞ്ഞ് 45,049…

Read More

ചൂടില്‍ വെന്തു ഉരുകി സംസ്ഥാനം; വൈദ്യുതി‍ ഉപഭോഗം സര്‍വകാല റെക്കോര്‍ഡിൽ അടുത്തു, വരും ദിവസങ്ങളില്‍ വേനല്‍മഴക്ക് സാധ്യത

കഴിഞ്ഞ മാസങ്ങളിൽ കേരളത്തിൽ ലഭിക്കുന്ന ചൂട് യാതൗരുവിധ ദയാദാക്ഷ്യണ്യവുമില്ലാത്ത രീതിയിലാണ്. ചൂടില്‍ വെന്തു ഉരുകുകയാണ് നമ്മുടെ സംസ്ഥാനം. കനത്ത് ചൂടിന് ആശ്വാസമായി ഇടയ്ക്ക് മഴയെത്തിയെങ്കിലും താപനില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയർന്നു പോവുകയാണ്.മദ്ധ്യ തെക്കന്‍ കേരളത്തില്‍ പതിവിന് വിപരീധമായി വേനലിന്റെ തുടക്കം മുതല്‍ തന്നെ ചൂട് കൊടുമ്പിരി കൊണ്ട് നില്‍ക്കുകയാണ്. പാലക്കാടിനും പുനലൂരിനും പിന്നാലെ തൃശൂര്‍, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും താപനിലയില്‍ കാര്യമായ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം തൃശൂരിലെ…

Read More

ചാത്തന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവും അറസ്റ്റിൽ

കൊല്ലം ചാത്തന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവും അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആദിച്ചനല്ലൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പിതാവും തന്നെ പീഡിപ്പിച്ചതായി മൊഴി നൽകിയത്. പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. സഹോദരന്റെ സുഹൃത്തായ കാമുകനാണ് ആദ്യം പീഡിപ്പിച്ചത്. കഴിഞ്ഞ നവംബർ മുതൽ പിതാവും പീഡിപ്പിച്ചുവരുന്നതായി കുട്ടി മൊഴി നൽകി

Read More