കോട്ടയം മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡ് കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണു

കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം. 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണു. വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. രണ്ടുപേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരു കുട്ടിയ്ക്കും 45 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയ്ക്കുമാണ് പരുക്കേറ്റതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. രണ്ടുപേരെയും രക്ഷിച്ചിട്ടുണ്ട്. ഇരുവര്‍ക്കും സാരമായ പരുക്കുകളില്ല. മറ്റാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ തകര്‍ച്ചയുടെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന്…

Read More

18 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ഏതാനും ദിവസങ്ങളിലെന്ന പോലെ തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടയിലെ പ്രതിദിന വർധനവ് അരലക്ഷം കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 52,972 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,696 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 771 പേരാണ് മരിച്ചത്. ആകെ കൊവിഡ് മരണങ്ങൾ 38,135 ആയി. 11,86,203 പേർ രോഗമുക്തി നേടി. നിലവിൽ 5,79,,357 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ…

Read More

ലോക്ക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി തമിഴ്‌നാട്

ചെന്നൈ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്. അതേസമയം ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്പത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്. പലചരക്ക് കട, പച്ചക്കറി കട. ഇറച്ചി…

Read More

തൊടുപുഴ സിവിൽ സ്റ്റേഷനിൽ ആത്മഹത്യാ ഭീഷണി മുഴക്കി കരാറുകാരൻ

തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരൻ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറിയായിരുന്നു ആത്മഹത്യാശ്രമം പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. പോലീസും ഫയർ ഫോഴ്‌സും എത്തി ഇയാളെ ബലം പ്രയോഗിച്ചു തടയുകയായിരുന്നു.

Read More

കാസർകോട് ചെറുവത്തൂരിൽ അച്ഛനും മക്കളും മരിച്ച നിലയിൽ

കാസർകോട് ചെറുവത്തൂരിൽ അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂപേഷിനെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് പത്തും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം രൂപേഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

കൊച്ചിയിൽ കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ 44കാരൻ യുവാവിന് ജീവപര്യന്തരം ശിക്ഷയും പത്ത് വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. 15 വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആക്രമിക്കുന്നത് പുറത്തുപറയാനൊരുങ്ങിയ 12 വയസ്സുകാരി സഹോദരിയെ മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്   രണ്ട് കേസുകളിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണ് പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് പത്ത് വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകുംം   ഇളയ കുട്ടിയാണ് പീഡന വിവരം അധ്യാപകരോട്…

Read More

കൊവിഡായതിനാൽ ഹാജരാകാനാകില്ലെന്ന് ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ച സായി ശങ്കർ ​​​​​​​

  വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സൈബർ വിദഗ്ധൻ സായി ശങ്കർ ഇന്ന് ഹാജരായില്ല. കൊവിഡ് ബാധിച്ചതിനാൽ പത്ത് ദിവസത്തെ സാവകാശമാണ് ഇയാൾ ചോദിച്ചിരിക്കുന്നത്. ദിലീപന്റെ ഫോണിലെ തെളിവുകളും രേഖകളും നശിപ്പിച്ചതെന്ന് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു ഇന്ന് രാവിലെ പത്ത് മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നോട്ടീസ്. ദിലീപിന്റെ ഫോണിലുണ്ടായിരുന്ന സുപ്രധാന തെളിവുകൾ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചും ഒരു ഹോട്ടലിൽ വെച്ചും സായി ശങ്കർ നശിപ്പിച്ച് കൊടുത്തിരുന്നു. എന്നാൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്നും…

Read More

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് നാല് ദിവസം പ്രായമുള്ള കുഞ്ഞ്

  അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ വട്ടലക്കി സ്വദേശികളായ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം. 26നാണ് കുഞ്ഞ് ജനിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 9 കുഞ്ഞുങ്ങളാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായി നാലു കുഞ്ഞുങ്ങൾ വരെ മരിച്ച സന്ദർഭം അട്ടപ്പാടിയിലുണ്ടായിട്ടുണ്ട്. സംഭവം വലിയ വിവാദമായപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ അട്ടപ്പാടി സന്ദർശിച്ചിരുന്നു.

Read More

Top Bridal Trends Of 2017

Lorem ipsum dolor sit amet, consectetur adipiscing elit. Atqui eorum nihil est eius generis, ut sit in fine atque extrerno bonorum. Non autem hoc: igitur ne illud quidem. Atque haec coniunctio confusioque virtutum tamen a philosophis ratione quadam distinguitur. Utilitatis causa amicitia est quaesita. Sed emolumenta communia esse dicuntur, recte autem facta et peccata non…

Read More

ബക്രീദിന് കേരളം നൽകിയ ഇളവുകൾ പിൻവലിക്കണം: സുപ്രീം കോടതിയിൽ ഹർജി

ബക്രീദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗൺ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി മലയാളി പി കെ ഡി നമ്പ്യാരാണ് അപേക്ഷ നൽകിയത്. യുപിയിലെ കൻവാർ യാത്രക്കെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേരാനാണ് അപേക്ഷ നൽകിയത് ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ച് ഇന്ന് ഹർജി പരിഗണിക്കും. കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ അടിയന്തരാവസ്ഥക്ക്…

Read More