Headlines

വെമ്പായം ബാറിലെ ഏറ്റുമുട്ടൽ; സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

  തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ടാമത്തെ മരണമാണിത്. സംഘത്തിൽ ഉണ്ടായിരുന്ന നവാസ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. മരിച്ച അനീഷ് സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ബാറിൽ എത്തിയശേഷം തീ കൊളുത്തുകയായിരുന്നു.തീ കൊളുത്തുന്നതിനിടയിൽ അനീഷിനും പൊള്ളലേൽക്കുകയായിരുന്നു.     80 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. പരുക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. വെമ്പായം…

Read More

സിബിഐയെ മുഖ്യമന്ത്രിക്ക് ഭയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ എന്തോ മറച്ചുവയ്ക്കുന്നു. ഗുരുതരമായ അഴിമതി ചെയ്തുവെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അന്വേഷണ ഏജൻസികളെ തടയുന്നത്. മുഖ്യമന്ത്രിക്ക് കേന്ദ്ര അന്വേഷണ സംഘങ്ങളെ ഭയമാണ്. മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐയെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, പാർട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടിലെ റെയ്ഡ് സിപിഎം ജീർണതയുടെ ഫലമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി….

Read More

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ

മലബാർ മീറ്റ് ചിക്കൻ നഗറ്റ്സ് വിപണി ലോഞ്ച് നാളെ (ആഗസ്റ്റ് 26) ഉച്ചക്ക് 2.30ന് ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള ഓൺലൈൻ വഴി നിർവഹിക്കും. മാംസ ഉത്പ്പാദനത്തോടൊപ്പം മാംസം ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പ്പന്ന നിർമ്മാണം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ചിക്കൻ നഗറ്റ്സ് വിപണിയിലെത്തിക്കുന്നത്. മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം വിപുലപ്പെടുത്തുന്നത്.. മലബാർ മീറ്റ് പ്ലാൻ്റിൽ ഉത്പ്പാദിപ്പിച്ച് ബ്രഹ്മഗിരി ഔട്ട്ലെറ്റുകൾ വഴിയാണ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിലവിൽ വിപണനം നടത്തുന്നത്. ഫാർമേഴ്സ് ട്രേഡ്…

Read More

‘ജാതിയില്‍ വിശ്വാസമില്ല; ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹം സംവരണം നല്‍കാത്തത് ‘; നിതിന്‍ ഗഡ്കരി

ജാതിയില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ജാതി, മതം, ഭാഷ, എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠരാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. തനിക്ക് സംവരണം തന്നില്ല എന്നതാണ് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമെന്ന് എപ്പോഴും തമാശയായി പറയാറുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്മണര്‍ ചെലുത്തുന്ന സാമൂഹിക സ്വാധീനത്തിലെ വ്യത്യാസത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബ്രാഹ്മണര്‍ക്ക് പ്രാധാന്യമില്ല….

Read More

യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി സ്വർണം കവർന്നു, മൂന്ന് പേർ പിടിയിൽ

യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും സ്വർണം കവരുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ. കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ റഷീദ്(44), കൂട്ടാളികളായ പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി സ്വദേശി ജലാലുദ്ദീൻ, വെറ്റിലപ്പാറ ചിക്ലായി സ്വദേശി ജോബിൻ എന്നിവരെയാണ് പിടികൂടിയത്. ഡിസംബർ 13ന് രാത്രി വാടകയ്ക്ക് വീട് എടുത്ത് നൽകാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് എംഡിഎംഎ കലർന്ന വെള്ളം കുടിക്കാൻ നൽകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും…

Read More

സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്സിന്‍എടുക്കാതെ 11കോടി പേര്‍: ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം

  ന്യൂഡല്‍ഹി: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാളവ്യ. ബുധനാഴ്ച ഡല്‍ഹി വിജ്ഞാന്‍ ഭവനിൽ നടക്കുന്ന യോഗത്തിൽ സമയപരിധി അവസാനിച്ചിട്ടും വാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങള്‍ നല്‍കും. രാജ്യത്ത് രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതിനുള്ള കാലാവധി കഴിഞ്ഞിട്ടും എടുക്കാത്തവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇതിലുള്ള ആശങ്കയെ തുടർന്നാണ് യോഗം വിളിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരത്തിൽ 11 കോടിയോളം…

Read More

വിജയ് പി നായരെ മര്‍ദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: സ്ത്രീകളെ ലൈം​ഗികമായി അധിക്ഷേപിച്ച യുട്യൂബറായ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതിയാണ് തള്ളിയത് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ച് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. സ്ത്രീകള്‍ക്കെതിരെ ലൈം​ഗിക ചുവയുള്ള അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ദിയ സന, ശ്രീല്ഷ്മി…

Read More

സിൽവർ ലൈൻ: ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി

  സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്ന് ബാലഗോപാൽ പറഞ്ഞു. 39700 കോടി രൂപ വിദേശ വായ്പയിലൂടെ കണ്ടെത്തണം. ഡിപിആർ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഡിപിആർ അംഗീകരിച്ചാൽ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചർച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് അഭികാമ്യമാണ്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുത്. പദ്ധതിക്കായുള്ള കടമെടുപ്പ്…

Read More

സന്ദീപിന്‍റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിക്കാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് സംഘം എന്‍ഐഎ ഓഫീസിലെത്തി. സ്വപ്നയിൽ നിന്നും സന്ദീപിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പരിശോധന നടത്തുക. സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണായകബന്ധമുള്ള രണ്ട് പ്രതികളാണ് സ്വപ്നയും സന്ദീപും എന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സ്വര്‍ണക്കടത്ത് നടത്തിയത്. അതേ സമയം ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗ് കൂടി എന്‍ഐഎ കണ്ടെടുത്തിരുന്നു. ഈ ബാഗ് സന്ദീപ് ഒളിപ്പിക്കാൻ…

Read More

പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച് സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ

  പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ. ഇതേക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. പുരസ്‌കാരത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല. പത്മഭൂഷൺ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ താൻ അത് നിരസിക്കുകയാണെന്നും ബുദ്ധദേബ് പറഞ്ഞു പ്രതിപക്ഷത്തെ രണ്ട് പ്രധാന നേതാക്കൾക്കാണ് ഇത്തവണ പത്മ പുരസ്‌കാരം കേന്ദ്രം പ്രഖ്യാപിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യക്കൊപ്പം ജമ്മു കാശ്മീരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പത്മ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

Read More