Headlines

ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു

  ബംഗ്ലാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തുടരുന്നു. കലാപത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ക്ഷേത്രങ്ങൾക്കെതിരെയും അതിക്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് പൊലീസ് പറഞ്ഞു. ദുർഗാപ്രതിഷ്ഠക്ക് മുന്നിൽ ഖുർആൻ വെച്ച ഒരു വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ക്ഷുഭിതരായ അക്രമിസംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. രണ്ട് ഹിന്ദുക്കളടക്കം ആറുപേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  

Read More

ടെൻഷനൊഴിഞ്ഞു: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

  നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ്ങ് മാർച്ച് 5 ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിച്ചത്. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്നാണ് വിവരം. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചിരുന്നു. റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാനാകാത്ത നിലയിലായിരുന്നു. 100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്‌ല…

Read More

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ MVD; നീക്കം സ്വകാര്യ പങ്കാളിത്തത്തോടെ

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നീക്കം. മോട്ടോർ വാഹന വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ സ്ഥലപരിമിതി മറികടക്കാനാണ് പുതിയ തീരുമാനം. കേന്ദ്രങ്ങൾക്ക് ചുറ്റുമതിലും നിരീക്ഷണ ക്യാമറകളുമുണ്ടാകും. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കും. സ്ഥിരനിയമലംഘകരുടെയും, പിഴ അടയ്ക്കാൻ കൂട്ടാകാത്തവരുടെയും നികുതി അടയ്ക്കാത്തവരുടെയും വാഹനങ്ങളും പിടിച്ചെടുക്കും. പിഴ അടച്ച രസീതുമായി വാഹനം തിരികെ കൈപ്പറ്റാം. വാഹനം സൂക്ഷിക്കുന്നതിന് തുക വാഹന ഉടമയിൽ നിന്നും ഈടാക്കാനും തീരുമാനിച്ചു. എന്നാൽ ഉടമളിൽ നിന്ന് എത്ര…

Read More

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇന്ത്യ മുന്നണി; ഇംപീച്ച്മെന്റ് ചെയ്യാൻ നീക്കം

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിനൊരുങ്ങി ഇന്ത്യ മുന്നണി. ഇന്ന് ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച. ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്. ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചർച്ചകൾ നടന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതൽ‌ പ്രതിരോധത്തിലാക്കാനാണ്…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയതായി മന്ത്രി വി ശിവൻകുട്ടി

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുക എന്ന പൊതുനിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെത്തെ അക്രമത്തിൽ 151 തൊഴിലാളികളാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് അറിയാം; പരാതി ഷാഫി അവ​ഗണിച്ചു’; ഹണി ഭാസ്കർ

യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് രാഹുൽ മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്കർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാം. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയെങ്കിലും ഷാഫി അത് അവഗണിച്ചെന്നും ഹണി ഭാസ്കർ ആരോപിച്ചു. കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ശ്രീലങ്കൻ യാത്രയെക്കുറിച്ച് ചോദിച്ചായിരുന്നു ആദ്യം ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചത്. തുടക്കത്തിൽ…

Read More

യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച യുവതിയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചു; ബന്ധുക്കൾക്ക് വിട്ടുനൽകിയില്ലെന്ന് പരാതി

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോകുകയായിരുന്നു. എന്നാൽ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സംസ്‌കാരം നടന്നതെന്ന് പോലീസ് അവകാശപ്പെട്ടു   ഇന്നലെ രാവിലെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കൊണ്ടുപോയത്. ഇതിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും സഹോദരൻ ആരോപിച്ചിരുന്നു മൃതദേഹവുമായി ഡൽഹി നഗരത്തിൽ പ്രതിഷേധം നടത്താനുള്ള നീക്കം…

Read More

കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് നിയന്ത്രണം

കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള ഗണേശപ്രതിമകള്‍ സ്ഥാപിക്കല്‍, നദിയില്‍ നിമഞ്ജനംചെയ്യല്‍ എന്നിവയാണ് വിലക്കിയത്. ആഘോഷങ്ങള്‍ സ്വന്തം വീടുകളില്‍ ഒതുക്കുനിര്‍ത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. വരുന്ന ആഗസ്റ്റ് 22നാണ് തമിഴ്‌നാട്ടില്‍ ഗണേശചതുര്‍ത്ഥി ആഘോഷം. ഇതോടനുബന്ധിച്ച് റാലികള്‍ നടത്തുന്നതിനും വിലക്കുണ്ട്. മഹാരാഷ്്ട്രയില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉല്‍സവത്തിന്റെ ഭാഗമായി ലോഹപാത്രങ്ങളില്‍ ഗണേശ പ്രതിമകള്‍ മുക്കാന്‍ ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ചു.പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഗണേശ ചതുര്‍ത്ഥി ആഗസ്റ്റ് 22ന് ആരംഭിക്കും.

Read More

വയനാട്ടിലെ പുതിയ കണ്ടെയ്മെൻറ് സോണുൾ

കൽപ്പറ്റ നഗരസഭയിലെ പതിനെട്ടാം വാർഡിൽ റാട്ടകൊല്ലി പണിയ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്മെൻറ് സോണായും എടവക ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് കൂടാതെ 2/4 ടൗൺ (ചുണ്ടമുക്ക്) കണ്ടെയ്മെൻറ് സോണായും ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു

Read More

തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ ഗൗരവമായി കാണണം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത്. ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏറെ വൈകി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശന്‍ കൊക്കയാര്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുയും ചെയ്തില്ല. ഇന്നലെ രാവിലെ ഉരുള്‍പൊട്ടലുണ്ടായിട്ടും തെരച്ചില്‍…

Read More