രഹസ്യ വിവരം; ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി തമിഴ്‌നാട് തീരത്തേക്ക് ബോട്ട് എത്തുന്നു: തീരത്ത് സുരക്ഷ ശക്തമാക്കി

ചെന്നൈ: തമിഴ്‌നാട് തീരത്തേക്ക് ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം. ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തീരത്ത് സുരക്ഷ കർശനമാക്കി. വിവരം കേരളത്തിന് കൈമാറിയിട്ടുണ്ടെന്നും തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചിലരെ ഇന്ത്യൻ തീരത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെയും മയക്കുമരുന്ന്…

Read More

തുടരന്വേഷണം വെറും പ്രഹസനം; വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ വീണ്ടും സമീപിച്ച് നടൻ ദിലീപ്. വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കണം. കേസിൽ തുടരന്വേഷണമെന്ന ആവശ്യം പ്രഹസനമാണ്. സംസ്ഥാന സർക്കാർ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുംവരെ കാക്കാനാണെന്നും ദിലീപ് പറയുന്നു അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെ അവസാനിച്ചിട്ടില്ല. ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്….

Read More

മത്തായിയുടെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു; മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ചി​റ്റാർ കുടപ്പനയിലെ മ​ത്താ​യി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ് ഏറ്റെടുത്ത സി​ബി​ഐ അന്വേഷണം ആരംഭിച്ചു. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ൽ അന്വേഷണസംഘം എ​ഫ്ഐ​ആ​ർ സ​മ​ർ​പ്പി​ച്ചു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്നും സി​ബി​ഐ ആവശ്യപ്പെട്ടു. ഇ​തി​നാ​യി സ​ർ​ക്കാ​രി​ന് സി​ബി​ഐ ക​ത്തു ന​ൽ​കി. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക. മൂ​ന്ന് ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘത്തിന്‍റെ നേതൃത്വത്തിൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തണമെന്നുമാണ് സി​ബി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 28നാ​ണ് വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന മ​ത്താ​യി​യെ എ​സ്റ്റേ​റ്റ് കി​ണ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ത്താ​യി​യു​ടേ​ത്…

Read More

വയനാട്ടിലെ മുതിർന്ന സിപിഐ എം നേതാവ്‌ പി മുഹമ്മദ്‌ അന്തരിച്ചു

കൽപ്പറ്റ:വയനാട്ടിൽ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി എ മുഹമ്മദ്‌ (84) അന്തരിച്ചു. വൈത്തിരി ചേലോട്‌ ഗുഡ്‌ഷെപ്പേർഡ്‌ ആശുപത്രിയിൽ വെള്ളിയാഴ്‌ച പകൽ 11.30 ഓടെയായിരുന്നു അന്ത്യം. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടർന്ന്‌ ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന്‌ വീട്ടിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. 1973ൽ സിപിഐ എം വയനാട്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ മുതൽ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച പി എ കാൽ നൂറ്റാണ്ട്‌…

Read More

വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം

  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് എത്തിയ വിമാനം റാഞ്ചിയെന്ന വാർത്ത ഉക്രൈൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വിമാനം റാഞ്ചിയെന്നും ഇറാനിൽ ലാൻഡ് ചെയ്തുവെന്നുമായിരുന്നു ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യെവ്ജിനി യാനിനെ ഉദ്ധരിച്ച് വാർത്തകൾ വന്നത്. എന്നാൽ ഉക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ വ്യോമയാന മന്ത്രാലയവും വാർത്ത തള്ളി രംഗത്തുവന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം ഇറാനിലിറക്കിയതെന്നും പിന്നീട് ഉക്രൈനിലേക്ക് പോയെന്നും ഇറാൻ വ്യോമയാന വക്താവ് അറിയിച്ചു. വിമാനം നിലവിൽ കീവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകളുണ്ട് 31 ഉക്രൈൻ പൗരൻമാരടക്കം…

Read More

സമരക്കാർ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരുടെ കുടുംബത്തോട് ചെയ്യുന്ന ക്രൂരത: മന്ത്രി കെ. കെ ശൈലജ

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ തീപിടുത്തമുണ്ടായതിൽ അട്ടിമറി ആരോപിച്ച് നടക്കുന്ന പ്രതിപക്ഷ സമരങ്ങൾക്കെതിരെ ആരോഗ്യമന്ത്രി കെ. കെ ശൈലജ. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. കെ. കെ ശൈലജയുടെ പ്രസ്താവന: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കും. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ് ഇന്നലേയും ഇന്നുമായി പലരും പൊതുനിരത്തുകളിലിറങ്ങി പ്രതിഷേധിച്ചത്. പലരും…

Read More

5959 പേർക്ക് കൂടി കൊവിഡിൽ നിന്ന് മുക്തി; സംസ്ഥാനത്ത് ഇനി 65,414 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 248, കൊല്ലം 891, പത്തനംതിട്ട 443, ആലപ്പുഴ 467, കോട്ടയം 461, ഇടുക്കി 545, എറണാകുളം 627, തൃശൂർ 483, പാലക്കാട് 192, മലപ്പുറം 728, കോഴിക്കോട് 410, വയനാട് 181, കണ്ണൂർ 201, കാസർഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,02,627 പേർ ഇതുവരെ കോവിഡിൽ…

Read More

Emirates NBD Careers Jobs Vacancies In Dubai

Emirates NBD Careers In the event that you truly need to cause your future to light up in the financial business at that point Emirates NBD Careers should be the best option. We as the greatest financial organization in the area. We request gifted, educated and profoundly experienced proficient people who have a sharp feeling…

Read More

12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റി. ആക്കാട്ട് ജോസ് എന്നയാളാണ് പിടിയിലായത്. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ജോസിനെ പിടികൂടുന്നത് പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നവംബർ 19നാണ് ആക്കാട്ട് ജോസിനെതിരെ കുടുംബം പരാതി നൽകുന്നത്. ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ജോസ് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. പരിശോധനയിൽ…

Read More

യുഎഇയുടെ വടക്കൻ മേഖലകളിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു. വടക്കൻ എമിറേറ്റുകളിൽ ആകാശം ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.  

Read More