സംസ്ഥാനത്തെ ആശാവർക്കേഴ്‌സിന് നിർബന്ധിത പരിശീലനം; പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ആശാ സമരസമിതി

സംസ്ഥാനത്തെ ആശമാർക്ക് നാളെ നിർബന്ധിത പരിശീലനം. പരിശീലന പരിപാടിയിൽ ഓണലൈനായി പങ്കെടുക്കണമെന്നാണ് നിർദേശം. ആശമാരുടെ റാലി നാളെ തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് നിർബന്ധിത പരിശീലനം. ആശാ വർക്കേഴ്‌സിന്റെ സംഘടന നാളെ പണിമുടക്ക് പ്രഖ്യാപിച്ച് NHMന് കത്ത് നൽകിയിരുന്നു. . ആശമാരുടെ സമരത്തെ തകർക്കാൻ ശ്രമമെന്ന് ആശാ സമരസമിതി നേതാവ് എം. എ. ബിന്ദു പറഞ്ഞു. നിർബന്ധിത ട്രെയിനിങ്ങിന് ഓർഡർ ഇറങ്ങിയത് സമരത്തെ തകർക്കാൻ. ജനാധിപത്യപരമായാണ് മുന്നോട്ടുപോകുന്നത്. നാളത്തെ പണിമുടക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. സമരത്തെ തകർക്കാനും പങ്കാളിത്തം കുറയ്ക്കാനും…

Read More

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ വാഹനാപകടം; പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ, ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷാഫി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാറോടിച്ചിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടുകയും കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ 5 പേർക്കാണ് പരുക്കേറ്റത്….

Read More

സെലന്‍സ്‌കിയെ അട്ടമറിക്കാന്‍ നീക്കം; മുന്‍ പ്രസിഡന്റിനെ തിരിച്ചെത്തിക്കാന്‍ റഷ്യ

  ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയെ അട്ടമറിക്കാന്‍ റഷ്യന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഉക്രൈന്‍ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ചിനെ പ്രസിഡന്റാക്കാനാണ് റഷ്യന്‍ നീക്കം. റഷ്യന്‍ അനുകൂലിയായ യാനുക്കോവിച്ചുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദേശപ്രകാരമാണ് അട്ടിമറി നീക്കമെന്നാണ് വിവരം. 2014ല്‍ പുറത്താക്കപ്പെട്ട യാനുകോവിച്ച് കടുത്ത റഷ്യന്‍ അനുകൂലിയാണ്. അതേസമയം ഉക്രൈനുമായുള്ള സമാധാന ചര്‍ച്ച മുടക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്നും റഷ്യ ആരോപിച്ചു. ഉക്രൈനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.

Read More

സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രകടനപത്രിക പുറത്തിറക്കി. സുൽത്താൻ ബത്തേരി നഗരത്തെ ഹൈടെക് സിറ്റിയാക്കി മാറ്റും, കാർഷിക – ക്ഷീരമേഖലകൾ, കുടിവെള്ളം, ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും മുന്തിയ പരിഗണന നൽകുന്ന പത്രികയാണ് പുറത്തിറക്കിയത്

നഗരസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സുൽത്താൻ ബത്തേരി നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടനപത്രികയിൽ ടൗൺ വികസനത്തിനും കാർഷിക, കുടിവെള്ള, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലും നടപ്പാക്കുന്ന പദ്ധതികൾക്കാൾ ഊന്നൽ നൽകിയിരിക്കുന്നത്. വീണ്ടും അധികാരത്തിലേറിയാൽ നഗരത്തെ ഹൈടെക് സിറ്റിയിക്കും. നെൽകർഷകർക്കും ക്ഷീരകർഷകർക്കും നൽകുന്ന സബ്സീഡി ഇരട്ടിയാക്കും, കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ആരോഗ്യ മേഖലയിൽ ഐ സി യു ആംബുലൻസ് സംവിധാനം കൊണ്ടുവരും, ഡയാലിസിസ് സെൻ്റർ ഒരുക്കും, ചെതലയം സി എച്ച് സിയെ…

Read More

സംപ്രേഷണ വിലക്ക്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയ വൺ എഡിറ്റർ

  മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് പ്രമോദ് രാമൻ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന കോൺഫിഡൻഷ്യൽ ഫയൽ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് എന്നാണ് വിധിപകർപ്പിൽ നിന്നും മനസിലാകുന്നത്. എന്നാൽ ഇത്തരമൊരു കോൺഫിഡൻഷ്യൽ ഫയലിനെക്കുറിച്ച് വാദം നടന്നപ്പോൾ പരാമർശമുണ്ടായിട്ടില്ല. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ലെന്നും പ്രമോദ് രാമൻ പറഞ്ഞു ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ്…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. ഇതിൽ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിലും…

Read More

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപടര്‍ത്തിയ കടുവയെ പിടികൂടി

വയനാട് തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി. വനപാലകര്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ വനപാലകര്‍ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഉള്‍വനത്തിലോ മൃഗശാലയിലേക്കോ മാറ്റും. നിരവധി വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

Read More

ബേക്കൽ കടലിൽ തോണി അപകടം; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കാസർഗോഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​ പെട്ടു. കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു. കാ​സ​ർ​ഗോഡ് തീ​ര​ത്ത് നി​ന്ന് 6 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥ​ല​ത്തേ​ക്ക് പുറപ്പെട്ട തീരദേശ പൊലീസാണ് ഇവരെ രക്ഷിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി തീരദേശ പൊലീസ് കാസർഗോഡ് തീരത്തെത്തും.

Read More

കേരളത്തിന്റെ വരദാനം, ലെജന്‍ഡ്…’; സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തല്‍ അതിരുവിട്ടു; അസ്വസ്ഥത അറിയിച്ച് മുഖ്യമന്ത്രി; പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിച്ച് സംഘാടകര്‍

സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയ്ക്കിടെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, ലെജന്‍ഡ് എന്നിങ്ങനെയായിരുന്നു പുകഴ്ത്തല്‍. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന പരിപാടിയിലാണ് സ്വാഗത പ്രസംഗത്തില്‍ പ്രശംസ അതിരുവിട്ടത്. വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ലെജന്‍ഡെന്നും വരദാനമെന്നും സംബോധന ചെയ്ത് സ്വാഗത പ്രസംഗകന്‍ എന്‍ ബാലഗോപാല്‍ വാനോളം പുകഴ്ത്തി. പുകഴ്ത്തല്‍ പരിധി…

Read More

അഫ്ഗാനില്‍ ഹിമപാതം; രണ്ടു മരണം

അഫ്ഗാനിലെ ഹിമപാതത്തില്‍പ്പെട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിസ്താനിലെ ബഡാഖ്ഷാന്‍ മേഖലയിലെ ഷാഖായ് ജില്ലയിലാണ് മഞ്ഞുമലയിടിഞ്ഞത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മലയോര ഗ്രാമമായ സന്‍ഗീച്ചിലാണ് മഞ്ഞുമലയിടിഞ്ഞത്. മരിച്ചവരില്‍ ഒരു അച്ഛനും മകനുമാണുള്ളത്. പരിക്കേറ്റതും ഇതേ കുടുംബത്തിലെ അംഗങ്ങള്‍ക്കാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം അഫ്ഗാനിലെ ബഡാഖ്ഷാന്‍, താഖാര്‍, കുന്ദസ്, ബാഗ്ലാന്‍ പ്രവിശ്യകളിലെല്ലാം കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മാസം 5-ാം തീയതി താലിബാന്റെ നിയന്ത്രണത്തിലുള്ള ബഡാഖ്ഷാന്‍ മേഖലയില്‍…

Read More