ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കൊച്ചി ഇ. ഡി യൂനിറ്റാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് ഈ മാസം 11ന് കത്ത് നൽകിയിരുന്നു. ബിനീഷിനെതിരെ കേസെടുത്തതായും കത്തിൽ പറയുന്നുണ്ട്. ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇ.ഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് അസി. ഡയറക്ടർ രജിസ്‌ട്രേഷൻ വകുപ്പിന് നൽകിയ കത്തിൽ പറയുന്നു. നേരത്തെ ബിനീഷിനെ ഇ ഡി ചോദ്യം…

Read More

Standard Chartered Careers Announced Job Vacancies for Banks

The banking and financial services industry in Dubai, UAE has many vacancies that allow you to grow and develop your career further. One such opportunity is at the Standard Chartered Bank Careers. Bank Name Standard Chartered Bank Job Location Dubai Nationality Selective Education Equivalent Degree/Diploma Experience Mandatory Salary Discuss During an Interview Benefits As Per UAE…

Read More

ഇടുക്കിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം. ഇടുക്കി ബൈസൺ വാലി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് ഇടയിലാണ് പെപ്പർ സ്പ്രേ പ്രയോഗം നടന്നത്. സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Read More

മണ്ണിടിച്ചില്‍;താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു, ആംബുലൻസ് കടത്തിവിടും

താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പൊലീസിന്റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. മറ്റു വാഹന അടിവാരത്തും,ലക്കിടിയിലും തടയുമെന്ന് താമരശ്ശേരി ഡിവൈഎസ്പി സുഷീർ അറിയിച്ചു….

Read More

സുൽത്താൻ ബത്തേരി ടൗണിൽ ഒമ്പത് പേർക്ക് കൊവിഡ്;നഗരം ആശങ്കയിൽ

സുൽത്താൻ ബത്തേരി : കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം കണ്ടെത്തിയ പലചരക്ക് മൊത്തവിതരണ കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ ഒമ്പത് തൊഴിലാളികൾക്ക് കൂടി കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതോടെ ബത്തേരിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന.ഇതോടെ ബത്തേരി ടൗൺ ഉൾപ്പെടെ മൂന്ന് ഡിവിഷനുകൾ കണ്ടെയ്‌മെന്റ് സോണാക്കിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഒമ്പത് പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരികരിച്ചത്. കൊവിഡ് രോഗ ലക്ഷണങ്ങൾ രണ്ട് പേർക്ക് നേരത്തെ കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച…

Read More

1 മുതൽ 9 വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാകുമോ; തീരുമാനം ഇന്ന്

  സംസ്ഥാനത്ത് ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെ നടക്കും. പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്. നേരത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടന്നിരുന്നത്. അതേസമയം ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകുന്നേരം വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നിരുന്നുവെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനമുണ്ടാകും. പതിനാലാം തീയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

Read More

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും അദ്ദേഹം നല്‍കി. സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ടായിരുന്നു. പുനീതിന്റെ പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യവേ ഇന്നലെ രാവിലെയായിരുന്നു പുനീതിന് ഹൃദയാഘാതം സംഭവിച്ചത്….

Read More

‘ഖമനേയിയെ തിരഞ്ഞു, കണ്ടെത്തിയിരുന്നെങ്കിൽ വധിച്ചേനെ’; ഒടുവിൽ പദ്ധതി വെളിപ്പെടുത്തി ഇസ്രായേൽ മന്ത്രി

ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ സൈന്യം ശ്രമിച്ചുവെങ്കിലും അവസരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഇസ്രായേലി ചാനലുകളായ ചാനൽ 12, ചാനൽ 13, സർക്കാർ ഉടമസ്ഥതയിലുള്ള കാൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഖമനേയി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയതെന്നും അദ്ദേഹം പറഞ്ഞു. ഖമനേയിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാൽ വധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലി പ്രതിരോധ സേനയും (IDF)…

Read More

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്; കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിക്കും ഇരട്ട വോട്ട്

സംസ്ഥാനമൊട്ടാകെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനിടെ ചെന്നിത്തലക്ക് തന്നെ തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥിക്കും എംഎൽഎക്കുമൊക്കെ ഇരട്ട വോട്ട് കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ടുണ്ടെന്ന് തെളിഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലുമുണ്ട്. പേര് നീക്കാനായി അപേക്ഷ നൽകിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തല ന്യായീകരിക്കുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ്…

Read More