ചിന്നാറിൽ ചമ്പക്കാട് കോളനി ഭാഗത്ത് പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തി

ഇടുക്കി ചിന്നാറില്‍ പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തി. വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്പക്കാട് കോളനി ഭാഗത്താണ് പുള്ളിപ്പുലിയെ അവശനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരും ആദിവാസികളും വിവരം ചിന്നാല്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി സര്‍ജനെ എത്തിച്ച് പരിശോധിച്ചു കാട്ടുപോത്തിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തില്‍ പരുക്കേറ്റതാകാമെന്നാണ് നിഗമനം. പുള്ളിപ്പുലിയെ നിരീക്ഷിക്കാന്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

വയനാട് ‍ജില്ലയിൽ 106 പേര്‍ക്ക് കൂടി കോവിഡ്; 160 പേര്‍ക്ക് രോഗമുക്തി,105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (13.11.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 160 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8502 ആയി. 7505 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 58 മരണം. നിലവില്‍ 939 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 486 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇടതുമുന്നണി തകർന്നടിയുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇടതുമുന്നണി തകർന്നടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് കാര്യമായ മേൽക്കൈ നേടും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. എൽ ഡി എഫിന് കാര്യമായ പരുക്ക് സംഭവിക്കും. കേരളാ കോൺഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതുമുന്നണിക്കുള്ളത്. ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മുസ്ലിം ലീഗ് കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

ഉദ്ദവ് താക്കറെക്കെതിരായ പരാമർശം; നടി കങ്കണക്കെതിരെ പോലീസ് കേസെടുത്തു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരായ പരാമർശത്തിൽ നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. മുംബൈ വിക്രോളി പോലീസ് ആണ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് കോർപറേഷൻ അധികൃതർ പൊളിച്ചതിന് പിന്നാലെ ഉദ്ദവിനെ വെല്ലുവിളിച്ച് കങ്കണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഇന്ന് നീ എന്റെ വീട് തകർത്തു. നിന്റെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. മുംബൈയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് ഇവർ മുംബൈയിൽ തിരിച്ചെത്തിയത്. ബിജെപി…

Read More

രാജ്യത്ത് ഡീസൽ വിലയിൽ വർധന; പെട്രോൾ വിലയിൽ മാറ്റമില്ല

  രാജ്യത്തെ ഇന്ധന വിലയിൽ വീണ്ടും വർധന. ഡീസൽ വിലയിൽ 23 പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മാറ്റമില്ലതെ തുടർന്നിരുന്ന രാജ്യത്തെ ഇന്ധനവിലയിലാണ് ഇന്ന് വർധന രേഖപ്പെടുത്തിയത്. പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വർധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറയുകയും ചെയ്തിരുന്നു. പുതിയ വില വർധനയോടെ കൊച്ചി നഗരത്തിൽ ഡീസലിന് 93.80 രൂപ എന്ന നിലയിലെത്തി.

Read More

കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുള്ളവര്‍ ജോസ് കെ മാണി വിഭാഗത്തിലേക്ക്

കോട്ടയം: കേരളാകോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ഭാരവാഹികളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ പ്രസിഡന്റുമാരും, ജില്ലാ ഭാരവാഹികളും രാജിവെച്ച് കേരളാകോണ്‍ഗ്രസ് എമ്മിം ചേരുന്നു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ റ്റി ഒ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച് ജോസ് കെ മാണി വിഭാഗത്തിലെത്തുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കേരളാകോണ്‍ഗ്രസ് സ്‌കറിയ വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് വരികയാണെന്ന് ഭാരവാഹികളായ ഐസക്ക് പ്ലാപ്പള്ളിയും റ്റി ഒ ഏബ്രഹാമും പറഞ്ഞു. ഐസക്ക് പ്ലാപ്പളളില്‍(സംസ്ഥാന വൈസ് ചെയര്‍മാന്‍), ഏബ്രഹാം…

Read More

മതം അവിടെ വേണ്ട: സ്റ്റുഡന്റ്‌സ് പോലീസിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സർക്കാർ

  സ്റ്റുഡന്റ്‌സ് പോലീസിൽ മതവേഷം അനുവദിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ഈ ഹർജി തള്ളിയ ഹൈക്കോടതി സർക്കാരിനെ സമീപിക്കാൻ പരാതിക്കാരോട് ആവശ്യപ്പെട്ടു. ഇതിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് സേനയിലേത്. കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ല. വർഷങ്ങളായി വിവിധ മതവിഭാഗങ്ങളിലെ കുട്ടികൾ ഒരേ വേഷം ധരിച്ചാണ് സേനയിൽ പങ്കാളികളായത്….

Read More

ആശാനോട് തോറ്റ അഗസ്തി വാക്കുപാലിച്ചു; തല മൊട്ടയടിച്ചു

  ഉടുമ്പൻചോലയിൽ മന്ത്രി എം എം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരം വോട്ടിന് പരാജയപ്പെട്ടാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞാണ് അഗസ്തി തല മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 38,305 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം എം മണി വിജയിച്ചത്. 2016ൽ അദ്ദേഹത്തിന് വെറും 1109 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിരുന്നത്.

Read More

കോലീബി സഖ്യമുണ്ടെന്ന വെളിപ്പെടുത്തൽ: ഒ രാജഗോപാലിനെ തള്ളി കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് കോൺഗ്രസ് നേതാവും നേമത്തെ സ്ഥാനാർഥിയുമായ കെ മുരളീധരൻ. ബിജെപിയെ എല്ലാക്കാലത്തും നേരിടാൻ യുഡിഎഫ് മാത്രമാണുള്ളത്. നേമത്ത് ആര് തമ്മിലാണ് മത്സരം എന്നത് പ്രത്യേകം പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു ഏതാനും വർഷങ്ങളായി സിപിഎം കോലീബി സഖ്യമെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഒ രാജഗോപാൽ ഇന്നലെ നടത്തിയത്. സിപിഎം അതിക്രമങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ കോൺഗ്രസ് ലീഗ് ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. വടക്കൻ കേരളത്തിലാണ് വോട്ട് കച്ചവടം കൂടുതൽ നടന്നതെന്നും…

Read More