Headlines

അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

  തൃശ്ശൂർ അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശി ആഗ്നിമിയ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനായാണ് അച്ഛനമ്മമാർക്കൊപ്പം കുട്ടി അതിരപ്പിള്ളിയിൽ എത്തിയത്. കണ്ണംകുഴിയിൽ വെച്ച് ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻ പുത്തൻചിറ കച്ചട്ടിൽ നിഖിലിനും കുട്ടിയുടെ അമ്മയുടെ പിതാവ് ജയനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യപിതാവും ആഗ്നിമിയയും ആനയെ…

Read More

പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി; ഇന്ന് അത്തം ഒന്ന്

മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തു തോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായി. പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തുകയായി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. മഹാബലി ചക്രവര്‍ത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള  ഒരുക്കങ്ങളുടെ തുടക്കം എന്ന നിലയ്ക്കും ഈ ദിവസം അടയാളപ്പെടുത്തുന്നു. ആളുകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ പൂക്കളം കൊണ്ട് അലങ്കരിക്കാന്‍ തുടങ്ങുന്നത് ഈ ദിവസം മുതല്‍ക്കാണ്. അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു. ഓണത്തിന്റെ…

Read More

പുതുവര്‍ഷമെത്തി; 2021നെ വരവേറ്റ് ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവര്‍ഷപ്പുലരി ആദ്യമായി കടന്നെത്തിയത് ന്യൂസിലാന്റില്‍.ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഓക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്റ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സമോവ, ക്രിസ്മസ് ഐലന്‍ഡ്, തുടങ്ങിയവയിലും പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും പുതുവര്‍ഷ പുലരി പിറക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊറോണ വ്യാപനം തടഞ്ഞതിനു പിന്നാലെ ന്യൂസിലന്റിലുടനീളം ആളുകള്‍ക്ക് ഒത്തുകൂടാന്‍…

Read More

‘കേരളം കത്തും, ഞങ്ങളോട് കളിക്കണ്ട’: കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍

കണ്ണൂർ: വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍. ‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്. അതേസമയം, ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ‘കൊവിഡില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആര്‍ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്റ്റ് ചെയ്യണം,…

Read More

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഗ്യാപ്പ് റോഡിലെ വാഹന പാർക്കിംഗ് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. മഴ തുടരുന്ന സാഹചര്യത്തിൽ സാഹസിക വിനോദത്തിനും, ഖനനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്…

Read More

വിമാനത്താവളം അദാനിക്ക്‌ നൽകുന്നതിൽനിന്ന്‌ പിൻമാറണം; സംസ്‌ഥാനത്തിന്‌ നൽകിയ ഉറപ്പ്‌ കേന്ദ്രം പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം സംസ്ഥാന സര്‍ക്കാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും നിരവധി തവണ കത്തയച്ചിട്ടുള്ളതാണ് എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍മാറണമെന്നും സംസ്ഥാനത്തിന് തന്ന ഉറപ്പ് പാലിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവള സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ പരോക്ഷമായി കേന്ദ്രത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശശുദ്ധിയോടെയാണ് വിഷയത്തില്‍ ഇടപെട്ടത് . കേന്ദ്രസര്‍ക്കാറിനെ ന്യായീകരിക്കാന്‍ ശശി…

Read More

ഹയർസെക്കൻഡറി സർട്ടിഫിക്കറ്റുകളിലെ പിഴവ്; അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ പിഴവുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുപ്പതിനായിരത്തോളം പ്ലസ്ടു സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് പുതിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. നാലര ലക്ഷത്തോളം സർട്ടിഫിക്കറ്റ് ഡാറ്റായാണ് പ്രിന്റിങ്ങിനായി നൽകിയിരുന്നത്. സർട്ടിഫിക്കറ്റിൽ നാലാമതായി വരുന്ന വിഷയത്തിൽ ഒന്നും രണ്ടും വർഷത്തിൽ വ്യത്യസ്ത മാർക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ ആണ് പിശക് ഉണ്ടായിട്ടുള്ളത്. പിഴവ് സംഭവിച്ച സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിൽ പുതിയ സർട്ടിഫിക്കറ്റ് സ്കൂളിൽ എത്തുന്ന…

Read More

എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത തള്ളി അനൂപ് ജേക്കബ്; യുഡിഎഫിൽ അർഹമായ പരിഗണനയുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൽ ഡി എഫിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. യുഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുന്നുണ്ട്. സ്‌കറിയ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു സ്‌കറിയ തോമസിന്റെ പാർട്ടിയുമായി ജേക്കബ് വിഭാഗം ലയിക്കുമെന്നായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെയാണ് വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ് രംഗത്തുവന്നത്. പിറവം, പെരുമ്പാവൂർ സീറ്റുകൾക്ക് പുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരു സീറ്റ് കൂടി വാഗ്ദാനം ചെയ്ത്…

Read More

ഇടമലയാർ വനത്തിൽ പരസ്പരം ഏറ്റുമുട്ടിയ കടുവയും ആനയും ചത്ത നിലയിൽ

ഇടമലയാർ പൂയംകുട്ടി വനത്തിനുള്ളിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരുക്കേറ്റ് ചത്തതെന്നാണ് സംശയം. വാരിയം ആദിവാസി ഊരിൽ നിന്ന് നാല് കിലോമീറ്ററുകളോളം അകലെ കൊളുത്തിപ്പെട്ടി ഭാഗത്തെ പുൽമേടിലാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത് കടുവക്ക് ഏഴ് വയസ്സോളം പ്രായമുണ്ട്. ആനക്ക് 15 വയസ്സും. ജഡങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ട്. ആനയും കടുവയും ഏറ്റുമുട്ടുന്നത് അപൂർവമാണ്. പത്ത് വർഷം മുമ്പ് സൈലന്റ് വാലിയിലും ഇത്തരമൊരു ഏറ്റുമുട്ടൽ നടന്നിരുന്നു.

Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ വീണ്ടും തുറന്നു; 2944.77 ഘനയടി വെള്ളം പെരിയാറിലേക്ക്

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഏഴ് ഷട്ടറുകൾ ഉയർത്തി. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2944.77 ഘനയടി വെള്ളമാണ് സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഇന്നലെ അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്ന് 8000 ഘനയടിയിലധികം വെള്ളം തമിഴ്‌നാട് പെരിയാറിയിലേക്ക് ഒഴുക്കിയിരുന്നു. വിവരമറിഞ്ഞ റവന്യു ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. മഞ്ചുമല, ആറ്റോരം, കശ്ശിക്കാട് ആറ്റോരം മേഖലകളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

Read More