നാണക്കേടിന്റെ റെക്കോർഡ് വിരാട് കോലിക്ക് സ്വന്തം; രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് വിരാട് കോലിക്ക്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തിൽ പൂജ്യത്തിനു പുറത്തായതോടെയാണ് കോലി നാണക്കേടിൻ്റെ റെക്കോർഡിലെത്തിയ. നിലവിൽ ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് ആണ് കോലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ കളിയോടെ കരിയറിൽ 14ആം തവണയാണ് കോലി പൂജ്യത്തിനു പുറത്തായത്. ഗാംഗുലി 13 വട്ടം റൺ ഒന്നുമെടുക്കാതെ പുറത്തായപ്പോൾ 11 ഡക്കുകളുള്ള മുൻ ക്യാപ്റ്റൻ എംഎസ് ധോണി പട്ടികയിൽ മൂന്നാമതുണ്ട്. കപിൽ ദേവ് (10),…