
പരിപാടിക്കിടെ ഇറങ്ങി പോയത് ശരിയല്ല; മന്ത്രി വി ശിവൻകുട്ടി ഗവർണറെ അപമാനിച്ചു, വാർത്താക്കുറിപ്പിറക്കി രാജ്ഭവൻ
ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചതിൽ അതൃപ്‌തി പരസ്യമാക്കി വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. ഭരണഘടനയെ തൊട്ട് അധികാരത്തിലെത്തിയ മന്ത്രി ഗവർണറെയും രാജ്ഭവനെയും അപമാനിച്ചു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് ശരിയായ രീതിയല്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ന് നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയാണ് മന്ത്രി ബഹിഷ്‌ക്കരിച്ചത്….