Headlines

പ്രമുഖ ചൈനീസ് ആണവ ശാസ്ത്രജ്ഞൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബീജിംഗ്: ചൈനയുടെ മുതിർന്ന ആണവായുധ ശാസ്ത്രജ്ഞന്‍ ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ചൈനീസ് ന്യൂക്ളിയര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്ന ഴാങ് സിജിയാൻ ആണ് മരിച്ചത്. മരണകാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഹാര്‍ബിന്‍ എന്‍ജിനീയറിംഗ് സര്‍വകലാശാലയില്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഴാങിന്റെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി സര്‍വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു. സര്‍വകലാശാലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു ഴാങ്ങ് സിജിയാൻ്റെ മരണത്തിന് രണ്ട് ദിവസം…

Read More

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു

കോട്ടയം: എം സി റോഡിൽ ചങ്ങനാശ്ശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക്‌ വന്ന ബസും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

Read More

പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം. പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

സമഗ്ര വികസനത്തിന്‌ കർമ്മ പദ്ധതികൾ; വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു

വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർബൺ ന്യൂട്രൽ കോഫീ പാർക്കിന്റെ ഡിപിആർ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു 2021–26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജിലുള്ളത്‌. ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന കർമ്മ പദ്ധതികളാണിവ. കാർഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്….

Read More

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13…

Read More

രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം

ന്യൂഡൽഹി: രാജ്യത്ത് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കൊറോണ…

Read More

വയനാട് ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.74

  വയനാട് ജില്ലയില്‍ ഇന്ന് (23.10.21) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 357 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123908 ആയി. 120,535 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2412 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കിട്ടാക്കനിയായി പ്രാണവായു: ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോക്ടർ അടക്കം എട്ട് പേർ മരിച്ചു

  ഡൽഹിയിൽ ഓക്‌സിജൻ ലഭിക്കാതെ ഡോക്ടർ അടക്കം എട്ട് പേർ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലാണ് മരണങ്ങൾ നടന്നതെന്ന് ആശുപത്രി അധികൃതർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് കേന്ദ്രസർക്കാരിന്റേതടക്കം എല്ലാ ആശുപത്രികളിലെയും ചികിത്സാ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്‌സിജൻ സ്‌റ്റോക്ക്, രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് കോടതി തേടിയത്.

Read More

ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശം; ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി

ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് ദ്രൗപദി മുർമു പറഞ്ഞു.കൊച്ചി സെൻറ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷത്തിലായിരുന്നു പരാമർശം. സംസ്ഥാനത്ത് തുടരുന്ന പിഎം ശ്രീ വിവാദങ്ങൾക്കിടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തെ രാഷ്ട്രപതി പുകഴ്ത്തിയത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കൈമാറി പ്രകാശനം ചെയ്തു. അതിനിടെ നഗരപിതാവ് എന്ന നിലയിൽ ക്ഷണം ലഭിക്കേണ്ടിയിരുന്ന മേയർ എം അനിൽകുമാറിനെ പരിപാടിയിൽ…

Read More

രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി അണ്ടർ 19 ക്യാപ്റ്റൻ

  ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത നായകൻ യാഷ് ദൂളിന് രഞ്ജി ട്രോഫിയിൽ ഗംഭീര അരങ്ങേറ്റം. തമിഴ്‌നാടിനെതിരായ മത്സരത്തിൽ സെഞ്ച്വറിയോടെയാണ് യാഷ് അരങ്ങേറിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 133 പന്തുകൾ നേരിട്ടാണ് 19കാരനായ താരം സെഞ്ച്വറി തികച്ചത് 150 പന്തുകളിൽ നിന്ന് 18 ഫോറുകൾ സഹിതം 113 റൺസാണ് യാഷ് എടുത്തത്. നാലാം വിക്കറ്റിൽ ജോണ്ടി സിദ്ദുവിനൊപ്പം ചേർന്ന് നിർണായകമായ 119 റൺസിന്റെ കൂട്ടുകെട്ടും യാഷുണ്ടാക്കി. ഇതിനിടെ ഒരു റെക്കോർഡിനും യാഷ് അർഹനായി. സച്ചിൻ തെൻഡുൽക്കർ,…

Read More