Headlines

ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു

ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴു മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി…

Read More

ഇടതുപ്രവേശനത്തിനൊരുങ്ങി ജോസ് പക്ഷം; പ്രാദേശികമായി സഖ്യ ചർച്ചകൾ ആരംഭിച്ചു

യുഡിഎഫുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം. പ്രാദേശികമായി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിൽക്കാനാണ് തീരുമാനം. കോട്ടയം മരങ്ങാട്ട്പിള്ളി പഞ്ചായത്തിൽ സിപിഎമ്മിനൊപ്പം ചേർന്ന് യുഡിഎഫ് ഭരണസമിതിക്കെതിരെ ജോസ് പക്ഷത്തെ അഞ്ച് അംഗങ്ങൾ കത്ത് നൽകി ജോസ് കെ മാണിക്കൊപ്പം സഹകരിച്ചാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുപ്പ് സിപിഎം ആരംഭിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിലും ഒപ്പം നിൽക്കാതെ വന്നതോടെ ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്ന് വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുൻകൂട്ടി…

Read More

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു. മെഹസനാനഗറിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണത്. തുടർന്ന് മുഖ്യമന്ത്രിയെ അഹമദാബാദിലുള്ള യുഎൻ മെഹ്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറഞ്ഞ രക്ത സമ്മർദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലിവൽ വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

Read More

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കേണ്ടെന്ന് സംസ്ഥാനങ്ങൾ; തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

സിബിഎസ്ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറഞ്ഞ ശേഷം സെപ്റ്റംബറിൽ പരീക്ഷ നടത്തുന്നത് ആലോചിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു ചില പരീക്ഷകൾ മാത്രം നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. വിദ്യാർഥികൾക്ക് വാക്‌സിൻ എത്രയും വേഗം ലഭ്യമാക്കണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു പരീക്ഷയുമായി മുന്നോട്ടുപോകണമെന്ന പൊതുവികാരമാണ് സംസ്ഥാനങ്ങൾക്ക്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന…

Read More

കോവിഡ് ചികിത്സയിലായിരുന്ന അമ്പലവയൽ ആനപ്പാറ സ്വദേശിനി മരിച്ചു

  അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജ (54) ജില്ലാ ആശുപത്രിയിൽ നിര്യാതയായി. അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ഈ മാസം 14നാണ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. അന്ന് തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുകയും ചെയ്തു. ഇന്ന് (18.09.20) രാവിലെ ഒമ്പത് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയും 9.20ന് മരണപ്പെടുകയും ചെയ്തു.

Read More

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു; മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ ഏഴുപേര്‍ മരിച്ചു

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണ സേന നടത്തിയ തെരച്ചലിലാണ് കുളുവില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ഹിമാചലില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരിനാഥ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു….

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു; പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വേൾഡോ മീറ്റർ കണക്കുപ്രകാരം അൻപത്തി എണ്ണായിരത്തിൽ അധികം പേർക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് മുന്നിൽ. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം. അമേരിക്കയിൽ മുപ്പത്തയ്യായിരത്തിൽ അധികം പേർ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്. ദിനേനെയുള്ള കോവിഡ്…

Read More

റെയിൽവേ ട്രാക്കിലൂടെ ബൈക്കിൽ സാഹസിക യാത്ര; ഒടുവിൽ വണ്ടി പോലീസ് കൊണ്ടുപോയി

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ കൊല്ലത്ത് രണ്ട് പേർ കണ്ടെത്തിയ വഴി പക്ഷേ സാഹസം നിറഞ്ഞതായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് വന്നാണ് ഇവർ നാടുചുറ്റാൻ ഇറങ്ങിയത്. സാഹസികത അൽപം കൂടിപ്പോയോ എന്ന സംശയം മാത്രമേയുണ്ടായിരുന്നുള്ളു. പോലീസ് അപ്പോ സ്ഥലത്ത് എത്തി റോഡുകൾ അടയ്ക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് യുവാക്കൾ കടന്ന കൈ തന്നെ സ്വീകരിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിലുള്ള റെയിൽപ്പാളത്തിലൂടെയായിരുന്നു സാഹസിക യാത്ര. സമീപവാസികൾ ഇത് ശ്രദ്ധിച്ചതോടെ വിവരം ആർ പി എഫിനെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം…

Read More

ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും

  ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്റയാണ് പോലീസ് മേധാവി. ഡി.ജി.പി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.  

Read More

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി

  രാജ്യത്ത് ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തിൽ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ നിയമനിർമാണം നടത്തും. പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ മേഖലയിലെ ഗവേഷണത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും 44,605 കോടി രൂപയുടെ കേൻ ബേത്വ ലിങ്കിംഗ് പ്രൊജക്ടും പ്രഖ്യാപിച്ചു. ഇതുവഴി 9 ലക്ഷം ഹെക്ടർ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 1400 കോടി…

Read More