Headlines

രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്റ്റർ അപകടം: മരണം 11 ആയി, ജനറൽ ബിപിൻ റാവത്തിന്റെ നില ഗുരുതരം

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു ഊട്ടി കുനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. മൂന്ന് പേരെ മാത്രമാണ് ദുരന്തസ്ഥലത്ത് നിന്ന് ജീവനോടെ രക്ഷിക്കാനായത്. തമിഴ്‌നാട് മുഖ്യമന്ത്രി അടക്കം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനാ മേധാവിയും സംഭവ സ്ഥലത്തേക്ക്…

Read More

ബ്ലേഡ് ഉപയോഗിച്ച് പേര് എഴുതിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണി; യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്തു

ബെംഗളൂരു ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തതായി ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി. യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി പ്രകാരം, 2024 ൽ മണിപ്പാൽ സർവകലാശാലയിൽ പഠിക്കുന്ന സമയത്താണ് യുവതി അൻഫാൽ എന്ന യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ഇയാൾ പലതവണ നേരിട്ട് കാണുകയും മണിപ്പാലിനു…

Read More

കാലവര്‍ഷം: വയനാട്ടിൽ 14.18 കോടി രൂപയുടെ കൃഷി നാശം

കൽപ്പറ്റ:ശക്തമായ കാലവര്‍ഷത്തില്‍ വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് 14.184 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുരുമുളക് കര്‍ഷകര്‍ക്കാണ്. 180 ഹെക്ടര്‍ സ്ഥലത്തെ 62082 കുരുമുളക് വളളികള്‍ നശിച്ചു. 4.65 കോടി രൂപയുടെ നാശനഷ്ടമാണ് കുരുമുളക് കൃഷിക്കുണ്ടായത്. നാശനഷ്ടത്തില്‍ രണ്ടാം സ്ഥാനം വാഴ കൃഷിക്കാണ്. 236.24 ഹെക്ടര്‍ സ്ഥലത്തെ 590600 വാഴയാണ് കാറ്റിലും മഴയിലും നശിച്ചത്. 2.86 കോടി രൂപയുടെ നാശനഷ്ടമാണ് വാഴകൃഷിയില്‍ കണക്കാക്കുന്നത്. ഇഞ്ചി കൃഷിക്ക് 2.36 കോടിയുടെ നാശമുണ്ട്….

Read More

വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വയനാട്ടിൽ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകള്‍; ഇതില്‍ കല്‍പ്പറ്റയിലെ ഒരു വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെൻ്റുമാണ്

കൽപ്പറ്റ:ജില്ലയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകള്‍. ഇതില്‍ കല്‍പ്പറ്റയിലെ ഒരു വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റാണ്. കല്‍പ്പറ്റ നഗരസഭ -ഒന്ന് (വാര്‍ഡ് 18 – മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍) മാനന്തവാടി നഗരസഭ – നാല് (11,13,14,29) എടവക പഞ്ചായത്ത് – നാല് (2,12,16,17) തൊണ്ടര്‍നാട് – 10 (1,2,3,4,5,10,11,12,13,15 ) പുല്‍പ്പള്ളി – 19 ( മുഴുവന്‍ വാര്‍ഡുകളും) മുളളന്‍കൊല്ലി -18 (മുഴുവന്‍ വാര്‍ഡുകളും) തിരുനെല്ലി – 17 (മുഴുവന്‍ വാര്‍ഡുകളും)…

Read More

ഡോളർ കടത്ത് കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി

ഡോളർ കടത്ത് കേസിൽ എം ശിവശങ്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതിയുടെ അനുമതി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നൽകിയത്. കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കർ റിമാൻഡിലാണ്.

Read More

തെരുവുനായയെ വെട്ടിക്കൊന്നു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

  കണ്ണൂരിൽ തെരുവുനായയെ ഒാടിച്ചിട്ട് വെട്ടിക്കൊന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചേപ്പറമ്പിൽ കോഴിക്കടയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയാണ് തെരുവുനായയെ വെട്ടിക്കൊന്നത്. വെട്ടേറ്റ നായ ചോരയൊലിപ്പിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അധികം വൈകാതെ നായ ചത്തു ഇയാളെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.

Read More

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം: ദക്ഷിണാഫ്രിക്കയില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് വര്‍ധിക്കുന്നു

ഒമിക്രോണിന് ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി മൂന്നിരട്ടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്ത പഠനം വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്റർ ഓഫ് എക്‌സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ്…

Read More

എംഎൽഎമാർക്ക് കൊവിഡ്; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ക്വാറന്റൈനിൽ

രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ വന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്വയം നിരീക്ഷണത്തിൽ പോയി. ഏഴ് ദിവസത്തെ ക്വാറന്റൈനിലാണ് മുഖ്യമന്ത്രി പ്രവേശിച്ചത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് എംഎൽഎമാർ അടുത്തിടെ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. പഞ്ചാബിലെ 29 എംഎൽഎമാർക്കും ഒരു മന്ത്രിക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

അപകടമുണ്ടായ സ്ഥലങ്ങളിൽ പോകരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആംബുലൻസ്, സിവിൽ ഡിഫൻസ്, സുരക്ഷാ വാഹനങ്ങൾ എന്നിവക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.സംശയാസ്പദമായ വസ്തുക്കളോ തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങളോ കണ്ടാൽ ഉടൻ 999 എന്ന അടിയന്തര നമ്പറിൽ അറിയിക്കണം. അവയെ സമീപിക്കുകയോ സ്പർശിക്കുകയോ…

Read More