കെ – റെയിൽ; സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി

  കെ – റെയിൽ സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി പരാമർശിച്ചു. സർവെ നടത്തുന്നതിൽ നിയമപരമായ തടസം ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവെ നടത്താമെന്നും കോടതി പറഞ്ഞു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ…

Read More

അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ വൻ വാഗ്ദാനങ്ങളുമായി തൃണമൂൽ

  അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. പാർട്ടി അധികാരത്തിലെത്തിയാൽ മുഴുവൻ വീട്ടമ്മമാർക്കും മാസത്തിൽ 5,000 രൂപ വീതം നൽകുമെന്നാണ് തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബംഗാളിൽ പാർട്ടി ഇത് വിജയകരമായി നടപ്പാക്കിയതാണെന്നും ഗോവയിൽ 3.51 ലക്ഷം വീട്ടമ്മമാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും തൃണമൂൽ എം.പി മഹുവ മൊയ്ത്രയും പറഞ്ഞു. സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ. ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഉമ്മൻചാണ്ടി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ പോയത്. ഇതേ തുടർന്ന് ഉമ്മൻചാണ്ടി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു.    

Read More

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. രോഗബാധയെ തുടര്‍ന്ന് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരന്‍, ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 49 കാരന്‍, ചേളാരി സ്വദേശിയായ പതിനൊന്നുകാരി എന്നിവരാണ് ചികിത്സയിലുള്ളത്. രോഗം മൂലം മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരന്‍ രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട്. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്നലെയാണ് താമരശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം…

Read More

സുരേന്ദ്രന്‍ രാജിവെക്കണമെന്ന് നേതാക്കള്‍; അച്ചടക്കം പാലിക്കണമെന്ന് സുരേന്ദ്രന്‍

  തെരഞ്ഞെടുപ്പിലെ പരാജയവും ഇതിന് ശേഷമുണ്ടായ സീറ്റ് കച്ചവടക്കമുള്ള ആരോപണങ്ങളും കണക്കിലെടുത്ത് കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷം നേതാക്കള്‍. കാസര്‍കോട് നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്. പാലക്കാട് നിന്നും എറണാകുളത്ത് നിന്നുമുള്ള നേതാക്കളാണ് സുരേന്ദ്രന്റെ രാജി ആവശ്യമുന്നയിച്ചത്. പ്രവര്‍ത്തകരില്‍ പലര്‍ക്കും നേതൃത്വത്തില്‍ വിശ്വാസമില്ല. അതിനാലാണ് സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ക്ക് എതിരായ സമരങ്ങള്‍ക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അച്ചടക്കം വേണമെന്ന മുന്നറിയിപ്പാണ്…

Read More

മണ്ഡല-മകരവിളക്ക് തീർഥാടകർക്ക് നാന്നൂറോളം മുറികൾ, ആൾക്കൂട്ട നിയന്ത്രണത്തിന് എഐ; ദേവസ്വം ബോർഡ് റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി ∙ വരുന്ന മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിനു മുന്നോടിയായി ശബരിമലയിൽ നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകർക്ക് നാന്നൂറോളം മുറികൾ അനുവദിക്കുന്നതും ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പദ്ധതിയും അടക്കമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. പരിഷ്കരണ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്, ശുചീകരണ കാര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകി. ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കുക, കൂടുതൽ ബയോ-ടോയ്‌ലറ്റുകൾ സ്ഥാപിക്കുക, തടസമില്ലാതെ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ…

Read More

വീണ്ടും ആശങ്ക: കൊവിഡ് ഭേദമായവരില്‍ ‘അസ്ഥി മരണം’; മുംബൈയില്‍ മൂന്നു പേര്‍ക്ക് രോഗം

മുംബൈ: ബ്ലാക്ക് ഫംഗസിന് പിന്നാലെ കൊവിഡ് ഭേദമായവരില്‍ അവസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ രോഗാവസ്ഥയുമായി മൂന്നു പേര്‍ മുംബൈയില്‍ ചികിത്സ തേടിയതായി സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് രണ്ട് മാസത്തിന് ശേഷമാണ് എ.വി.എന്‍ ബാധിച്ച് ഇവര്‍ ചികിത്സ തേടിയത്. മഹിമിലെ ഹിന്ദുജ ആശുപത്രിയിലാണ് ഈ രോഗം ബാധിച്ച മൂന്നു പേരും ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ട്. 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് രോഗം പിടിപെട്ടത്. തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ…

Read More

കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് തരാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്ക് കർശന നിർദേശം നൽകി. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താൻ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ…

Read More

അതിവേഗം പടരുന്ന കോവിഡ് വൈറസ്; ഇസ്രായേൽ ഉൾപ്പെടെയുളള വിവിധ രാജ്യങ്ങളിൽ സ്ഥീരീകരിച്ചു, ഇന്ത്യയിൽ ബാധിച്ചത് 22പേരിൽ

അതിവേഗം പടരുന്ന  കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. വടക്കൻ അയർലൻഡിലും ഇസ്രായേലിലുമാണ് പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്നലെയാണ് വടക്കൻ അയർലൻഡിൽ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇസ്രയേലിൽ നാലു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ ബ്രിട്ടനിൽ നിന്ന് എത്തിയവരാണ്. അതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തിയ രണ്ടുപേരിൽ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ചതാണ് ഈ വൈറസെന്നാണ് സൂചന. കൂടുതൽ വ്യാപനശേഷിയുളള വൈറസിന്റെ പുതിയ…

Read More