എടക്കല്‍ ഗുഹ: വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും പഠനം തുടങ്ങിയില്ല
കല്‍പറ്റ-വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെ അവസ്ഥയെക്കുറിച്ചുള്ള പഠനം സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ചു വിദഗ്ധ സമിതി അംഗങ്ങള്‍ക്കു ഇതേവരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്നാണ് അറിയുന്നത്. വിദഗ്ധ സമിതി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായിട്ടും പഠനം വൈകുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ചരിത്ര തത്പരര്‍ക്കുമിടയില്‍ അമര്‍ഷം നുരയുകയാണ്. പഠനം ആരംഭിക്കുന്നതില്‍ വിദഗ്ധ സമിതിക്കു നിര്‍ദേശം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതു ദൗര്‍ഭാഗ്യകരമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി…
