സി പി ഐയിൽ കൂട്ടക്കൊഴിഞ്ഞു പോക്ക്; 100 ലധികം പ്രവർത്തകർ പാർട്ടി വിടുന്നതായി പ്രഖ്യാപനം

എറണാകുളം പറവൂരിൽ സിപിഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്. പറവൂർ മേഖലയിൽ നിന്ന് 100 ലധികം അംഗങ്ങൾ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സിപിഐഎമ്മിൽ ചേരാനാണ് പാർട്ടി വിടുന്നവരുടെ തീരുമാനം. ജില്ലയിലെ പാർട്ടിയ്ക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് ഇടയാക്കിയത് എന്നാണ് പ്രവർത്തകരുടെ പ്രഖ്യാപനം. കഴിഞ്ഞ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സിപിഐ വിഭാഗീയത അവസാനിച്ചുവെന്ന് ജില്ലാ നേത്യത്വവും സംസ്ഥാന നേതൃത്വവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതെല്ലം വെറുതെയായി എന്നതിന്റെ തെളിവാണ് പറവൂരിലെ സംഭവം. നാളെ നടക്കുന്ന സമ്മേളനത്തിൽ സിപിഐയിൽ നിന്നുള്ള സജീവ…

Read More

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗമാണ് തകർന്നത്

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം ബീം ആണ് ഇടിഞ്ഞുവീണത്. പുഴയുടെ മധ്യ ഭാഗത്തേക്കാണ് കോൺക്രീറ്റ് അടക്കം വീണത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ച പണം ചെലവിട്ടാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്. കഴിഞ്ഞ ഒന്നരവർഷമായി പാലത്തിന്റെ നിർമാണം നടക്കുന്നു. തൊഴിലാളികൾ ആരും അപകടത്തിൽപെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. കൊയിലാണ്ടി – ബാലുശ്ശേരി നിയമസഭാ…

Read More

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ; നേമത്തെ അടക്കം പ്രചാരണ പരിപാടികൾ റദ്ദാക്കി

പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ. ഇതോടെ നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക റദ്ദാക്കി. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രചാരണ പരിപാടികൾ റദ്ദാക്കിയത്. ഇന്ന് അസമിലാണ് പ്രിയങ്കയുടെ പ്രചാരണം നിശ്ചയിച്ചിരുന്നത്. നാളെ തമിഴ്‌നാട്ടിലും നാലാം തീയതി കേരളത്തിലും വരാനായിരുന്നു തീരുമാനം. നാലിന് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രിയങ്കയുടെ പ്രചാരണം തീരുമാനിച്ചിരുന്നത്

Read More

‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി

  DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ. മന്ത്രി പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോര ഖേദം പ്രകടിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.     സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്. ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല. മന്ത്രിയുടെ സഹായം…

Read More

കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി

ചെർക്കള:കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. പരിപാടി ചെർക്കള ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ എം.എം. അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷാഫി മാപ്പിളക്കുണ്ട് യോഗത്തിൽ മുഖ്യാഥിതിയായിരുന്നു. കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു, ഷെമീർ മാസ്റ്റർ തെക്കിൽ, സിവിൽ ഇഞ്ചിനിയർ സി.എ.ബക്കർ ചെർക്കള ,സി എൻ. ഹമീദ് ചാലിൽ, പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ഇയാസ് മാടക്കര, ജില്ലാ…

Read More

സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യക്കൂപ്പൺ നൽകാനുള്ള ഉത്തരവിറങ്ങി; യുപി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ കൂപ്പൺ

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. രക്ഷിതാക്കൾക്ക് ഈ കൂപ്പൺ ഉപയോഗിച്ച് വീടിനടുത്തുള്ള സപ്ലൈക്കോയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാം സ്‌കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നതുവരെയാകും കൂപ്പൺ നൽകുക. ഭക്ഷ്യ ഭദ്രതാ കൂപ്പണിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എൽ പി സ്‌കൂൾ വിദ്യാർഥികൾക്ക്ക 300 രൂപയുടെ കൂപ്പണും യുപി വിഭാഗം വിദ്യാർഥികൾക്ക് 500 രൂപയുടെ കൂപ്പണുമാണ് നൽകുന്നത്.

Read More

ഉംറ: തീർത്ഥാടകരെ കുളിരണിയിച്ച് മഴയും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഉംറ തീർത്ഥാടനം പുനഃരാരംഭിച്ചതോടെ ഹറമിലെത്തിയ തീർത്ഥാടകർക്ക് കുളിരേകി മഴ ലഭിച്ചു. അപ്രതീക്ഷിതമായ മഴ പെയ്തതോടെ ഉംറ വിർവ്വഹിക്കാനെത്തിയവർക്ക് ചൂടിൽ നിന്നും ആശ്വാസമായി. മഴയിലും മതാഫിൽ ത്വവാഫും ജമാഅത്ത് നിസ്‌കാരങ്ങളും കൃത്യമായി നടന്നു. നിലവിൽ മതാഫിലേക്ക് ഇഹ്‌റാം ചെയ്‌തവർക്ക് മാത്രമാണ് പ്രവേശനം.

Read More

സംസ്ഥാനത്ത് ഇന്ന് 11,584 പേർക്ക് കൊവിഡ്, 206 മരണം; 17,856 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 11,584 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂർ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂർ 633, കോട്ടയം 622, കാസർഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക. മൂന്നുമണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിൽ നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. തുടർന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ…

Read More

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് 75കാരൻ അറസ്റ്റിൽ

  എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലം ചാത്തന്നൂരിൽ 75കാരനെ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ നടയ്ക്കൽ ഉദയഭവനിൽ ഗോപിനാഥ കുറുപ്പാണ് പിടിയിലായത്. എട്ട് വയസ്സുകാരിയെ പരിചയം നടിച്ച് ഇയാൾ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു കുട്ടി വിവരം അമ്മയോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് പ്രതിയെ പിടികൂടിയത്.  

Read More