Headlines

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 80 രൂപയാണ് പവന് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻരെ വില 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിൻരെ വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,662 രൂപയായി.

Read More

കോൺഗ്രസ് പുനഃസംഘടന: ഹൈക്കമാൻഡ് സംഘം ലോക്ക് ഡൗണിന് ശേഷം കേരളത്തിലെത്തും

  കോൺഗ്രസ് പുനഃസംഘടനക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരാണ് കേരളത്തിലെത്തുന്നത്. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞതിന് ശേഷമാകും ഇവരുടെ സന്ദർശനം നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകും. പ്രതിപക്ഷ നേതാവായി വിഡി സതീശൻ അല്ലെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന നിലപാടാണ് രമേശ് ചെന്നിത്തലക്കുള്ളത്. കെപിസിസി പ്രസിഡന്റ്…

Read More

ഐസിസി ടി20 റാങ്കിംഗിൽ ഓസീസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തും ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്നും രണ്ടിലേക്ക് കയറിയത്. ഇന്ത്യയ്ക്ക് നിലവിൽ 268 പോയിന്റുണ്ട്. ഒരു പോയിന്റ് വ്യത്യാസത്തിൽ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുകയാണ് 275 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം മാർച്ച് 12ന് ഇംഗ്ലണ്ടിനെതിരെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.30 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.55

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂർ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂർ 1072, കാസർഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന…

Read More

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍; അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല’; സജി ചെറിയാന്‍

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാംകൂടി ചേര്‍ത്ത് ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്‌സൈറ്റ് നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് അടുത്ത പതിനഞ്ച് ദിവസം അവരുടെ അഭിപ്രായം രേഖപ്പെടുത്താം. അതുകൂടി ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം കൂടി പരമാവധി ഒരു മൂന്ന് മാസം കൊണ്ട് ക്യാബിനറ്റിന് മുന്നിലേക്ക് ഈ നയം എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള വലിയൊരു കഠിന പരിശ്രമം ഞങ്ങള്‍ നടത്തി. ….

Read More

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും

ഔദ്യോഗിക വസതിയിൽ നിന്നും വൻ തോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടികൾ ആരംഭിച്ചു. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാർ നൽകിയ നോട്ടീസ് ലോകസഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിർദേശം പരിശോധിക്കുക. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദർ മോഹൻ, നിയമവിദഗ്ധൻ ബി.വി. ആചാര്യ എന്നിവരാണ്…

Read More

തിരുവനന്തപുരത്ത് പടക്കനിർമാണശാലയിൽ തീപിടിത്തം; ഒരാൾ മരിച്ചു

  തിരുവനന്തപുരം പാലോട് ചൂടൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സുശീല എന്ന 58കാരിയാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ പടക്കത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം    

Read More

കൊവിഷീൽഡ് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

  കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് കേരളാ ഹൈക്കോടതി. കൊവിൻ വെബ്‌സൈറ്റിൽ ഇതിന് വേണ്ട മാറ്റങ്ങൾ വരുത്താൻ കോടതി നിർദേശം നൽകി. കിറ്റെക്‌സിന്റെ ഹർജിയിലാണ് ഹൈക്കോടതി നിർദേശം കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് നൽകാൻ 84 ദിവസം കഴിയണമെന്നതായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ആവശ്യക്കാർക്ക് രണ്ടാം ഡോസ് 28 ദിവസത്തിനുള്ളിൽ എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ വിദേശത്ത് പോകുന്നവർക്കും 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകുന്നുണ്ട്. പ്രത്യേക…

Read More

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതം മൂലം മരിച്ചു

മംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബീര്‍പുഗുദ്ദെ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീമിന്റെ മകള്‍ ലൈല അഫിയ (23) ആണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ച അന്നു രാത്രി മരണപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു ലൈലയുടെ വിവാഹം. വ്യാപാരിയായ മുബാറക് ആയിരുന്നു വരന്‍. ലൈലയുടെ ജ്യേഷ്ഠന്റെയും വിവാഹം അന്നു തന്നെ ആയിരുന്നു. വിവാഹാനന്തര ചടങ്ങുകള്‍ക്കും ഒത്തുചേരലിനുമായി വരന്‍ മുബാറക് ഉള്‍പ്പെടെയുള്ള കുടുംബം ലൈലയുടെ വീട്ടില്‍ എത്തിയിരുന്നു. ചടങ്ങുകള്‍ക്കിടെ, രാത്രി രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ലൈല പറഞ്ഞു. പിതാവും സഹോദരനും…

Read More