കൊല്ലം കുരീപ്പുഴയില്‍ കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  കൊല്ലം കുരീപ്പുഴയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മേബിള്‍ ജോസഫിന്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നും ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നും ജീവിതം അവസാനിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നു. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും ആരുടെയും പ്രേരണയില്ലെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പ് മാത്രമാണ് മേബിള്‍ ഈ കോണ്‍വെന്റിലെത്തിയത്.

Read More

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരുക്ക്

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി അടർന്നു വീണ് തൊഴിലാളിക്ക് പരുക്ക്. നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഒഡീഷാ സ്വദേശിക്കാണ് പരുക്കേറ്റത്. പാരപ്പറ്റിന് മുകളിൽ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. ഇയാൾക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണ്.നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് തകർന്നുവീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. നിർമ്മാണം നടക്കുന്നതിനിടയിൽ ആയിരുന്നു അപകടം….

Read More

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്‍റ്റന്‍ ഇന്‍സമാമുല്‍ ഹഖിന് ഹൃദയാഘാതം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം താരം സുഖം പ്രാപിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1992 ലോകകപ്പ് നേടിയ പാക്കിസ്താന്‍ ടീമില്‍ അംഗമായിരുന്ന ഇന്‍സമാം പാക്കിസ്താന്‍റെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ്. 51 വയസ്സുകാരനായ ഇന്‍സമാം ഏകദിന ക്രിക്കറ്റില്‍ പാക്കിസ്താന്‍റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍ സ്കോററാണ്. 375 മത്സരങ്ങളില്‍ നിന്നായി 11701 റണ്‍സാണ് അദ്ദേഹം അടിച്ച് കൂട്ടിയത്. നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്ത്…

Read More

കൊടകര കുഴൽപ്പണ കേസ്: കുറ്റപത്രം സമർപ്പിച്ചു, കെ സുരേന്ദ്രനും മകനും സാക്ഷികൾ

കൊടകര കുഴൽപ്പണം കവർച്ചാ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനടക്കം 216 പേർ സാക്ഷി പട്ടികയിലുണ്ട് മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയായാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ അന്വേഷണം തുടരും. തെരഞ്ഞെടുപ്പ് ചട്ടം ബിജെപി ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണമെന്നും കുറ്റപത്രത്തിൽ പറയുന്നു….

Read More

കേരളത്തില്‍ കൊവിഡ് വ്യാപനവും മരണ സംഖ്യയും കൂടുതല്‍; ആശങ്ക അറിയിച്ച് കേന്ദ്രം: നിയന്ത്രണവിധേയമാക്കണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനത്തിലും മരണ സംഖ്യയിലും ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 55 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ കണക്കാണിത്. മരണനിരക്കും രോഗവ്യാപനവും നിയന്ത്രണ വിധേയമാക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഈ നാല് ജില്ലകളുടെ കാര്യത്തിലും കേന്ദ്രം ആശങ്കയറിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപനം നിയന്ത്രിക്കാന്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2560 പേർക്ക് കൊവിഡ്, 30 മരണം; 2150 പേർക്ക് രോഗമുക്തി

കേരളത്തിൽ 2560 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂർ 188, കണ്ണൂർ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസർഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം’; രത്തൻ യു ഖേൽക്കർ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ കൊണ്ടുവരും. ഫോമിൽ തെറ്റുണ്ടെങ്കിലും കരട് വോട്ടർ പട്ടികയിൽ കൊണ്ട് വരുമെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകും. 2002 ലെ വോട്ടർപട്ടിക എല്ലാ പാർട്ടികൾക്കും, BLO മാർക്കും നൽകിയിട്ടുണ്ട്. ഓൺലൈനായും…

Read More

മുഖ്യമന്ത്രി സമനില തെറ്റിയ പോലെ പെരുമാറുന്നു; വാർത്താ സമ്മേളനം തള്ളൽ മാത്രമായി മാറി: ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാർ ഒപ്പിട്ട മുഴുവൻ കരാറുകളുടെയും വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ് ക്രസന്റ്, യൂനിറ്റാക് എന്നിവരുമായുള്ള കരാർ വിവരങ്ങളും പുറത്തുവിടണം. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തെയും മാധ്യമങ്ങളും മുഖ്യമന്ത്രി ആക്ഷേപിക്കുകയാണ്. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. കൊവിഡ് വാർത്താ സമ്മേളനം വെറും തള്ളൽ മാത്രമായി മാറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങൾ പറയരുതെന്നാണ് നിലപാട് മാധ്യമ ആക്രമണത്തിനുള്ള ലൈസൻസ് ലഭിക്കുന്നത്…

Read More

തമിഴ്‌നാട്ടിൽ റാഗിംഗിന് ഇരയായ എംബിബിഎസ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു

  തമിഴ്‌നാട് ധർമപുരിയിൽ സർക്കാർ മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. നാമക്കൽ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റാഗിംഗ് വിവരം പുറത്തറിഞ്ഞതോടെ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു ഡിസംബർ അഞ്ചിനാണ് വിദ്യാർഥി ആത്മഹത്യാശ്രമം നടത്തിയത്. ഇതിന് ശേഷമാണ് റാഗിംഗ് വിവരം പുറത്തുവന്നത്. ഒരാഴ്ചക്ക് ശേഷം മാത്രമാണ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. കോളജ് ഡീനിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

‘സൂപ്രണ്ട് പറഞ്ഞതെല്ലാം ഞാന്‍ കേട്ടു, എല്ലാം കള്ളമാണ്. ഞങ്ങള്‍ പാവപ്പെട്ടവരല്ലേ, അതുകൊണ്ടല്ലേ…’; കൈ മുറിച്ച് മാറ്റേണ്ടി വന്ന 9 വയസുകാരിയുടെ അമ്മ പറയുന്നു

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൂര്‍ണമായി തള്ളി കുട്ടിയുടെ അമ്മ. നീരോ വേദനയോ വന്നാല്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവരണമെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിട്ടിരുന്നു എന്ന സൂപ്രണ്ടിന്റെ വാദം കള്ളമാണെന്ന് കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു. ഒരു മരുന്ന് നല്‍കിയിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ട് വരാന്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. കുട്ടിയുടെ കൈ കാര്യമായി പരിശോധിക്കുക പോലും ചെയ്യാതെയാണ് അവരത് പറഞ്ഞതെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു…

Read More