മത്സരിക്കാൻ ഉറച്ച് കെ സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല; നാമനിർദേശ പത്രിക നൽകാൻ നീക്കം

അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.കഴിഞ്ഞദിവസം രാവിലെയാണ് അദേഹം ഡൽഹിയിൽ എത്തിയത്. ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താൻ‌ ഇതുവരെ കെ സുധാകരൻ തയാറായിട്ടില്ല. എംകെ രാഘവൻ അടക്കമുള്ള നേതാക്കൾ അദേഹത്തെ ഫ്ലാറ്റിൽ‌ എത്തി കണ്ടിരുന്നു. അനുനയത്തിന് വിവിധ കോണുകളിൽ‌ നിന്ന് ശ്രമം നടത്തുമ്പോഴും…

Read More

‘കുട്ടിമാളുവിനൊപ്പം’ ഓടാൻ പ്രിയദർശിനി സമയം മാറ്റി; കെഎസ്ആർടിസി തടഞ്ഞിട്ട് സ്വകാര്യ ബസ് ഉടമയുടെ സമരം

  കട്ടപ്പന ∙ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സമയം തെറ്റി ഓടിയതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. ഉപ്പുതറ-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ ബസിന്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസ് തടഞ്ഞ് ടയറിനു മുൻപിൽ കിടന്നു പ്രതിഷേധിച്ചത്.കുട്ടിമാളു ബസ് ഓടുന്ന സമയത്ത് കോട്ടയത്ത് നിന്നു വാഗമൺ- ഉപ്പുതറ വഴി കട്ടപ്പനയ്ക്ക് കെഎസ്ആർടിസി പ്രിയദർശിനി ബസ് എത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതേതുടർന്ന് കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞു. സ്വകാര്യ ബസിനു മുൻപിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്…

Read More

ഇന്നത്തെ ഭാഗ്യവാന്‍ ആരാകും? ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകള്‍ക്ക് 5000 രൂപയാണ് സമാശ്വാസ സമ്മാനം. (kerala lottery bhagyathara lottery result today)എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക…

Read More

ചാവക്കാട് അമ്മയും ഒന്നര വയസ്സുകാരി മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ ചാവക്കാട് യുവതിയെയും ഒന്നര വയസ്സുകാരി മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷ, മകൾ ദേവാംഗന എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു ജിഷയുടെ ഭർത്താവ് അരുൺലാൽ ഒന്നര മാസം മുമ്പാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. കഴിഞ്ഞാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. അടുത്ത ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല

Read More

കേന്ദ്ര ഏജൻസികൾക്ക് അട്ടിമറിക്കാൻ ഇവിടെ എന്ത് വികസനമാണുള്ളതെന്ന് ചെന്നിത്തല; കേന്ദ്ര ഏജൻസികൾക്ക് പിന്തുണ

കേന്ദ്ര ഏജൻസികൾക്ക് അട്ടിമറിക്കാനായി സംസ്ഥാനത്ത് എന്ത് വികസനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല   സംസ്ഥാനത്ത് എന്ത് വികസനമാണ് നടക്കുന്നതെന്ന് ജനങ്ങൾക്കൊന്നും ബോധ്യമില്ല. പൂർത്തിയാകാത്ത പദ്ധതികൾ വെച്ച് കോടിക്കണക്കിന് രൂപ മുടക്കി പരസ്യം ചെയ്യുന്നതല്ലാതെ എന്ത് വികസനമാണുള്ളത്. ഇല്ലാത്ത പദ്ധതികളുടെ പേരിൽ തറക്കല്ലിട്ട് പരസ്യം നൽകുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജൻസികൾക്ക് രമേശ് ചെന്നിത്തല പിന്തുണ നൽകുകയും ചെയ്തു. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര…

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്, പോളിംഗ് ബൂത്തിൽ ഒരേ സമയം മൂന്നു പേർ മാത്രം

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.   വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല. പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ…

Read More

ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് എം.എ യൂസഫലി സമസ്തയുടെ സെന്റിനറി പുരസ്കാരം ഏറ്റുവാങ്ങിയത്. സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചിലവിൽ പള്ളി പണിത് നൽകുമെന്നും യൂസഫലി…

Read More

കോഴിക്കോട് കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി ഫാത്തിമ തഹ്ലിയ; ഒന്നരപ്പതിറ്റാണ്ടായി ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിച്ചെന്ന് യൂത്ത് ലീഗ് നേതാവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ സ്ഥാനാർഥി. നിലവിൽ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ​ഫാത്തിമ തഹ്ലിയക്ക് ഇത് കന്നി മത്സരമാണ്. കോഴിക്കോട് കോർപറേഷനിലെ 59 ആം വാർഡായ കുറ്റിച്ചിറയിൽ തഹ്ലിയ യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നത്. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രതിനിധികളെ കണ്ടെത്താനുള്ള തിരക്കിലാണ് നാടും നഗരവും. ഇത്തവണ ജനവിധി തേടുന്നവരിൽ താനുമുണ്ടെന്ന് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ…

Read More

സുൽത്താൻ ബത്തേരി നഗരത്തിലെ കണ്ടെയ്ന്റ്മെന്റ് പ്രഖ്യാപനം:മാനിക്കുനി മുതൽ ചുങ്കം വരെ ഒരു ഭാഗം അടഞ്ഞു കിടക്കും

സുൽത്താൻ ബത്തേരി:മാനിക്കുനി മുതൽ ചുങ്കം പുതിയ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗമാണ് കണ്ടെയ്ന്റ്മെന്റ് ആയിരിക്കുന്നത്.പോലീസ് സ്റ്റേഷൻ റോഡും എം ജി റോഡും ഗാന്ധി ജംഗ്ഷനും ചുള്ളിയോട് റോഡിന്റെ തുടക്കവും പൂർണമായും അടയും. മറുവശത്തെ സ്ഥാപനങ്ങൾ തുറക്കാനും ആ ഭാഗത്ത് ആളുകൾക്ക് സഞ്ചരിക്കാനും അനുമതിയുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ബത്തേരിയിലെ കണ്ടെയ്ന്റ്മെൻറ് പ്രഖ്യാപനം ശാസ്ത്രീയമല്ലെന്ന് ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രോഗി ടൗൺ,തൊടുവട്ടി ഡിവിഷനുകളിൽ സഞ്ചരിച്ചിട്ടുണ്ട്. ഫെയർലാന്റ് ഡിവിഷനിലെ ഡ്രൈവർ ഓടിച്ച ഓട്ടോയിൽ സഞ്ചരിച്ചതായും പറയുന്നു.ഇതിനെ…

Read More

കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീം വിപുലീകരിക്കും; പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി പി എച്ച് സികളും സി എച്ച് സികളും ഇവനിംഗ് ഒപി പുന:രാരംഭിക്കും. കൊവിഡ് പ്രതിരോധ വളണ്ടിയർമാരുടെ ടീമിനെ വിപുലീകരിച്ച് ടീം ക്യാപ്റ്റന്റെ പേരും മൊബൈൽ നമ്പറും തഹസീൽദാരുടെ ഓഫീസ് ജില്ലാ കളക്ടറേറ്റിലെ കണ്ട്രോൾ റൂം തുടങ്ങിയവയ്ക്ക് കൈമാറണം. ടീം അംഗങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം നടത്തണം. തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേരാൻ മന്ത്രി വി…

Read More