ഭീമ കൊറേഗാവ് കേസ്: ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം
ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. മലയാളി റോണ വിൽസൺ ഉൾപ്പെടെയുള്ള എട്ട് പേരുടെ ജാമ്യം കോടതി തള്ളി. ജാമ്യം ലഭിച്ച സുധ ഭരദ്വാജിന് ഡിസംബർ എട്ടിന് വിചാരണാ കോടതിയിലെത്തി ജാമ്യം നേടാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 2018ലാണ് കേസിനാസ്പദമായ സംഭവം. ഭീമ കൊറേഗാവ് യുദ്ധ വാർഷികവുമായി ബന്ധപ്പെട്ട് കലാപമുണ്ടാവുകയും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചും ആക്ടിവിസ്റ്റുകളെ ഗൂഡാലോചനയക്ക് പ്രതികളാക്കിയുമാണ് കേസ് എടുത്തത്. സുധാ ഭരദ്വാജ് ഉൾപ്പെടെ അഞ്ച്…