സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഇന്ന് മാത്രം 195 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. അതേസമയം 102 പേർ ഇന്ന് രോഗമുക്തി നേടിയതും ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് നൂറിലധികം രോഗികൾ വെച്ചാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നതിന് പുറമെ സമ്പർക്കത്തിലൂടെയുള്ള രോഗബാധയിലും വർധനവ് കാണുന്നത് വലിയ ആശങ്കക്ക് വഴിവെക്കുന്നുണ്ട്. ഇന്ന് 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതും ഇതുവരെയുള്ളതിലെ ഉയർന്ന…