മോശം കാലാവസ്ഥ; കടലിൽ പോകരുത്: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരത്ത്‌ നവംബർ 14 മുതൽ 15 വരെയും കർണാടക തീരത്ത് നവംബർ 14 മുതൽ 16 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ നാളെ വരെ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലയവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ…

Read More

ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ആദ്യ ടേമിൽ മന്ത്രിമാരാകും

രണ്ടാം പിണറായി സർക്കാരിൽ ഒറ്റ അംഗങ്ങളുള്ള ഘടകകക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രിസ്ഥാനം നൽകാൻ ധാരണ. ആദ്യഘട്ടത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ എംഎൽഎ ആന്റണി രാജുവും കോഴിക്കോട് സൗത്തിൽ നിന്ന് അട്ടിമറി വിജയം നേടിയ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും   ഗണേഷ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പാർട്ടിയിൽ നിന്ന് പലരും യുഡിഎഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ചുനിന്നതിന്റെ അംഗീകാരമാണ് തനിക്ക് ലഭിക്കുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. പാർട്ടിയെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. തന്റെ മനസ്സ് എന്നും…

Read More

അടിവാരം എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

അടിവാരം:എലിക്കാട് സ്വദേശി വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. അടിവാരം എലിക്കാട് പള്ളിയാലിതൊടി ഫസൽ(23) ആണ് മരിച്ചത്. ബാലുശ്ശേരി കിനാലൂരിൽ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ്:അഹമ്മദ്കുട്ടി, മാതാവ്, ലൈല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

Read More

വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും

വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേദിവസമോ ആകും പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിന്റെ കരട് തയ്യാറാക്കി. എസ്‌ഐആറിനെതിരായ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുന്നതിനിടെയാണ് എസ്‌ഐആറിനെതിരെ സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി രംഗത്തെത്തുന്നത്. എസ്‌ഐആര്‍ നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന്റെ…

Read More

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്ന് 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജ ദുബായ് എന്നിവിടങ്ങളിലും എത്തിയവരായിരുന്നു ഇവർ

Read More

കർഷകരെ മറയാക്കി മരങ്ങൾ മുറിച്ച് കടത്തിയതിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമെന്ന് പി ടി തോമസ്

മുട്ടിൽ മരം മുറിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുത്തരവാദിത്വമുണ്ടെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്. കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ട് പോകുകയെന്നതായിരുന്നു മരം മുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ ചെളി വാരിയെറിയരുത് വനം റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ തടസ്സം നിന്നാൽ കനത്ത ശിക്ഷയുണ്ടാകുമെന്ന ഭീഷണി ഉത്തരവിലുണ്ടായിരുന്നതിനാൽ ഇതാരും നോക്കിയില്ല. ഉത്തരവ് കർഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്  

Read More

കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി. കേരളത്തിൻ്റെ ആരോഗ്യ രംഗം അപകടാവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കി. അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ചുള്ള അകറ്റാൻ പ്രമേയം കൊണ്ടുവരുമ്പോൾ കൊട്ടേഷൻ എടുത്തു എന്നാണ് പറയുന്നത്, ആരുടെ കൊട്ടേഷൻ ആണ് അമീബയുടെയോ? രാഷ്ട്രീയം പറയുന്നതിന് മര്യാദ വേണ്ടേ. 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം…

Read More

വാ​യ്പാ ത​ട്ടി​പ്പ്; എ​ബി​ജി ക​പ്പ​ൽ​ശാ​ല​യ്ക്കെ​തി​രെ സി​ബി​ഐ കേ​സ്

  ന്യൂഡെൽഹി: രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ​ശാ​ല​യാ​യ എ​ബി​ജി ക​പ്പ​ൽ​ശാ​ല​യ്ക്കെ​തി​രെ കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ് കേ​സ്. എ​ബി​ജി ക​പ്പ​ൽ​ശാ​ല​യ്ക്കെ​തി​രെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്നാ​യി 22,842 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ സി​ബി​ഐ കേ​സെ​ടു​ത്തു. എ​ബി​ജി ക​പ്പ​ൽ​ശാ​ല ഡ​യ​റ​ക്ട​ർ​മാ​രാ​യ റി​ഷി അ​ഗ​ർ​വാ​ൾ, സ​ന്താ​നം മു​ത്തു​സ്വാ​മി, അ​ശ്വി​നി കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് സി​ബി​ഐ കേ​സെ​ടു​ത്ത​ത്. 28 ബാ​ങ്കു​ക​ളി​ൽ​നി​ന്നാ​യി 22,842 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ്…

Read More

സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവമോയെന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും.

Read More

പാക്കിസ്ഥാനിലെ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 50 ആയി

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിനിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപത് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു ഘോട്കി ജില്ലയിലെ ധാർകി നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്. മില്ലന്റ് എക്‌സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്. സയ്യിദ് എക്‌സ്പ്രസ് ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ സ്ത്രീകളും റെയിൽവേ ജീവനക്കാരും ഉൾപ്പെടുന്നു.

Read More