കനത്ത മഴ; തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല: പി.സി ജോര്‍ജിന്റെ വീടും മുങ്ങി

  കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോര്‍ജ് പറയുന്നു.

Read More

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ നാല് മരണം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന സഹായം മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് ഇന്നലെ നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുർ, ഗുണ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദാത്തിയയിൽ നിന്നും രത്നാഗിലേക്കുള്ള രണ്ട് പാലങ്ങൾ കനത്തമഴയിൽ ഒലിച്ചുപോയി. പ്രതികൂല കാലാവസ്ഥ മൂലം…

Read More

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

  തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കലക്ടറോട് സംഭവസ്ഥലം സന്ദർശിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു പുത്തൻചിറ സ്വദേശി നിഖിലിന്റെ മകൾ ആഗ്നിമയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിഖിലിനും അച്ഛനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്കായാണ് കണ്ണംകുഴിയിലെ അമ്മ വീട്ടിൽ കുട്ടിയും മാതാപിതാക്കളും എത്തിയത്.

Read More

ഒമിക്രോൺ: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോഗിയുടെ സമ്പർക്ക പട്ടിക പരിമിതമാണെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗിയുടെ ഭാര്യയുടേയും ഭാര്യാമാതാവിന്റേയും സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. രോഗിയുടെ പ്രാദേശികമായ സമ്പർക്കപ്പട്ടിക പരിമിതമാണ്. വിമാനത്തിൽ രോഗിയുടെ അടുത്ത സീറ്റുകളിലിരുന്ന് യാത്ര ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു യുകെയിൽ നിന്നും വന്ന എറണാകുളം സ്വദേശിയായ യാത്രക്കാരനാണ് ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. വിമാനത്താവളത്തിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ അടുത്ത…

Read More

ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ

  നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ. നേമം നിലനിർത്തി മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ വിജയിക്കും. കേരളത്തിൽ ഇടത് ഭരണത്തുടർച്ചയുണ്ടാകില്ല ആർക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണുണ്ടാകുക. കൊടകര ഹവാല കേസിലെ പോലീസ് അന്വേഷണം സത്യം പുറത്തു കൊണ്ടുവരട്ടെ. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടല്ല അതെന്നും കെ സുരേന്ദ്രൻ ന്യായീകരിച്ചു. നേമം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വെച്ചു പുലർത്തുന്നത്. 25 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ

Read More

ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി സർക്കാർ. ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പരിശോധന വ്യാപകമാക്കും, ഊർജിതമായ വാക്‌സിനേഷൻ, കർശന നിയന്ത്രണം എന്നീ മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിൽ…

Read More

മധ്യപ്രദേശിൽ ജഡ്ജിയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ അഡീഷണൽ ജില്ലാ ജഡ്ജിയെയും മകനെയും വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നാൽപ്പത്തഞ്ചുകാരിയും മന്ത്രവാദിയും അടക്കം ആറുപേർ അറസ്റ്റിലായി. മദ്ധ്യപ്രദേശിലെ ബീട്ടുൽ ജില്ലയിലാണ് സംഭവം നടന്നത്. മഹേന്ദ്ര ത്രിപാഠി, മുപ്പത്തിമൂന്നുകാരനായ മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപാഠിക്ക് ചപ്പാത്തിയുണ്ടാക്കാനായി വിഷം കലർന്ന ഗോതമ്പുമാവ് നൽകിയ സന്ധ്യാ സിംഗും കൂട്ടാളികളുമാണ് പിടിയിലായത്. വ്യക്തിവിരോധമാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ജഡ്ജിയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാനായിരുന്നു സന്ധ്യയുടെയും കൂട്ടാളികളുടെയും പദ്ധതി. ത്രിപാഠിയും സന്ധ്യാസിംഗും നേരത്തേ പരിചയക്കാരായിരുന്നു. കഴിഞ്ഞമാസം ഇരുപതിനായിരുന്നു ത്രിപാഠി സന്ധ്യാസിംഗിന്റെ പക്കൽ…

Read More

സഞ്ജിത്ത് വധക്കേസ്: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പിടിയിൽ

പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ചെർപ്പുളശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസിൽ ഇതുവരെ പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ എസ് ഡി പി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൃത്യം നടത്താൻ…

Read More

UN ഉപരോധങ്ങൾ പുനഃസ്ഥാപിക്കാൻ ഇ-ത്രീ രാജ്യങ്ങൾ; അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ഇറാൻ. ഇറാനെതിരെയുള്ള യു എൻ ഉപരോധങ്ങൾ പുനസ്ഥാപിക്കാൻ ഇ-ത്രീ രാജ്യങ്ങൾ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. നാളെ മുതൽ ഇറാനെതിരെയുള്ള ഉപരോധം നിലവിൽ വരും. ആണവ പദ്ധതിയെപ്പറ്റി വ്യക്തത വരുത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് ഉപരോധം. നേരത്തെ റദ്ദാക്കിയ യു എൻ രക്ഷാസമിതി പ്രമേയങ്ങൾ പുനസ്ഥാപിക്കാനുള്ള ഇ-ത്രീ രാജ്യങ്ങളുടെ നടപടി നിരുത്തരവാദപരമാണെന്ന് ഇറാൻ ആരോപിച്ചു. രക്ഷാ കൗൺസിലിൽ ഇറാനെതിരെയുള്ള ഉപരോധങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത് വൈകിപ്പിക്കുന്നതിൽ ഇന്നലെ റഷ്യയും ചൈനയും…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 4515 രൂപയാണ് വില ഒരു മാസത്തിനിടെ 2200 രൂപയിലേറെയാണ് സ്വർണത്തിന് കുറഞ്ഞത്. ദേശീയവിപണയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,438 രൂപയായി. ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1856.86 ഡോളറിലെത്തി.

Read More