IAS തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കളക്ടറർ. നിലവിലെ എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും. എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. കെ വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം എസ് മാധവിക്കുട്ടിയെ പാലക്കാട് കളക്ടറായും ചേതൻകുമാർ മീണയെ കോട്ടയം കളക്ടറായും ഡോ.ദിനേശ് ചെറുവത്തിനെ ഇടുക്കി കളക്ടറായും നിയമിച്ചു. എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ഡോ. എസ്…

Read More

ഒത്തു തീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാം; സതീശന് മറുപടിയുമായി മുഖ്യമന്ത്രി

  കൊടകര കുഴൽപ്പണ കേസ് ഒതുക്കുമോയെന്ന് സംശയമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തെ പിന്തുണച്ചത് യുഡിഎഫാണ്. ഒത്തുതീർപ്പ് വിദഗ്ധർ ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു തൊഗാഡിയ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. എം ജി കോളജ് അക്രമ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്. ഒത്തു തീർപ്പിന്റെ പട്ടം നിങ്ങൾക്ക് തന്നെയാണ് ചേരുന്നത്. നിയമ വിജ്ഞാനം ബിജെപിയെ രക്ഷിക്കാനാണ് ഉപയോഗിക്കുന്നത്….

Read More

ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രിംകോടതി ഉത്തരവ്

ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിൻറെതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാറിനെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നിർദ്ദേശം നൽകി. ആധാർ…

Read More

കേരള സർവകലാശാല ഭരണ തർക്കം; മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പൊലീസിൽ പരാതി നൽകി

കേരള സർവകലാശാല ഭരണ തർക്കം പൊലീസ് പരാതിയിലേക്ക്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പൊലീസ് പരാതി നൽകി. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തി എന്നാണ് പരാതി. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചെന്നായിരുന്നു സിൻഡിക്കേറ്റ് യോഗ തീരുമാനം ആയി പുറത്ത് വന്നത്. എന്നാൽ കെ എസ് അനിൽകുമാർ വിഷയം കോടതി പരിഗണനയിലിരിക്കുന്നതിനാൽ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. വൈസ് ചാൻസലർ മോഹനൻ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു; നായകൻ ഉണ്ണിമുകുന്ദൻ ‘മാ വന്ദേ’ ഫസ്റ്റ്ലുക്ക് പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. “മാ വന്ദേ” എന്നാണ് ചിത്രത്തിൻ്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ…

Read More

മെലിഞ്ഞുണങ്ങിയ ആണിനെ തടിപ്പിക്കും മസില്‍ പെരുപ്പിക്കും ഭക്ഷണം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. മെലിഞ്ഞ പുരുഷന്‍ തടിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ്. നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും നമ്മുടെ ആയുസ്സിനെ വെല്ലുവിളിയുയര്‍ത്തുന്നത് കാരണം ഇന്നത്തെ കാലത്തെ ഭക്ഷണങ്ങള്‍ പലപ്പോഴും അമിതവണ്ണത്തിനും കൂടെ ഒരു കൂട്ടം രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ഇത്തരം…

Read More

കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും

കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതി അനൂപ് മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. നിര്‍മിക്കുന്ന സ്‌ഫോടക വസ്തുകള്‍ ആര്‍ക്കാണ് എത്തിച്ചു നല്‍കുന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. കൂടാതെ സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള വെടിമരുന്ന് ഉള്‍പ്പെടെ എവിടെ നിന്ന് ലഭിക്കുന്നുവെന്നും, കൊല്ലപ്പെട്ടയാളല്ലാതെ കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഒളിവില്‍ പോയ അനൂപിനെ കാഞ്ഞങ്ങാട്…

Read More

‘അഭിമാനകരം, സന്തോഷകരം; ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഏറ്റെടുക്കും’; ഒജെ ജനീഷ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിൽ അഭിമാനമെന്ന് ഒ ജെ ജനീഷ്. കേരളത്തിന്റെ സമര പോരാട്ടങ്ങൾ പുതിയ നേതൃത്വം ഒന്നിച്ച് ഏറ്റെടുക്കുമെന്നും ജനീഷ് പറഞ്ഞു. കേരളത്തിൻ്റെ ഭരണമാറ്റത്തിന് ചുരിങിയ ദിവസങ്ങളാണുള്ളത്. ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ യൂത്ത് കോൺഗ്രസിന് നിർണായക ചുമതലയുണ്ട്. ഒറ്റക്കെട്ടായി ആ പ്രതിഷേധങ്ങൾ ഏറ്റെടുക്കുമെന്ന് ഒജെ ജനീഷ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് നടന്ന ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധങ്ങൾക്കെതിരെയും നിയുക്ത അധ്യക്ഷൻ പ്രതികരിച്ചു. രാ​ഹുലിനെതിരെ നടക്കുന്നത് അനാവശ്യ പ്രതിഷേധമെന്നും ജനീഷ് പറഞ്ഞു.എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട…

Read More

കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ബാംഗ്ലൂർ: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോളേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.   കോളേജുകൾ തുറക്കുന്നുവെങ്കിലും വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. കോളേജുകളിൽ ഹാജരായി ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ മൊത്തം എണ്ണത്തിന്റെ അനുപാതത്തിൽ ആയിരിക്കും ഒരേസമയം എത്ര ബാച്ചുകൾ അനുവദിക്കാം എന്ന് തീരുമാനിക്കുന്നത്.

Read More