‘യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു’; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിലാണ് രാജ്യം. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും പ്രധാനമത്രി ചൂണ്ടിക്കാട്ടി. ഇന്ന് കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും…

Read More

തൃഷക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

  നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം.     തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.   കാവേരി…

Read More

റേഷൻ അറിയിപ്പ്

2020 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.01.2021 വരെയും, 2020 നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യകിറ്റ് വിതരണം 09.01.2021 വരെയും ദീർഘിപ്പിച്ചിരിക്കുന്നതായി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിക്കുന്നു.  

Read More

സംസ്ഥാനത്ത് ഇന്ന് 31,954 പേർക്ക് കൊവിഡ്; 49 മരണം; 16,296 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More

ഈ പോരാട്ടം ജനങ്ങളും ഗ്യാനേഷ് കുമാറും തമ്മിൽ’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പവൻ ഖേര

ഈ മത്സരം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും ബീഹാറിലെ ജനങ്ങളും തമ്മിലുള്ളതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. സ്നേഹത്തോടെ സേവിക്കാൻ എന്നൊരു പുസ്തകം ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിക്കുവേണ്ടി ഗ്യാനേഷ് കുമാർ ഗുപ്ത ഈ പുസ്തകം എഴുതുന്നു എന്നും പവൻ ഖേര പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രാരംഭ ട്രെൻഡുകൾ ബിജെപി, കോൺഗ്രസ്, ആർജെഡി, ജെഡിയു തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടമല്ല സൂചിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു. എല്ലാ ട്രെൻഡുകളും ‘ഗ്യാനേഷ് കുമാർ’ ബീഹാറിലെ ജനങ്ങൾക്കെതിരെ വിജയിക്കുന്നതായി തോന്നുന്നുവെന്ന് അദ്ദേഹം…

Read More

24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ്; 541 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 541 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിന് മുകളിലെത്തുന്നത്. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39,258 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി നിലവിൽ 4,10,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4,24,351 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,08,20,521…

Read More

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. BJP യുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്,…

Read More

‘സംസ്കൃതം അറിയില്ല, പക്ഷെ PHD നൽകണം’; കേരള സർവകലാശാലയിൽ SFI നേതാവിന് സംസ്കൃതത്തിൽ PHD നൽകാൻ ശിപാർശ

കേരള സർവ്വകലാശാലയിൽ സംസ്കൃതം അറിയാത്ത SFI നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാൻ ശിപാർശ. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിൻ വിജയനാണ് PHD യ്ക്ക് ശിപാർശ നൽകിയത്. മൂല്യനിർണയ സമിതി ചെയർമാൻ്റെ ശിപാർശ എതിർത്ത് ഡീൻ നൽകിയ റിപ്പോർട്ട് പുറത്ത്. ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയൻറെ പി എച്ച് ഡി തീസിസിനും, ഒപ്പൺ ഡിഫൻസിനും എതിരെ വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ സംസ്കൃതം വകുപ്പ് മേധാവി സിഎൻ വിജയകുമാരി ഉന്നയിക്കുന്നത്. പിച്ച്ഡി തീസിസ് ആയിപോലും…

Read More

വയനാട്ടിൽ 131 പേര്‍ക്ക് കൂടി കോവിഡ് ; 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 129 പേര്‍ രോഗമുക്തി നേടി

  വയനാട് ജില്ലയില്‍ ഇന്ന് (08.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍  അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്.  126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 246 പേര്‍ വീടുകളിലാണ്…

Read More

ജീവന്‍വെച്ചുള്ള തീക്കളി: സൗജന്യവാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ കമല്‍ഹാസന്‍

ചെന്നൈ: ബിജെപി പ്രകടനപത്രികയിലെ സൗജന്യ കൊവിഡ്‌ വാക്‌സിന്‍ വാഗ്‌ദാനത്തിനെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത പ്രതിരോധമരുന്ന്‌ സൗജന്യമായി നല്‍കുമെന്ന വാഗ്‌ദാനം ജനങ്ങളുടെ ജീവന്‍ വെച്ചുള്ള പന്തുതട്ടലായിരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബിജെപി ഇന്നലെ പുറത്തിറക്കിയ ബിഹാര്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലാണ്‌ ഭരണം ലഭിച്ചാല്‍ സൗജന്യമായി കൊവിഡ്‌ വാക്‌സിന്‍ നല്‍കുമെന്നു പ്രഖ്യാപിച്ചത്‌. ഭരണത്തിലേറിയാല്‍ 19 ലക്ഷം പേര്‍ക്ക്‌ തൊഴിലും സൗജന്യ കൊവിഡ്‌ പ്രതിരോധമരുന്നുമാണ്‌ ‘സങ്കല്‍പ്പ്‌ പത്രിക’ എന്ന പേരു നല്‍കിയിരിക്കുന്ന പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങള്‍….

Read More