ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിംഗിന് അയച്ചു; നായകനായി റിഷഭ് പന്തിന് അരങ്ങേറ്റം

  ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിംഗിന് അയച്ചു റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിലാണ് ഡൽഹി ഇന്നിറങ്ങുന്നത്. മറുവശത്ത് ധോണിയുടെ നായകത്വത്തിൽ ചെന്നൈയും ഇറങ്ങുന്നു. കഴിഞ്ഞ തവണ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നാണക്കേട് തീർക്കാനായാണ് ചെന്നൈ വരുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഏതുവിധേനയും സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ഡൽഹിക്ക് ചെന്നൈ ടീം: ഫാഫ് ഡുപ്ലെസി, റിതുരാജ് ഗെയ്ക്ക് വാദ്,…

Read More

കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. രോഗവ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ്…

Read More

വയോധികയെ മർദിച്ച സംഭവം: കൊല്ലം അർപ്പിത ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

  കൊല്ലം അഞ്ചലിലെ അർപ്പിത ആശ്രയകേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്. കൊല്ലം ജില്ലാ കലക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ആശ്രയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ വയോധികയെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.   പ്രവർത്തനം നിർത്തണമെന്ന നിർദേശം അഞ്ചൽ വില്ലേജ് ഓഫിസർ സ്നേഹാലയം ഭാരവാഹികൾക്ക് കൈമാറി. അന്തേവാസികളെ 24 മണിക്കൂറിനകം സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ സാമൂഹികനീതി വകുപ്പിനും നിർദേശം നൽകി. ഓർഫനേജ് ബോർഡ്, സാമൂഹിക നീതി വകുപ്പ് , വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ…

Read More

കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് കേരളം തിരിച്ചുപിടിക്കുമെന്ന് എ കെ ആന്റണി

സംസ്ഥാനത്ത് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. കേരളം തിരിച്ചുപിടിക്കണം. ഹൈക്കമാൻഡ് നൽകിയ നിർദേശങ്ങളും ആന്റണി വിശദീകരിച്ചു. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി കേരളത്തിലെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞു. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസമാർജിക്കും. കേരളം തിരിച്ചുപിടിക്കണം ഭൂരിപക്ഷം സ്ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിർദേശം. അതിൽ ഗണ്യമായ വിഭാഗം യുവാക്കളും വനിതകളുമായിരിക്കും. കേരളത്തിലെ…

Read More

അടൂരിൽ വിവാഹ രാത്രിയിൽ വധുവിന്റെ സ്വർണാഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ വരൻ പിടിയിൽ

പത്തനംതിട്ട അടൂരിൽ വിവാഹ രാത്രിയിൽ വധുവിന്റെ 30 പവൻ സ്വർണാഭരണങ്ങളും 2.75 ലക്ഷം രൂപയുമായി മുങ്ങിയ കേസിൽ വരനെ അറസ്റ്റ് ചെയ്തു. കായംകുളം തെക്കേടത്തുതറയിൽ അസറുദ്ദീൻ റഷീദ്(30)ആണ് പിടിയിലയാത്. ജനുവരി 30നാണ് അസറുദ്ദീന്റെയും പഴകുളം സ്വദേശിനിയായ യുവതിയുടെയും വിവാഹം നടന്നത്. 31ന് പുലർച്ചെ മൂന്ന് മണിക്ക് ഉറ്റസുഹൃത്തിന് അപകടം പറ്റിയെന്ന് അറിയിച്ച് ഫോൺ വന്നുവെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നിറങ്ങിയത്. കുറേ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നാലെ സംശയം…

Read More

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ മുന്നൊരുക്കം

തിരുവനന്തപുരം; മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്ത് വന്‍ സജ്ജീകരണങ്ങളൊരുങ്ങി. ഇതിന് മുന്നോടിയായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുകയെന്നും മന്ത്രി അറിയിച്ചു.സ്റ്റേറ്റ് കോവിഡ് 19 കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച്, കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് മൂന്നാം തരംഗം…

Read More

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തയ്യാറാക്കിയ വോട്ട് കുഞ്ഞപ്പൻ ആദിവാസി ഊരുകളിൽ എത്തി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ട് ചെയ്യേണ്ട രീതി എന്നീ വിഷയങ്ങളിലാണ് വോട്ട് കുഞ്ഞപ്പൻ കോളനിയിലെ വോട്ടർമാരുമായി സംവദിക്കുന്നത്. ജില്ലയിലെ വിവിധ ആദിവാസി കോളനികൾ, പോളിങ് ശതമാനം കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് വരും ദിവസങ്ങളിൽ വോട്ട് കുഞ്ഞപ്പൻ എത്തുക.

Read More

നിപ വൈറസ്; പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നടത്താൻ നടപടി: 12 മണിക്കൂറിനുള്ളില്‍ ഫലം

കോഴിക്കോട്: നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്‍ ഐ വി പൂണെയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാൻ എന്‍ ഐ വി പൂണെയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തും. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക്…

Read More