ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശപ്പെട്ട വായു ഗുണനിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹിയിൽ പലയിടങ്ങളിലും ആകാശത്ത് പുകയും പൊടിപടലങ്ങളും നിറഞ്ഞ മൂടല്‍ മഞ്ഞ് കാണപ്പെട്ടു. മലിനമായ വായു മൂലം പലർക്കും കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥതകള്‍ ഉണ്ടായി.താഴ്ന്ന താപനിലയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപായകരമാം വിധം ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് ഡല്‍ഹി നിവാസികളുടെ…

Read More

പക്ഷിപ്പനി; കോഴിക്കോട് ജില്ലയിലും പരിശോധന

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന. ജില്ലാ മൃഗസംരക്ഷ വകുപ്പ് ഓഫീസർ ഡോ. കെ കെ ബേബിയും സംഘവുമാണ് പക്ഷി സങ്കേതങ്ങളിൽ പരിശോധന നടത്തിയത്. കുട്ടനാട്ടിലും കോട്ടയത്തെ ചിലയിടങ്ങളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. അതിനാലാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പക്ഷികൾ ചേക്കേറുന്ന ഇടങ്ങൾ പരിശോധിക്കുന്നത്. ദേശാടന പക്ഷികളെ കണ്ടെത്തിയ സ്ഥലത്തുനിന്നു സാമ്പിളുകൾ ശേഖരിച്ചു. കണ്ണൂരിലേക്കും, തുടർന്ന് ബംഗളൂരുവിലെ…

Read More

വയനാട് ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27997 ആയി. 27242 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 608 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 536 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി സ്വദേശികൾ 9 പേർ, ബത്തേരി 3 പേർ, കൽപ്പറ്റ, തിരുനെല്ലി രണ്ടു…

Read More

വീടിനെ ചൊല്ലി തർക്കം: മലപ്പുറത്ത് മകനുമായുള്ള സംഘർഷത്തിനൊടുവിൽ പിതാവ് മരിച്ചു

വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിലും അച്ഛന്റെ മരണത്തിലും കലാശിച്ചു. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി ഹംസുവാണ് മരിച്ചത്. 62 വയസ്സായിരുന്നു. സംഭവത്തിൽ ഹംസുവിന്റെ മകൻ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു രാവിലെ 11 മണിയോടെയാണ് തർക്കങ്ങൾക്ക് തുടക്കം. ഹംസുവിന്റെ ഭാര്യയും മകൻ ആബിദും ബദർ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ കയറാനുള്ള ശ്രമം ഹംസു തടയുകയും ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു അടിപിടിയിൽ ഹംസുവിന് സാരമായി പരുക്കേൽക്കുകയും മരിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റുമോർട്ടം…

Read More

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായ ആർ ശ്രീലേഖ ഇന്ന് വിരമിക്കും. ഡിജിപി സ്ഥാനത്ത് നിന്നാണ് വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് നിർദേശിച്ചാണ് ശ്രീലേഖ സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. ചേർത്തല എ എസ് പിയായി സർവീസ് ആരംഭിച്ചു. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ് പിയായി. സിബിഐയിൽ എസ്പിയായി അഞ്ച് വർഷം പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണറായും ജയിൽ ഡിജിപിയായും പ്രവർത്തിച്ചു. നിലവിൽ ഫയർ ഫോഴ്‌സ് മേധാവിയാണ്. ഐപിഎസ് അസോസിയേഷനോടും…

Read More

മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്; തീയതി പ്രഖ്യാപിച്ചു

  മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്റർ റിലീസിന്. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് വഴി അറിയിച്ചു. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും അന്യ സംസ്ഥാനങ്ങളിലും ചിത്രം റിലീസിനെത്തും. ഈ സമയം മറ്റ് ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനുണ്ടാകില്ല. വമ്പൻ റിലീസ് വഴി സിനിമാ വ്യവസായത്തെ ഉത്തേജിപ്പിക്കാനാണ് ശ്രമം. മെയ് 31ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് നീട്ടി വെച്ചത്.

Read More

ഡുപ്ലെസിക്ക് രക്ഷിക്കാനായില്ല, ധോണിയുടെ തന്ത്രവും പാളി — രാജസ്ഥാന് ഉജ്ജ്വല ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന് ജയത്തോടെ തുടക്കം. കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. 16 റൺസിനാണ് രാജസ്ഥാൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ സാധിച്ചുള്ളൂ. 72 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. പതിഞ്ഞ താളത്തിലാണ് ചെന്നൈ തുടങ്ങിയത്. ടോം കറൻ എറിഞ്ഞ പവർ പ്ലേയുടെ…

Read More

വയനാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 125 പേര്‍ രോഗമുക്തി നേടി

  വയനാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 125 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 280 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12407 ആയി. 10404 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 76 മരണം. നിലവില്‍ 1927 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1185 പേര്‍…

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ചത്തേക്കാണ് മുൻകൂർ ജാമ്യാപേക്ഷ ആദ്യം മാറ്റിയത്.  ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വെക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൽ തിങ്കളാഴ്ച രാവിലെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആറ് ഫോണുകളാണ് കൈമാറിയത്. ഈ ഫോണുകൾ ഇന്ന് തന്നെ ലഭിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാൽ ഫോണുകൾ…

Read More

കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നു; വിഷയം ധരിപ്പിച്ചതായി ശ്രീധരൻ പിള്ള

കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാ തർക്കം സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിച്ചതായും മിസോറാ ഗവർണർ പി എസ് ശ്രീധരൻ പിള്ള അറിയിച്ചു. ക്രിസ്മസിന് ശേഷം പ്രശ്‌നത്തിൽ പരിഹാരം ആരംഭിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി തർക്കമുള്ള രണ്ട് സഭാ നേതൃത്വങ്ങളും ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സംസ്ഥാനത്ത് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നതായി സഭാ നേതൃത്വം പറയുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകും   നീതിപൂർവമായ പരിഹാരം ഉണ്ടാകണമെന്നും പ്രധാനമന്ത്രി ഇടപെടുകയാണെങ്കിൽ…

Read More