Headlines

കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി നെടുംതണ കക്കേരി കോളനിയിലെ രഘുവിന്റെ മകന്‍ ഉദയനെ(38)യാണ് ഇന്നലെ ഉച്ചയോടെ കരടി ആക്രമിച്ചത്. തലയ്ക്കും ഇടതു കൈക്കും ഗുരുതര പരുക്കുള്ള ഉദയന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കാട്ടില്‍ തേന്‍ ശേഖരിക്കുന്നതിനിടയിലാണ് കരടിയുടെ ആക്രമണമുണ്ടായ

Read More

കൽപ്പറ്റയിലും മീനങ്ങാടിയിലും എട്ട് പേർക്ക് വീതം കോവിഡ് പോസിറ്റീവ് :മുട്ടിലിൽ ഇന്ന് മൂന്നു പേർക്ക് പോസ്റ്റീവ്

കൽപ്പറ്റയിൽ എട്ടുപേർക്ക് പോസിറ്റീവ് ഇന്നു നടത്തിയ ആൻറിജൻ പരിശോധനയിലാണ് എട്ടുപേർക്ക് പോസിറ്റീവായത്. ഇതിൽ നാലുപേർ സിന്ദൂർ ക്ലസ്റ്ററിൽ നിന്നും, നാലു പേർ നഗരസഭാ പരിധിയിലുള്ളവരുമാണ്. 84 ആൻറിജനും 26 ആർ ടി പി സി ആർ പരിശോധനയുമാണ് ഇന്നു നടത്തിയത്. മീനങ്ങാടിയിൽ എട്ടുപേർക്ക് പോസിറ്റീവ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് 8 പേർക്ക് പോസിറ്റീവ് കണ്ടെത്തിയത്. ഏഴ് പേർക്ക് ആൻറിജൻ പരിശോധനയിലും, ഒരാൾക്ക് ആർ ടി പി സി ആർ പരിശോധനയിലുമാണ് കോവിഡ് പോസിറ്റീവായത്. പ്രവാസി അടക്കം 8…

Read More

സുപ്രിംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സുപ്രിംകോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം സ്വയം തീ കൊളുത്തിയ യുവതി മരിച്ചു. ഡൽഹി ആർ എംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ആത്മഹത്യ ശ്രമത്തിൽ യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഓഗസ്റ്റ് 16നാണ് യുവതി സുഹൃത്തിനൊപ്പം സുപ്രിംകോടതി ഡി ഗേറ്റ് ന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകോളുത്തിയത്. സുഹൃത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് യുവതി. ഘോസി എംപി അതുൽ റായ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും യുപി പൊലീസ് പീഡിപ്പിക്കുന്നുവെന്നും തീകൊളുത്തും മുൻപുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ…

Read More

മുസ്ലിം ലീഗിനെ സിപിഎം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ഇത് ചെറുക്കുമെന്ന് ചെന്നിത്തല

സിപിഎം മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വിലപ്പോകുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്ത് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു മുസ്ലിം ലീഗിനെ വർഗീയമായി ആക്രമിക്കുകയും അവരെ ഒറ്റപ്പെടുത്താനുള്ള നീക്കം നടത്തുകയുമാണ് സിപിഎം. ഇത് മുഖ്യമന്ത്രിയാണ് തുടങ്ങിവെച്ചത്. നാല് വോട്ടിന് വേണ്ടി ഏത് വർഗീയവികാരവും ഇളക്കിവിടാൻ മടിയില്ലാത്ത പാർട്ടിയാണ് സിപിഎം എന്ന് പ്രചാരണങ്ങളിലൂടെ വ്യക്തമാകുകയാണ് യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന്…

Read More

ഇന്ത്യ 337 റൺസിന് പുറത്തായി; ഇംഗ്ലണ്ടിന് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 241 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 337 റൺസിന് ഓൾ ഔട്ടായി. വാഷിംഗ്ടൺ സുന്ദറിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ ഇന്നിംഗ്‌സ് 300 കടത്തിയത്. 6ന് 257 റൺസ് എന്ന നിലയിൽ നാലാം ദിനം ആരംഭിച്ച ഇന്ത്യക്ക് 80 റൺസാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. സ്‌കോർ 305ൽ നിൽക്കെ 31 റൺസെടുത്ത അശ്വിൻ പുറത്തായി. പിന്നീട് സുന്ദർ ബാറ്റിംഗിന്റെ വേഗത വർധിപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമില്ലാതെ പോയി സുന്ദർ 138 പന്തിൽ രണ്ട് സിക്‌സും 12…

Read More

പത്തനംതിട്ടയിലും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവാണ് മരിച്ചത്. 60 വയസ്സായിരുന്നു. കോട്ടയ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ തിരുവനന്തപുരം വെഞ്ഞാറൂമൂട് മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറുമൂട് സ്വദേശി ബഷീറാണ് മരിച്ചത്. 44 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ബഷീർ ഇന്നലെയാണ് മരിച്ചത്.

Read More

മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍(പ്ലാനിംഗ്) പദവിയില്‍നിന്നു പടിയിറങ്ങുകയാണ് വയനാട്ടുകാരന്‍ എം. പ്രകാശ്

  കല്‍പ്പറ്റ: മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍(പ്ലാനിംഗ്) പദവിയില്‍നിന്നു പടിയിറങ്ങുകയാണ് വയനാട്ടുകാരന്‍ എം. പ്രകാശ്. 2009-10ല്‍ ഉദ്പാദന മേഖലയിലെ മികച്ച ഉദ്യോഗസ്ഥനുള്ള സംസ്ഥാന അവാര്‍ഡായ കര്‍ഷകമിത്ര പ്രകാശിനു ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഹൈദരാബാദ് എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2012ലെ ബെസ്റ്റ് ഫീല്‍ഡ് എക്സ്റ്റന്‍ഷന്‍ പ്രൊഫഷനല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ബ്രഹ്മഗിരി പ്രൊജക്ടിന്റെ ഉപജ്ഞാതാവ് എം. പ്രകാശാണ്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി പങ്കാളിത്ത പഠന പരിപാടിയിലുടെ തയാറാക്കി യശ:ശ്ശരീരനായ…

Read More

മുഖത്തെ പാടുകൾ മാറാൻ ഇവ ചെയ്തു നോക്കൂ…

ശരീരം വളരെ കുറച്ച് അല്ലെങ്കില്‍ വളരെയധികം കൊളാജന്‍ ഉത്പാദിപ്പിക്കുന്നുവെങ്കില്‍, മുഖത്ത് പലപ്പോഴും പല വിധത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. സൗന്ദര്യവര്‍ദ്ധക വ്യവസായം മുഖക്കുരുവിന്റെ പാടുകള്‍ക്കെതിരെ പോരാടുന്നതിന് നിരവധി മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ അതിനുള്ള എളുപ്പവും സ്വാഭാവികവുമായ മാര്‍ഗ്ഗം രുചികരവും ആരോഗ്യകരവുമായ ചില ഭക്ഷണങ്ങളോട് സ്വയം പെരുമാറുക എന്നതാണ്. തിളക്കമുള്ള ചര്‍മ്മത്തിന്റെ താക്കോല്‍ പോഷകസമൃദ്ധമായ സമീകൃതാഹാരമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. ഇത് നിങ്ങളുടെ മുഖത്ത് കാണിക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ് മത്തങ്ങ മുഖത്തെ പാടുകളെ മാറ്റുന്നതിന് മത്തങ്ങ…

Read More

വയനാട് ജില്ലയില്‍ 127 പേര്‍ക്ക് കൂടി കോവിഡ്; 119 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 152 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (09.10.20) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4645 ആയി. 3537 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1084 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 255…

Read More

ബൂത്തുകളില്‍ നീണ്ട നിര; ആദ്യ അര മണിക്കൂറില്‍ മൂന്നു ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യ അര മണിക്കൂറില്‍ തന്നെ മികച്ച പോളിങ്. മൂന്നു ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചില സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. കോഴിക്കോടും പയ്യന്നൂരിലും തിരുവനന്തപുരത്തും ഓരോ ബൂത്തുകളില്‍ പോളിങ് തടസ്സപ്പെട്ടു. പിണറായി സ്‌കൂളിലെ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തില്‍ വോട്ടിങ് യന്ത്രത്തകരാറ് അനുഭവപ്പെട്ടു. മലപ്പുറം പാണക്കാട് സികെഎംഎല്‍പി സ്‌കൂളില്‍ 97 എ ബൂത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്തു. പോളിങ് ദിനത്തില്‍ പതിവ് തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി….

Read More