കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാനാകില്ല; 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി

  കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരും. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി പറയുന്നു. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഹൈക്കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ഫലപ്രദമായ രീതിയിൽ നടത്താനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. വാക്‌സിൻ ഡോസുകളുടെ ഇടവേള…

Read More

തൃശൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച

തൃശൂർ: കയ്പമംഗലം മൂന്നുപീടിക ഗോൾഡ് ഹാർട്ട് ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജ്വല്ലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശത്ത് പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച ഭാഗത്ത് ഏകദേശം…

Read More

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്

മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ…

Read More

‘മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കും’; കൊളംബിയക്കും ക്യൂബയ്ക്കും ട്രംപിന്റെ ഭീഷണി

വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയക്കും ക്യൂബയ്ക്കും എതിരെ ഡോണൾഡ് ട്രംപിന്റെ ഭീഷണി. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യമാണ് കൊളംബിയ. മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികൾ കൊളംബിയയിലുണ്ട്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിർമാണത്തിൽ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. അതിനിടെ വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ വ്യക്തമാക്കി. ക്യൂബയിൽ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. അതേസമയം അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും…

Read More

പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി അസി: എൻജിനീയർ കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.

പുൽപ്പള്ളി:  കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.(പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി: എൻജിനീയർ ) ഭാര്യ മോളി. മക്കൾ ബെഞ്ചമിൻ, ഹെലൻ – സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 4-ന് ശശിമല ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടന്നു

Read More

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് അര്‍ജുന്‍ തെണ്ടുല്‍ക്കർ ഔട്ട്

അര്‍ജുന്‍ തെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും നീക്കി. പരിക്കാണ് താരത്തെ മാറ്റാന്‍ കാരണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ വിശദീകരണം. പകരം ഡല്‍ഹിയില്‍ നിന്നുള്ള യുവതാരം സിമര്‍ജീത് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇടം കയ്യന്‍ പേസ് ബൗളറും ബാറ്റിങ്ങില്‍ മധ്യനിര താരവും കൂടിയായ അര്‍ജുനെ ഐപിഎല്‍ താര ലേലത്തില്‍ പ്രാഥമിക വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മുംബൈ ടീമില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിന് മുമ്പ് അര്‍ജുന്‍ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത് വാര്‍ത്തകളായിരുന്നു. സയ്യിദ്…

Read More

വയനാട്ജില്ലയില്‍ 723 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.96

  റയനാട് ജില്ലയില്‍ ഇന്ന് (10.08.21) 723 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 480 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.96 ആണ്. 722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83104 ആയി. 75686 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6365 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4906 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം: മുഖ്യമന്ത്രി

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല എന്നാണ് ചിലരുടെ ആക്ഷേപം. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ്…

Read More

വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഇല്ല; റിപ്പോര്‍ട്ട് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍

ഇടുക്കി ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിനാല്‍ ആനച്ചാലിലെ സ്‌കൈ ഡൈനിങ്ങിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. സ്‌കൈ ഡൈനിങ് എന്നത് പുതിയ സാഹസിക വിനോദ ഉപാധിയാണ്. നിലവില്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടില്ല. പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടത് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ്. നിലവില്‍…

Read More