Headlines

24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ്; 955 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,05,45,433 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52,299 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. നിലവിൽ 4,85,350 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,02,005 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 35.12 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ഒമിക്രോൺ വ്യാപനം: ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

  ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. ഹരിയാന, യുപി എന്നീ അയൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തും രാത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പുതുവത്സരാഘോഷങ്ങൾ അടക്കം അവതാളത്തിലാകും ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നതിൽ രണ്ട് ദിവസം മുമ്പ് തന്നെ ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 79 കേസുകളാണ് ഡൽഹിയിൽ…

Read More

കോവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ‘നഴ്‌സുമാര്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയും’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. അതേസമയം നമ്മുടെ കേരളം പ്രമേഹ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ പ്രമേഹ…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പെരുമ്പാവൂരിൽ ഇന്നലെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു, എറണാകുളത്തെ മൂന്നാമത്തെ മരണം

പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇദ്ദേഹം മരിച്ചത്. ആരോഗ്യവകുപ്പ് ബാലകൃഷ്ണൻ നായരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊറോണ മരണമാണിത്.

Read More

SSLC പരീക്ഷ ഫലപ്രഖ്യാപനം 15 ന് തന്നെ; മന്ത്രിയില്ലാതെ പ്രഖ്യാപനം നടത്തും

  എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം 15 ന് തന്നെയുണ്ടാകും. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രി ഇല്ലാതെയായിരിക്കും ഫലപ്രഖ്യാപനം ഉണ്ടാകുക. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. മന്ത്രിസഭയിക്കായി കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വവും വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു എന്നാണ് വിവരം.മെയ് 15 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസിന്റെ മന്ത്രിസഭ…

Read More

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം; ലേ​ല​സ​ഹാ​യം തേ​ടി​യ​ത് അ​ദാ​നി​യു​ടെ മ​രു​മ​ക​ളു​ടെ ക​മ്പ​നി​യോ​ട്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഹാ​യം തേ​ടി​യ​ത് അ​ദാ​നി​യു​മാ​യി ബ​ന്ധ​മു​ള്ള ക​മ്പ​നി​യോ​ടെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. അ​ദാ​നി​യു​ടെ മ​രു​മ​ക​ൾ പ​രീ​ധി അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യി​ല്‍ നി​ന്നാ​ണ് സ​ഹാ​യം തേ​ടി​യ​ത്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സി​റി​ൾ അ​മ​ർ​ച​ന്ത് മം​ഗ​ൾ​ദാ​സ് എ​ന്ന ക​മ്പ​നി​യോ​ടാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ഹാ​യം തേ​ടി​യ​ത്. ഇ​തി​നാ​യി ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ 55 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നും കെ​എ​സ്ഐ​ഡി​സി ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.സി​റി​ല്‍ അ​മ​ര്‍​ച​ന്ദ് മം​ഗ​ല്‍​ദാ​സ് ഗ്രൂപ്പും പ്ര​ള​യ പു​ന​ര​ധി​വാ​സ ക​ണ്‍​സ​ൾട്ടന്‍​സി​യി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ കെ​പി​എം​ജി​യു​മാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ…

Read More

എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണം; തേവലക്കര സ്കൂൾ ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു, മാനേജ്മെന്റ് പിരിച്ചു വിട്ടു

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. 1958 കേരള വിദ്യാഭ്യാസ നിയമപ്രകാരമാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഗുരുതര വീഴ്ച തേവലക്കര സ്കൂൾ വരുത്തി. മാനേജ്മെൻ്റിനെ പിരിച്ചു വിട്ടു. കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ചുമതല നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ…

Read More

കാസർകോട് നിന്ന് 4 മണിക്കൂറിൽ തലസ്ഥാനത്ത് എത്തിയിട്ട് ആർക്ക് എന്താണ് കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി

  സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കുമെന്ന് യുഡിഎഫ് നേതാക്കൾ. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് എൽ ഡി എഫ് പൊടി തട്ടിയെടുക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കാസർകോട് നിന്ന് നാല് മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു കൊള്ളാവുന്ന ഭരണമില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായി. രണ്ടാമത് അധികാരം കിട്ടിയപ്പോൾ സർക്കാരിനുള്ളത് തല തിരിഞ്ഞ നയമാണെന്ന് മനസ്സിലാക്കാൻ പ്ലസ് വൺ…

Read More

കൂട്ടാതെ വഴിയില്ല; പതിനാല് വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വിലകൂടുന്നു

  നിത്യജീവിതത്തില്‍ തീയുടെ ഉപയോഗം അനിവാര്യമാണ്. കാലങ്ങളായി മനുഷ്യന്റെ ജീവിതത്തില്‍ വലിയ സ്ഥാനമാണ് തീപ്പെട്ടിക്കുള്ളത്. പണ്ടുകാലത്ത് കല്ലുകള്‍ കൂട്ടിയുരസി തീയുണ്ടായെന്ന് പഠിച്ച നമ്മള്‍ പിന്നീട് ഗ്യാസ് ലൈറ്ററുകളിലേക്ക് മാറിയെങ്കിലും ഇന്നും തീപ്പെട്ടി വിപണി സജീവമാണ്. അമ്പതു പൈസയായിരുന്ന ഒരു കൂട് തീപ്പെട്ടിക്ക് 2007ലാണ് അവസാനമായി വിലകൂടിയത്. അമ്പതു പൈസയില്‍ നിന്നും ഒരു രൂപയിലേക്കായിരുന്നു ആ മാറ്റം. നീണ്ട പതിനാല് വര്‍ഷത്തിന് ശേഷം വീണ്ടും തീപ്പെട്ടി വില കൂടുകയാണ്. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയാക്കാനാണ് തീരുമാനം. അസംസ്‌കൃത…

Read More

വയനാട്ടിൽ 26 പേര്‍ക്ക് കോവിഡ്;നാല് പേര്‍ക്ക് രോഗമുക്തി

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. നാല് പേര്‍ രോഗമുക്തരായി. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം വഴി കോവിഡ് പകര്‍ന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 268 ആയി. ഇതുവരെ രോഗമുക്തര്‍ 109. ഒരു മരണം. നിലവില്‍ രോഗം സ്ഥിരീകരിച്ച് 158 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 153 പേര്‍…

Read More