കൻവർ യാത്രയ്ക്ക് യുപി സർക്കാരിന്റെ അനുമതി; നോട്ടീസ് അയച്ച് സുപ്രീം കോടതി

  കൊവിഡ് വ്യാപനത്തിനിടയിലും കൻവർ യാത്രയ്ക്ക് അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വിഷയം സ്വമേധയ ഏറ്റെടുത്ത കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച കേസിൽ കോടതി വാദം കേൾക്കും. കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ കൻവർ യാത്രയ്ക്ക് യു.പി. സർക്കാർ അനുവാദം നൽകിയത്. അടുത്തയാഴ്ചയാണ് പരിപാടി.

Read More

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

സമാധാനപ്രതീക്ഷകളെ ഇല്ലാതാക്കി വീണ്ടും ഇറാൻ – ഇസ്രയേൽ സംഘർഷ സാധ്യത. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യംവെക്കാനും നിർദേശം നൽകി. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും ആക്രമണം നടത്തിയാൽ തിരിച്ചടി ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ആണവ ചർച്ചകളിൽ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാൻ…

Read More

യുക്രൈനില ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ബദല്‍ സംവിധാനം; എന്തെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല: വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

യുക്രൈനില്‍ കുടങ്ങിക്കിടക്കുന്ന 18000 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്തുവരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യുദ്ധഭീഷണിയുടെ തുടക്കത്തില്‍ തന്നെ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങി ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നിലവില്‍ യുക്രൈന്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ വിമാന മാര്‍ഗം ആളുകളെ തിരികെ എത്തിക്കുന്നത് റദ്ദ് ചെയ്തിരിക്കുകയാണ്. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ ബദല്‍ സംവിധാനം ആസൂത്രണം ചെയ്തുവരികയാണ്. എന്നാല്‍ അതെന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍…

Read More

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരുടെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കില്ല; ഒരു കുറ്റവാളികളെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

  സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവർ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരെന്ന നിലയിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വകരിക്കും. ഒരു ക്രിമിനൽ പ്രവർത്തകരെയും സർക്കാർ സംരക്ഷിക്കില്ല. ആരെ എടുത്താലും അവർക്ക് രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായ പ്രകടനങ്ങളും അവർ നടത്തുന്നുണ്ടാകും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക. ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിനുള്ള പരിമിതികളുണ്ട്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് അന്വേഷണത്തിൽ…

Read More

രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ എട്ടാം ദിവസത്തില്‍; വൻ ജനപങ്കാളിത്തം

രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും. വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ…

Read More

സമ്പർക്കരോഗികൾ കുത്തനെ ഉയരുന്നു; ഇന്ന് 1354 കേസുകൾ, ഉറവിടം അറിയാത്തവർ 86

സംസ്ഥാനത്ത് കടുത്ത ആശങ്കയുണർത്തി സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 86 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 300 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. മലപ്പുറത്ത് 173 പേർക്കും പാലക്കാട് 161 പേർക്കും എറണാകുളത്ത് 110 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ 99, കോട്ടയം 86, കോഴിക്കോട് 85, തൃശ്ശൂർ 68, കൊല്ലം 65, കണ്ണൂർ 63, വയനാട് 56, കാസർകോട് 34,…

Read More

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം;ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.

Read More

‘യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണം’; ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗം. യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം കൊടുക്കാം. തറവാട്ടിലേക്ക് അല്ല. അത് അവരുടെ തീരുമാനമാണ് – അദ്ദേഹം പറഞ്ഞു.സീറ്റ് വിഭജനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം…

Read More

ജി സുധാകരനെ അധിക്ഷേപിച്ചു; ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം

ജി സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം. അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി. നവമാധ്യമങ്ങളിൽ അധിക്ഷേപ കമന്റ് ഇട്ടതായി ജി സുധാകരൻ പാർട്ടിക്ക് പരാതിയായി നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെയും മിഥുൻ പോസ്റ്റുകൾ ഇട്ടിരുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ക്യാമ്പയിനെ പ്രശംസിച്ച ജി.സുധാകരൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് അധിക്ഷേപക്കുറിപ്പുമായി സിപിഐഎം ലോക്കൽ കമ്മറ്റി അംഗം മിഥുൻ അമ്പലപ്പുഴ എത്തിയത്….

Read More

തലസ്ഥാനത്തെ തീരപ്രദേശം അടച്ചു; നിയന്ത്രണം മൂന്ന് സോണായി തിരിച്ച്

തിരുവനന്തപുരത്ത് സമ്പർക്ക രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തീരപ്രദേശത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് മുതൽ പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ചാണ് നിയന്ത്രണം ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പഞ്ചായത്ത്, വർക്കല മുൻസിപ്പാലിറ്റി എന്നിവ ആദ്യ സോണിൽ ഉൾപ്പെടുന്നു. ചിറയിൻകീഴ്, കഠിനംകുളം, കോർപറേഷനിലെ തീരപ്രദേശം എന്നിവ രണ്ടാം സോണിൽ ഉൾപ്പെടുന്നു. കോട്ടുക്കാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ പഞ്ചായത്തിലെ തീരപ്രദേശം സോൺ മൂന്നാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾ ഈ സോണിൽ മാറ്റിവെക്കും….

Read More