Headlines

2024-25 കാലയളവിലും വീട്ടിലെ പ്രസവങ്ങളില്‍ കാര്യമായ കുറവില്ല; വീടുകളില്‍ നടന്നത് 428 പ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

വീടുകളിലെ പ്രസവത്തില്‍ നിന്ന് ദമ്പതികളെ പിന്തിരിപ്പാനുള്ള ബോധവത്ക്കരണം തുടരുമ്പോഴും സംസ്ഥാനത്ത് ഇക്കാലത്തും വീടുകളില്‍ പ്രസവം വ്യാപകമായി നടക്കുന്നു. 2024-25 കാലയളവില്‍ മാത്രം 428 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ( no significant decrease in home births).മലപ്പുറത്താണ് വീടുകളിലെ പ്രസവം ഏറ്റവും കൂടുതല്‍. 2024-25 കാലയളവില്‍ മലപ്പുറം ജില്ലയില്‍ മാത്രം 191 പ്രസവങ്ങള്‍ വീടുകളില്‍ നടന്നു. പത്തനംതിട്ടയിലാണ് വീട്ടിലെ പ്രസവം ഏറ്റവും കുറവ്. ഇത്തരം ആറ് സംഭവങ്ങളാണ് പത്തനംതിട്ടയില്‍…

Read More

കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക, അല്ലാതെ കൂട്ടാത്തവർ കുറയ്ക്കുകയെന്നല്ല: ഇന്ധനവിലയിൽ മന്ത്രി പി രാജീവ്

ഇന്ധനവില നികുതി കേരളം എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്നതിന് വിശദീകരണവുമായി ധനമന്ത്രി പി രാജീവ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും വർധിപ്പിച്ചിട്ടില്ല. കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുകയാണ് വേണ്ടതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന്…

Read More

തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫ്; വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥക്ക് ഇന്ന് തുടക്കം

തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ എല്‍ഡിഎഫ്. വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥക്ക് ഇന്ന് കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വടക്കന്‍ മേഖലയില്‍ ജാഥ നയിക്കുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. തെക്കന്‍ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യ മേഖല ജാഥ ജോസ് കെ മാണിയും നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കും. വടക്കന്‍ മേഖല ജാഥയുടെ സമാപനം ഫെബ്രുവരി 16ന് പാലക്കാട് തരൂരിലാണ്….

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും. അവസാന ഒരു മണിക്കൂർ ഇതിനായി മാറ്റിവെക്കാനാണ് മന്ത്രിസഭാ തീരുമാനം. തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ ആരംഭിക്കും കൊവിഡ് രോഗികൾക്ക് തപാൽ വോട്ടിന് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം. എന്നാൽ അപേക്ഷ നൽകാനുള്ള തീയതിക്ക് ശേഷം രോഗം വരുന്നവർക്കും വോട്ട് ചെയ്യുന്നതിനാണ് സർക്കാർ പ്രത്യേക സമയം തീരുമാനിച്ചത് വോട്ടെടുപ്പിന് തൊട്ടുത്ത ദിവസം രോഗം വരുന്നവർക്ക് പിപിഇ…

Read More

‘എം.കെ.സാനു ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചയാൾ’; അനുശോചിച്ച് മുഖ്യമന്ത്രി

‘കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന പ്രൊഫ. എം. കെ. സാനു വിടവാങ്ങിയത് മലയാളസമൂഹത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ”കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ത്ഥനായ സാമൂഹ്യ സേവകന്‍, നിസ്വപക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്. സാനുമാഷിന്റെ…

Read More

കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധം; നൂറോളം പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ കേസ്

  കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും ,നേതാക്കൾക്കും എതിരെ കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് എഫ്ഐആർ. സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാട് വരുത്തി. കണ്ണൂരിൽ എസ് പി ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിന്നാലെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ ഉൾപ്പെടെ…

Read More

കോവിഡ് ചികിത്സക്ക് സോറിയാസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി

സോറിയാസിസ് എന്ന ത്വക് രോഗത്തിന് നൽകുന്ന മരുന്ന് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വാസ തടസ്സം അനുഭവിക്കുന്ന രോഗികൾക്കാണ് സോറിയാസിസിന് നല്‍കുന്ന ഇറ്റൊലൈസുമാബ് എന്ന മരുന്ന് നൽകുക. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കി. അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ മരുന്ന് നൽകാനാണ് നിർദേശമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ വി.ജി സൊമാനി പറഞ്ഞു. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ റിലീസ് സിന്‍ഡ്രോമിനെ…

Read More

പോരാട്ടം വിജയം കണ്ടു; കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ എം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിരിച്ചു വിടണമെന്ന് മെഡിക്കൽ കോളജ് ഭരണ നിർവഹണ വിഭാഗം ശിപാർശ നൽകിയിരുന്നു. 2023 മാർച്ച് 18 നാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴി‍ഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയില്‍ കഴി‍ഞ്ഞ യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ എംഎം ശശീന്ദ്രന്‍ പീഡിപ്പിച്ചത്. സസ്പെൻഷനിലായിരുന്ന പ്രതിയെ സർവീസിൽ നിന്ന്…

Read More

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; എ ആർ നഗർ പൂരം വെടിക്കെട്ട് തുടങ്ങുന്നുവെന്ന് കെ ടി ജലീൽ

മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ വിളിപ്പിച്ചത്. ഇഡിക്ക് മുമ്പാകെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകൾ ഇന്ന് ജലീൽ ഹാജരാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് ശേഷം ജലീൽ കൊച്ചിയിലേക്ക് തിരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് ജലീൽ ഇ ഡി ഓഫീസിൽ ഹാജരാകുന്നത് മുഖ്യമന്ത്രിയെ കണ്ടതായും വിശദമായി കാര്യങ്ങൾ സംസാരിച്ചതായും…

Read More

അയ്യപ്പസം​ഗമം ലോകപ്രശസ്തവിജയമെന്ന് എം വി ​ഗോവിന്ദൻ; ‘വേണമെങ്കിൽ AI ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ?’ ഒഴിഞ്ഞ കസേരയിൽ വിചിത്ര വിശദീകരണം

തിരുവനന്തപുരം: ​ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. 4000ത്തിലധികം പേർ സം​ഗമത്തിൽ പങ്കെടുത്തെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സം​ഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ​ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു.

Read More