മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 30 വർഷം തടവുശിക്ഷ

കോട്ടയം മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത മകളെ 5 വർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാർ ആണ് ശിക്ഷ വിധിച്ചത്. മൂന്ന് വ്യത്യസ്ത വകുപ്പുകളിലായി 10 വർഷം വീതമാണ് ശിക്ഷ. ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു എന്നാണ് കേസ്. അയൽവാസിയായ സ്ത്രീയോട് പെൺകുട്ടി…

Read More

‘മഹാത്മാ ഗാന്ധിയുടെ പേര് പറയുന്നത് പോലും കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമല്ല, പ്രധാനമന്ത്രിയുടെ വണ്‍മാന്‍ ഷോയാണ്’; തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍

പുതുക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്‍ വിബിജി റാംജിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ പേര് പോലും കേന്ദ്രസര്‍ക്കാരിന് ഇഷ്ടമല്ലെന്നും പ്രധാനമന്ത്രിയുടെ വണ്‍മാന്‍ ഷോയാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദരിദ്രരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിക്കുന്നത്. ഡീമൊണൈറ്റേഷന്‍ പോലെ തന്നെ തൊഴിലുറപ്പ് പദ്ധതിയേയും തകര്‍ക്കാനാണ് നീക്കം നടക്കുന്നതെന്നും രാഹുല്‍ ആഞ്ഞടിച്ചു. വിബിജി റാംജിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എന്‍ഡിഎയിലില്ലാത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് വിശ്വസിക്കുന്നതായും…

Read More

സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കൊവിഡ്, 63 മരണം; 27,152 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

  കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു.     ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ള, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത എല്ലാ വിദ്യാര്‍ഥികളെയും വിട്ടയക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന…

Read More

സംസ്ഥാനത്ത് ഇന്ന് 4138 പേർക്ക് കോവിഡ്; 3599 സമ്പർക്ക രോഗികൾ: 7108 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.  

Read More

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽ എൽഡിഎഫ് പരാജയം സമ്മതിച്ചു, സ്വർണ്ണക്കൊള്ളയിൽ മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കി പ്രതികളെ സംരക്ഷിക്കുന്നു; സണ്ണി ജോസഫ്

മുഖ്യമന്ത്രി ഒന്നാം റൗണ്ടിൽഎൽഡിഎഫ് പരാജയം സമ്മതിച്ചുവെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ വിലയിരുത്തൽ ആകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ഇതിന് തെളിവ്. ശബരിമല സ്വർണ്ണ കൊള്ളയിൽ കോടതി റിമാൻഡ് ചെയ്തിട്ടുള്ള പ്രതികളെ സിപിഐഎം പൊതിഞ്ഞു സംരക്ഷിക്കുന്നു. സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പാർട്ടി രക്ഷാ കവചം ഒരുക്കി സംരക്ഷിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. കൂടുതൽ ഉന്നതന്മാരുള്ളതു കൊണ്ടാണ് സിപിഐഎം നടപടിയെടുക്കാത്തത്. മാർക്സിസ്റ്റ് പാർട്ടി കവചം ഒരുക്കുന്നത് ഉന്നതന്മാരുടെ പങ്കാളിത്തം പുറത്ത് വരാതിരിക്കാൻ. എസ്ഐടി അന്വേഷണം വേണ്ടത്ര വേഗതിയിൽ…

Read More

നീല ചിത്ര നിർമാണം: രാജ് കുന്ദ്രയെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

നീലച്ചിത്രം നിർമിച്ച് മൊബൈൽ ആപ്പുകളിൽ വിൽപന നടത്തിയ കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുന്ദ്ര നൽകിയ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ, നടിമാരായ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര എന്നിവർക്ക് ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 20 വരെ ഇവരുടെ പേരിൽ നടപടി സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചു. കുന്ദ്ര ഉൾപെട്ട നീലച്ചിത്ര റാക്കറ്റ് കേസിൽ ഹാജരാകാൻ ഷെർലിൻ ചോപ്രക്ക്…

Read More

ജോജുവിന്റെ കാർ തല്ലിത്തകർത്ത പ്രതികൾ കീഴടങ്ങി; സ്റ്റേഷന് മുന്നിൽ ജോജുവിന്റെ കോലം കത്തിച്ച് കോൺഗ്രസ്

നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികളായ കോൺഗ്രസുകാർ കീഴടങ്ങി. എറണാകുളം മരട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജാഥയായി എത്തിയാണ് വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ കീഴടങ്ങിയത്. കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള ആറ് പ്രതികളാണ് കീഴടങ്ങിയത്. സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവർ നടൻ ജോജുവിന്റെ കോലം കത്തിച്ചു. പ്രതികളെ ഉടൻ തന്നെ പോലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകും. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ…

Read More

കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ ഗൂഗ്‌ൾ ആപ്ലിക്കേഷൻ

യു ട്യൂബിൽ സാഹസിക വിഡിയോകൾ കാണാൻ ഏറെ താത്‌പര്യമുള്ള കൂട്ടത്തിലാണ് യുവതലമുറ. മുതിർന്നവർ നടത്തുന്ന പരീക്ഷണങ്ങൾ കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്നതോടെയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് സഹായകമാകുന്ന ആപ്ലിക്കേഷൻ ആണ് ഗൂഗ്ൾ ഫാമിലി ലിങ്ക്. ഗൂഗ്ൾ പ്ലേസ് സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ദിവസം എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്, എവിടെയാണ് ഉള്ളത് എന്നുള്ള വിവരങ്ങളും ഏതൊക്കെ മൊബൈൽ ആപ്ലിക്കേഷനിൽ പ്രവർത്തിപ്പിക്കാൻ സാധിക്കണം, ഓരോ ദിവസം എത്ര നേരം മാത്രം കാണാൻ…

Read More

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്കാരം ഇന്ന്

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു ഇന്നലെ ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. കടവന്ത്രയിലെ കെ.പി വള്ളുവൻ റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. കെ.എം റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,…

Read More