‘ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം, ആത്യന്തിക വിജയം ഇറാന്റേതാകും’; ഇസ്രയേലിനെ വിമർശിച്ച് തുർക്കി

ഇസ്രയേലിനെ വിമർശിച്ച് തുർക്കി. യുഎസ് -ഇറാൻ ആണവ ചർച്ചകൾ അട്ടിമറിക്കാനാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും രജബ് തയ്യിബ് എർദോഗൻ പറഞ്ഞു. ഇസ്താംബൂളിൽ ഒഐസി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തെ നിയമപരമായ വഴിയിലാണ് ഇറാൻ പ്രതിരോധിക്കുന്നത്. ആത്യന്തിക വിജയം ഇറാന്റേതാകും. ഇസ്രായേൽ ലക്ഷ്യം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനും ഇറാനുമൊപ്പം മുസ്‌ലിം ലോകം ഉറച്ചുനിൽക്കണം. പലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കൂടി അവർ…

Read More

നിലമ്പൂരിൽ പ്രളയസമാന സ്ഥിതി, നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു; വയനാട്ടിലും കനത്ത മഴ

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിലമ്പൂരിലെ പല മേഖലകളിലും വെള്ളം കയറി. പുന്നപ്പുഴ, കാഞ്ഞിരപ്പുഴ, ചാലിയാർ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഭൂതാനം, പൂളപ്പാടം, എരുമമുണ്ട സ്‌കൂളുകളിലാണ് ക്യാമ്പുകൾ ആരഭിച്ചത്. മുപ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി മുണ്ടേരിയിലെ പാലം കനത്ത മഴയിൽ ഒലിച്ചുപോയി. ഇരുട്ടുകുത്തി, വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഇതോടെ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിലും ഈ പാലം ഒലിച്ചു പോയിരുന്നു. ഇതിന് ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. ജനതപടിയിൽ സംസ്ഥാനപാതയിൽ…

Read More

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാൽ സാമ്പിളിൽ നിപ സ്ഥിരീകരിച്ചു; രണ്ടിനത്തില്‍ ആന്റിബോഡി കണ്ടെത്തി

കോഴിക്കോട് നിപ സ്ഥീരികരിച്ചയിടത്ത് നിന്നും പിടികൂടിയ വവ്വാൽ സാമ്പിളിൽ നിപ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രണ്ടിനം സാമ്പിളിൽ നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാമ്പിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസിൻറെ ഉറവിടം വവ്വാൽ ആണെന്ന് അനുമാനിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി; പരാതി നൽകി വാമനപുരം എംഎൽഎ DK മുരളി

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ സ്പീക്കർക്ക് പരാതി. വാമനപുരം MLA DK മുരളി യാണ് സ്പീക്കർക്ക് പരാതി നൽകിയത്. സ്പീക്കർ AN ഷംസീർ പരാതി പരോശോധിക്കാൻ ലെജിസ്ലെറ്റർ സെക്രട്ടറിയേറ്റിനും കൈ മാറി. നിരവധി സ്ത്രീ പീഡന കേസുള്ള പ്രതിയെ സഭയിൽ നിന്നും പുറത്താക്കണം എന്നും പരാതിൽ ആവശ്യപ്പെടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എഎൻ ഷംസീർ നേരത്തെ പറഞ്ഞിരുന്നു. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ…

Read More

ആലപ്പുഴയിൽ പത്താംക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദനം; കണ്ണിന് ഗുരുതര പരുക്ക്

  ആലപ്പുഴയിൽ പത്താം ക്ലാസുകാരന് അയൽവാസിയുടെ മർദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരുക്കേറ്റത്. അയൽവാസി ശാർങധരനാണ് അരുൺകുമാറിനെ മർദിച്ചത് കുട്ടികളെ കളിക്കാൻ വിളിച്ചു കൊണ്ടുപോയതിന്റെ പേരിലാണ് ഇയാൾ കുട്ടിയെ മർദിച്ചത്. അരുൺകുമാറിന് ശരീരമാസകലം മർദനമേറ്റിട്ടുണ്ട്. അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാർങ്ധരൻ വരികയും സ്വന്തം കൊച്ചുമക്കളെ മർദിക്കുകയുമായിരുന്നു. കളി സാധനങ്ങൾ ഇയാൾ എടുത്തുവെക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അരുണിനെ മർദിച്ചത്. വടി കൊണ്ടുള്ള…

Read More

മുൻ SFI നേതാവും AISF മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു

AISF മുൻ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ബിജെപിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും കോൺഗ്രസ് പ്രവർത്തർകരുമടക്കം പാർട്ടിയിൽ ചേർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചു. വികസിത കേരളം എന്ന നമ്മുടെ കാഴ്ചപ്പാടിന് പിന്നിൽ കേരളം അണിനിരക്കുകയാണ്. മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കാനും മാറ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ ബിജെപിയിൽ ചേരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിൽ ചേരാൻ മുന്നോട്ട് വരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുൻ എസ്എഫ്ഐ നേതാവും…

Read More

എന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണം, പിണറായി വിജയന്‍ തുടരട്ടേ: കെ കെ ശൈലജ

  നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടത് നാണംകെട്ട ലജ്ജാകരമായ തോല്‍വിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും പരിശോധിക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പി കെ ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. (kk shailaja on cpim defeat in assembly election)     പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ്…

Read More

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

കരൂർ അപകടത്തിൽ TVK പ്രഖ്യാപിച്ച ധനസഹായം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗംരംഗത്തെത്തിയിരുന്നു. ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ…

Read More

കോട്ടയത്തെ ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു; ജെസ്സിയെ കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയത് ഭര്‍ത്താവ്

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. ജെസ്സിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജെസ്സിയുടെ ഭര്‍ത്താവ് സാം ജോര്‍ജിനെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തില്‍ കൊക്കയില്‍ തള്ളിയെന്ന് ചോദ്യം ചെയ്യലില്‍ സാം സമ്മതിച്ചു. സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം തൊടുപുഴയിലെ കൊക്കയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 26നാണ് ജെസ്സിയെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. വിദേശത്തുള്ള ജെസ്സിയുടെ മക്കള്‍ മാതാവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ മറ്റുള്ളവരോട് അന്വേഷിച്ചതിനെ…

Read More

‘ജയിലിൽ ഇടുമെന്ന് SI ഭീഷണിപ്പെടുത്തി, ലക്ഷ്മിപ്രിയ SIയുടെ സാന്നിദ്ധ്യത്തിൽ ചോദ്യംചെയ്തു’;എഫ്‌ഐആർ വിവരം പുറത്ത്

  കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മിപ്രിയ്‌ക്കെതിരായ കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. ലക്ഷ്മിപ്രിയയുടെ പരാതിയില്‍ അന്‍സിബയെ ജയിലില്‍ ഇടുമെന്ന് എസ്‌ഐ രേഷ്മ ഭീഷണിപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ലക്ഷ്മിപ്രിയ പൊലീസ് സ്റ്റേഷനില്‍ വെച്ച് എസ്ഐയുടെ സാന്നിദ്ധ്യത്തില്‍ അന്‍സിബയെ ചോദ്യം ചെയ്‌തെന്നും അന്‍സിബയെ നിയമവിരുദ്ധമായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി തടഞ്ഞുവെച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ഭീഷണിപ്പെടുത്തി സ്റ്റേഷന്‍ റെക്കോര്‍ഡ്‌സില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും അന്‍സിബയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി രേഖകള്‍ തയ്യാറാക്കി ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പത്തോളം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്….

Read More