വയനാട് ‍ജില്ലയിൽ 148 പേര്‍ക്ക് കൂടി കോവിഡ്;127 പേര്‍ക്ക് രോഗമുക്തി, എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (3.1.21) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 127 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17449 ആയി. 14985 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 104 മരണം. നിലവില്‍ 2360 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1790 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

തുടര്‍ച്ചയായി മൂന്നാമതും ഉത്തേജക മരുന്നടിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്; 91 സാമ്പിളുകള്‍ പോസിറ്റീവായി ഫ്രാന്‍സ് രണ്ടാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച രാജ്യമായി മാറി കായിക ലോകത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി 2024-ല്‍ ഇന്ത്യന്‍ താരങ്ങളില്‍ നടത്തിയ 537 പരിശോധനകളില്‍ 160 എണ്ണമാണ് പോസിറ്റീവായി മാറിയത്. 2022-ല്‍ 125 ഉം 2023-ല്‍ 213 ഉം പരിശോധനകള്‍ പോസിറ്റീവായി. ഭാരദ്വാഹന, ഗുസ്തി താരങ്ങളാണ് കുടുതലും പിടിക്കപ്പെട്ടത്. 91 സാമ്പിളുകള്‍ പോസിറ്റീവായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. 85…

Read More

മീനച്ചിലാർ മലിനമാകുന്നു, വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

മീനച്ചിലാർ അപകടകരമാം വിധം മലിനമായെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണ , ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ട്രോപ്പിക്കൽ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസാണ് മീനച്ചിലാറ്റിലെ ജലം മലിനമാകുന്നതിനെ കുറിച്ച് പഠനം നടത്തിയത്. മീനച്ചിലാർ കടന്ന് പോകുന്ന 10 ഇടങ്ങിളിൽ നിന്ന് ശേഖരിച്ച വെള്ളമാണ് പരിശോധനയ്ക്കായി എടുത്തത്. ഈ ജലത്തിൽ ഗുരുതരമാം വിധം…

Read More

ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന ചെന്നിത്തലയുടെ ഹർജിയിൽ നിർണായക വിധി ഇന്ന്

ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അതേസമയം 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇനി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കള്ളവോട്ട് ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാകുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്

Read More

‘മത്സരിക്കാനില്ല; സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് അറിയിച്ചിട്ടില്ല’; പിസി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്. വ്യക്തിപരമായ കാരണങ്ങളുണ്ട്. കേരള കോൺഗ്രസിന് 10 സീറ്റിൽ കുറയരുത്. കഴിഞ്ഞ തവണ 10 സീറ്റിൽ മത്സരിച്ചതാണ്. സീറ്റുവെച്ചു മാറൽ വേണമെങ്കിൽ ആവാം. എന്നാൽ സീറ്റുവെച്ചു മാറുന്നതിനെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പിസി തോമസ്.കേരള കോൺഗ്രസ് പിജെ ജോസഫിന്റെയും പ്രവർത്തകരുടെയും തറവാടാണെന്നും പിസി തോമസ് പറഞ്ഞു. അതിനാൽ ജോസ് കെ മാണി തങ്ങളെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടിയെ…

Read More

ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അരമണിക്കൂറോളം പ്രധാനമന്ത്രി ദേവാലയത്തിൽ ചിലവിട്ടു. പ്രധാനമന്ത്രിയ്ക്കൊപ്പം രാജീവ് ചന്ദ്രശേഖറും ദേവാലയം സന്ദർശിച്ചിരുന്നു. ഇതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് റോഡുകൾ അടച്ചതിലും, ദേവാലയത്തിലേക്കുള്ള പ്രവേശനം തടഞ്ഞതിലും വിശ്വാസികൾ പ്രതിഷേധിച്ചു. സുപ്രിം കോടതി മുൻ ജഡ്ജി ജസ്റ്റിസ് വിക്രം ജിത് സെന്നിന്റെ നേതൃത്വത്തിൽ ആണ് പ്രതിഷേധം നടന്നത്. വിഐപികൾക്ക് വേണ്ടി വിശ്വാസികളെ തടയുന്നത് എന്തിനെന്നും ശുശ്രൂഷ കഴിഞ്ഞു ഞങ്ങളെ അയച്ചതിന് ശേഷം…

Read More

ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്; മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനവും തള്ളി

  കണ്ണൂർ: ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോർട്ടിൻമേൽ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.     പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നത് വൈദ്യുതി വകുപ്പിൽ മാത്രം. ബാക്കി വകുപ്പുകൾ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ല. പരിഹരിച്ചു മുന്നോട്ടു പോവുകയാണ്. മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു….

Read More

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ ‘മരക്കാര്‍’; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച ‘ഫ്രീ-റണ്‍’

റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. എണ്ണത്തില്‍ അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. കൊവിഡ് ആദ്യ തരംഗത്തിനുശേഷം തിയറ്ററുകള്‍ തുറന്നപ്പോഴത്തേതുപോലെ 50 ശതമാനം പ്രവേശനമാണ് ഇത്തവണയും സിനിമാമേഖല മുന്നില്‍ കാണുന്നത്. മരക്കാര്‍ പോലെ വലിയ ബജറ്റ് ഉള്ള ഒരു ചിത്രം അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവില്ല എന്നാണ് നിര്‍മ്മാതാവിന്‍റെ വിലയിരുത്തല്‍. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ റിലീസ് ആയി മരക്കാര്‍ എത്തിയാല്‍ തിയറ്റര്‍…

Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആർക്കും പരുക്കില്ല

  കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. എ സിയിൽ നിന്നുള്ള വെള്ളം ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ

കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ തൂങ്ങിമരിച്ച നിലയിൽ. ബാംഗ്ലൂർ മഗഡി റോഡിലെ വീട്ടിലാണ് ജയശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് അറിയുന്നത്. ആത്മഹത്യാ സൂചന നൽകി കഴിഞ്ഞ വർഷം ജൂലൈ 22ന് ജയശ്രീ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും താൻ സുരക്ഷിതയാണെന്ന് താരം അറിയിക്കുകയും ചെയ്തു. കന്നഡ ബിഗ് ബോസ് സീസൺ 3 മത്സരാർഥി കൂടിയായിരുന്നു ജയശ്രീ

Read More