Headlines

തുടര്‍ച്ചയായി മൂന്നാമതും ഉത്തേജക മരുന്നടിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്; 91 സാമ്പിളുകള്‍ പോസിറ്റീവായി ഫ്രാന്‍സ് രണ്ടാമത്

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച രാജ്യമായി മാറി കായിക ലോകത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി 2024-ല്‍ ഇന്ത്യന്‍ താരങ്ങളില്‍ നടത്തിയ 537 പരിശോധനകളില്‍ 160 എണ്ണമാണ് പോസിറ്റീവായി മാറിയത്. 2022-ല്‍ 125 ഉം 2023-ല്‍ 213 ഉം പരിശോധനകള്‍ പോസിറ്റീവായി. ഭാരദ്വാഹന, ഗുസ്തി താരങ്ങളാണ് കുടുതലും പിടിക്കപ്പെട്ടത്. 91 സാമ്പിളുകള്‍ പോസിറ്റീവായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. 85 സാമ്പിളുകള്‍ പോസിറ്റീവായ ഇറ്റലി മൂന്നാം സ്ഥാനത്തും റഷ്യ. അമേരിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ യഥാക്രമം തൊട്ടുപിന്നിലുണ്ട്.