ലഡാക്കിൽ നിരോധനാജ്ഞ, പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു

സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള പ്രതിഷേധത്തിൽ ലഡാക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 35 ദിവസമായി നിരാഹാര സമരം നടത്തുന്ന 15 പേരിൽ രണ്ടുപേരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സോനം വാങ് ചുക് നിരാഹാര സമരത്തിൽ നിന്ന് പിൻമാറി. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സോനം…

Read More

ബംഗളൂരുവിൽ പ്ലസ് വൺ വിദ്യാർഥി വെടിയേറ്റ് മരിച്ച നിലയിൽ

  ബംഗളൂരുവിൽ വിദ്യാർഥിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൈനിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി രാഹുൽ ഭണ്ഡാരിയെയാണ്(17) മരിച്ച നിലയിൽ കണ്ടത്. വീടിന് സമീപത്തെ സഞ്ജയ് നഗർ ബസ് സ്റ്റോപ്പിൽ രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പഠനവുമായി ബന്ധപ്പെട്ട് രാഹുൽ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. റിട്ട. സൈനികോദ്യോഗസ്ഥനായ പിതാവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തതാകാമെന്നാണ് സംശയം.

Read More

എൻസിപിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി കേന്ദ്ര നേതാക്കൾ ഇടപെടുന്നു

പാലാ സീറ്റിനെ ചൊല്ലി സംസ്ഥാന എൻസിപിയിൽ ഉടലെടുത്ത തർക്കം പരിഹരിക്കുന്നതിനായി കേന്ദ്ര നേതാക്കൾ ഇടപെടുന്ന. കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുമെന്ന് പ്രഫുൽ പട്ടേൽ അറിയിച്ചു. എ കെ ശശീന്ദ്രൻ അടുത്ത ദിവസം ശരദ് പവാറിനെ കാണുന്നുണ്ട്. മാണി സി കാപ്പനും പവാറിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട് പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകുന്നതിൽ മാണി സി കാപ്പന് കടുത്ത എതിർപ്പാണുള്ളത്. യുഡിഎഫിലേക്ക് പോയി പാലായിൽ തന്നെ മത്സരിക്കാനാണ് മാണി സി കാപ്പൻ ശ്രമിക്കുന്നത്. പാലാ വിട്ടു കൊടുക്കേണ്ടി…

Read More

ഷാജി ഇന്നും ഇഡി ഓഫീസിൽ ഹാജരായി; ഇന്നലെ ചോദ്യം ചെയ്തത് നീണ്ട പതിമൂന്നര മണിക്കൂറുകൾ

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം എൽ എ കെഎം ഷാജി ഇന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ കെഎം ഷാജിയെ ഇഡി പതിമൂന്നര മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് ഇന്നും വിളിപ്പിച്ചത്. വീട് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനും ഇ ഡി നിർദേശിച്ചിട്ടുണ്ട് തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി…

Read More

ഭിന്നശേഷികാർക്ക് ആശ്വാസമായി അതിജീവനം പിഎംആർ ക്യാമ്പ്‌

അന്തർദേശീയ അംഗപരിമിതരുടെ ദിനാചാരണത്തിന്റെ ഭാഗമായി ആസ്റ്റർ – ഡി എം വിംസ് പിഎംആർ വിഭാഗം ആസ്റ്റർ വോളണ്ടിയേഴ്‌സുമായി ചേർന്ന് ഭിന്നശേഷികാർക്കും അപകടങ്ങൾ മൂലമോ പക്ഷാഘാതം മൂലമോ ശരീരം തളർന്ന് പൂർണ്ണമായും കിടപ്പിലായവർ, തലക്കോ നട്ടെല്ലിനോ പരുക്കേറ്റ് തളർന്ന് കിടപ്പിലായവർ, സെറിബ്രൽ പാൾസി പോലുള്ള മസ്തിഷ്ക വൈകല്യങ്ങൾ ഉള്ളവർ, ദീർഘകാലമായുള്ള പുറം/ കഴുത്ത് വേദനയുള്ളവർ,കൈകാലുകൾ മുറിച്ചുമാറ്റപ്പെട്ടവർ, കടുത്ത സന്ധിവാതം, പ്രമേഹം കാരണം കാലുകൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കായി നടത്തിയ മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി…

Read More

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ് ‘ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ…

Read More

ധർമസ്ഥല വെളിപ്പെടുത്തൽ; അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ ധർമസ്ഥല വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് അന്വേഷണറിപ്പോർട്ട് ലഭിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു. പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് ധർമസ്ഥല വിവാദങ്ങളിൽ നിറയുന്നത്. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ…

Read More

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന യുവാവും യുവതിയും തൃശ്ശൂരിൽ പിടിയിൽ

  തൃശ്ശൂരിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്ന യുവാവും യുവതിയും അറസ്റ്റിൽ. കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കൽ നിജിൻ(28), ജ്യോതിഷ(32) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒരു വീട്ടിൽ ചെന്ന് കുടിവെള്ളം ചോദിച്ച് മാല പൊട്ടിച്ച് പോകുന്നതിനിടെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു ചേർപ്പ് പോലീസിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കവർന്ന മാലകൾ വിവിധ ജ്വല്ലറികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ പീച്ചി, മണ്ണുത്തി, വിയ്യൂർ, ഒല്ലൂർ പോലീസ് സ്‌റ്റേഷനുകളിൽ കേസുണ്ട്‌

Read More

238 ദിവസം പായ് വഞ്ചിയിൽ ലോകം ചുറ്റി; വനിതാ നാവികർ ദിൽനയെയും രൂപയെയും ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവരുടെ ലോകം ചുറ്റിയുള്ള സാഹസിക പായ്‌വഞ്ചിയാത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 126-ാമത് എപ്പിസോഡിൽ അഭിമാനപൂർവം പ്രശംസിച്ചു. 238 ദിവസം കൊണ്ട് ഭൂമിയെ വലംവെച്ച ഇവരുടെ അവിശ്വസനീയമായ നേട്ടം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു മലയാളിയായ കെ. ദിൽനയും തമിഴ്‌നാട് സ്വദേശിനിയായ എ. രൂപയും ഐഎൻഎസ് വി തരിണി എന്ന പായ്‌വഞ്ചിയിൽ നടത്തിയ ഈ ലോകയാത്ര…

Read More

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തിട്ടുണ്ട്; പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല

  വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷത്തെ ശക്തമായി നയിക്കാൻ സതീശന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. വെല്ലുവിളി നിറഞ്ഞ സന്ദർഭമാണിത്. കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തണം. അതിന് വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നാണ് അഭിപ്രായം. ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് അതൊന്നും ഇനി ചർച്ചാ വിഷയമല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ ജനം വിലയിരുത്തട്ടെ. കെപിസിസിയിൽ…

Read More