കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവുണ്ടെന്നു ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. വാക്‌സിന്‍ എടുത്തതിലെ അപാകതയായിരുന്നു ചൂണ്ടിക്കാണിച്ചത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്താണ് പുനലൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് എഫ്‌ഐആര്‍. ചികിത്സയില്‍ ഉദാസീനത കാണിച്ചു. ചികിത്സ പിഴവുകള്‍ മറച്ചുവെച്ചു. ഇമ്മ്യുണോഗ്ലോബില്‍ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍…

Read More

‘പോറ്റിയെ അറിയില്ല, തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കും’; അടൂർ പ്രകാശിനെതിരെ ജോൺ ബ്രിട്ടാസ്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ജോൺ ബ്രിട്ടാസ്. പോറ്റിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ശബരിമല വിവാദങ്ങളിലൂടെയാണ്. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. സോണിയ ഗാന്ധിയെ അടൂർ പ്രകാശ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍ എസ്‌ഐടി അന്വേഷിക്കണം. ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍…

Read More

വയനാട്ടിൽ 132 പേര്‍ക്ക് കൂടി കോവിഡ്; 88 പേര്‍ക്ക് രോഗമുക്തി, 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  വയനാട് ജില്ലയില്‍ ഇന്ന് (21.10.20) 132 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി. 4968 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 1037 പേരാണ്…

Read More

വോട്ടര്‍ പട്ടിക ക്രമക്കേട്; കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍

വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ രേഖകള്‍ . കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍. ഒരു വോട്ടര്‍ ഐഡിയില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് വോട്ടുകള്‍ ഉണ്ട്. വോട്ടര്‍പട്ടികയുടെ കരട് രേഖ പരിശോധിക്കുമ്പോഴാണ് ഈ ക്രമക്കേടുകള്‍ വ്യക്തമായത്. TTD0395871 എന്ന ആതിര ആനന്ദിന്റെ ഐഡി നമ്പറില്‍ മൂന്നുപേര്‍ക്കാണ് വോട്ട്. വിജയാലയം കോണ്‍വെന്റിലെ സിസ്റ്റര്‍ സരിതയ്ക്കും ആതിരയുടെ ഐഡി നമ്പറില്‍ വോട്ടുണ്ട്. ആതിരയ്ക്ക് കോട്ടയത്തും കാസര്‍ഗോഡും വോട്ടുണ്ട്. ചില വോട്ടര്‍ ഐഡിയില്‍ ഉള്ളവര്‍ക്ക് ഒരേ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍…

Read More

പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; അച്ഛനായി തെരച്ചിൽ

കണ്ണൂർ പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ അച്ഛനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. തന്നെയും കുഞ്ഞിനേയും ഭർത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടെന്ന ഭാര്യ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പുഴയിൽ നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ സോനയെ കരയ്‌ക്കെത്തിച്ചു. ഇതിനിടെയാണ് ഒന്നര വയസുകാരി മകളും പുഴയിൽ വീണതായി സോന പറയുന്നത്. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന്…

Read More

ധനരാജിനെ കൊലപ്പെടുത്തിയതും സിപിഐഎം ആണോ എന്ന് സംശയമുണ്ട്, കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി; കെ സുരേന്ദ്രൻ

കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് കെ സുരേന്ദ്രൻ. സിപിഐഎമ്മിനെതിരെ ശബ്‌ദിക്കുന്നവരെ പുറത്താക്കുകയാണ്. ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഐഎമ്മിന് ഉണ്ടാകും. ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്. കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി. വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചു. ഇതേ നിലപാട് തുടർന്നാൽ പയ്യന്നൂരിൽ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.നിയമസഭാ തെര‍‌ഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം കെ സുരേന്ദ്രൻ തള്ളിയില്ല. മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി നൽകിയിട്ടുള്ളതെന്നും ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും…

Read More

കേരളത്തില്‍ മത അടിസ്ഥാനത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന്; വിമര്‍ശിച്ച് ദേശീയ പിന്നോക്ക കമ്മീഷന്‍

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷന്‍. മത അടിസ്ഥാനത്തില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിനെന്നാണ് ആരോപണം. ഏത് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ മുഴുവനായി ഒബിസി സംവരണം നല്‍കാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നല്‍കാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയെന്നും ചെയര്‍മാന്‍ അറിയിച്ചു….

Read More

ശീതീകരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് കണ്ടെത്തി; അതീവ ജാഗ്രതയില്‍ ചൈന

ചൈനയില്‍ ശീതീകരിച്ച കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തി. ഇതോടെ ചൈന വീണ്ടും ജാഗ്രതയിൽ. മുന്‍പ് കടല്‍ വിഭവങ്ങളില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ ശീതീകരിച്ച കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തിയിരിയ്ക്കുന്നത് ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിലാണ് വൈറസ് കണ്ടെത്തിയതായി ചൈന അറിയിച്ചത്. ചൈനീസ് നഗരമായ ഷെന്‍സെസിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ബ്രസീലിലെ സാന്റാകാതറീനയിലെ തെക്കന്‍ സംസ്ഥാനത്തിലെ ഒറോറ എലിമെന്റോസ് പ്ലാന്റില്‍ നിന്ന് വന്ന കോഴിയിറച്ചിയില്‍ നിന്നാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഭരണകൂടം…

Read More

തൃശ്ശൂരിൽ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ് ആംബുലന്‍സ് കിട്ടാതെ മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് റെയിൽവെ

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് ലഭിക്കാതെ ജീവൻ നഷ്ടമായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ ഉന്നതല ഉദ്യോഗസ്ഥ സംഘത്തിന് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. യുവാവിന്റെ കുടുംബത്തിന്റെ ആരോപണം ഉൾപ്പെടെ പരിശോധിക്കാനാണ് നീക്കം. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലന്ന് റെയില്‍വേ കഴിഞ്ഞദിവസം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിശദീകരണം. കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പുവരുത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവെങ്കിലും രാത്രി സമയമായതിനാല്‍ ആംബുലന്‍സ് എത്തിക്കാന്‍ വൈകിയെന്നാണ് റെയില്‍വേ പറയുന്നത്. മുംബൈ-എറണാകുളം ഓഖ…

Read More

രാഹുൽ വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെ പി സി സിയുടെ വിലയിരുത്തല്‍

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാതി വന്നപ്പോള്‍ തന്നെ പാര്‍ട്ടി രാഹുലിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്നും, പരാതി ഉയര്‍ന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തുവെന്നും, പിന്നീട് രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുലിനെ ചുമതലയില്‍ നിന്നും…

Read More