Headlines

ട്രംപിനൊപ്പം നെതന്യാഹു ഈജിപ്തിലേക്ക്; അന്താരാഷട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും ഈജിപ്തിലേക്കെന്ന് റിപ്പോർട്ട്. അന്താരാഷട്ര ഗസ്സ ഉച്ചകോടിയിൽ പങ്കെടുക്കും. ട്രംപും നെതന്യാഹുവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ഫോൺ സംഭാഷണം നടത്തിയതായും ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു. “ഗാസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിനും അതിനോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുമായി പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും,” ഈജിപ്ഷ്യൻ പ്രസിഡൻ്റിൻ്റെ വക്താവ് പറഞ്ഞു. സമാധാന നൊബേലിന് വേണ്ടിയല്ല…

Read More

ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ പുള്ളിപ്പുലി: തൊഴിലാളികൾ ചിത്രം പകർത്തി.

കൽപ്പറ്റ ;  ചുണ്ടേൽ ആനപ്പാറ എസ്റ്റേറ്റിൽ എട്ടാം നമ്പറിൽ പുള്ളിപുലി ഇറങ്ങി. എസ്റ്റേറ്റ് തൊഴിലാളികൾ   ചിത്രം പകർത്തി.  ഇന്ന് രാവിലെയാണ്  എസ്റ്റേറ്റിനുള്ളിൽ തൊഴിലാളികൾ പുലിയെ കണ്ടത് .

Read More

കർഷകരുടെ ട്രാക്ടർ റാലി നിരോധിക്കണമെന്ന ഡൽഹി പോലീസിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ജനുവരി 26ന് കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഡൽഹി അതിർത്തിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്. സൈനികർക്കൊപ്പം സമാധാനപരമായി റിപബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷകർ പറയുന്നു. റിപബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട് വനിതകളെ അണിനിരത്തിയുള്ള രാജ്യവ്യാപക പ്രതിഷേധവും ട്രാക്ടർ പരേഡും നടത്താനാണ് കർഷകരുടെ തീരുമാനം. അതേസമയം…

Read More

സംസ്ഥാനത്ത് പാൽ‌ വില കൂടുമോ? ലിറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യം; തീരുമാനം ഇന്ന്

സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിട്ടുണ്ട്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ…

Read More

കെപിസിസി സമൂഹമാധ്യമ ചുമതലയിൽ നിന്ന് വി ടി ബൽറാം രാജിവെച്ചു

കെപിസിസി സമൂഹ മാധ്യമ ചുമതല വി ടി ബൽറാം രാജിവെച്ചു. വിഷയത്തിൽ ബൽറാമിനോട് കെപിസിസി അധ്യക്ഷൻ വിശദീകരണം തേടിയിരുന്നു. ബീഡി-ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെയാണ് വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് സ്ഥാനമൊഴിഞ്ഞത്. കൂടാതെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിങ് പുനഃസംഘടിപ്പിക്കാൻ കെപിസിസി തീരുമാനം. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ച് ഖേദം…

Read More

ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജർ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി

  മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി. ഡ്രെഡ്ജർ അഴിമതിക്കേസാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. നൂറ് ശതമാനം കളവായ കേസായിരുന്നു ഇതെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും ജേക്കബ് തോമസ് പറഞ്ഞു അഴിമതിക്കെതിരെ നിലപാട് എടുത്ത എല്ലാവർക്കും വേണ്ടിയാണ് പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് ഒരു വർഷം സസ്‌പെൻഷനിലായത്. ഇപ്പോഴും പെൻഷൻ പോലും നിഷേധിക്കുകയാണ്. അതെല്ലാം തിരിച്ചുപിടിക്കുമെന്നും ജേക്കബ്…

Read More

ചെർണോബിൽ യുക്രൈൻ ആണവായുധങ്ങൾ നിർമ്മിക്കുന്നു: ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ

  യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ യുക്രൈനിനെതിരെ ആരോപണവുമായി റഷ്യൻ മാധ്യമങ്ങൾ. ചെർണോബിൽ യുക്രൈൻ ആണവായുധം നിർമ്മിക്കുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചു. പേര് വെളിപ്പെടുത്താൻ താൽപ്പര്യപ്പെടാത്ത ഉറവിടത്തെ ഉദ്ദരിച്ചാണ് റഷ്യൻ മാധ്യമങ്ങളുടെ ആരോപണം. എന്നാൽ മാധ്യമ ആരോപണത്തെ ശരിവയക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഫെബ്രുവരി 24-നാണ് യുക്രൈൻ അധിനിവേശത്തിന് ഉത്തരവിടുന്നത്. യുക്രൈൻ നാറ്റോയിൽ അംഗമാവുന്നതിനെ തടയുകയെന്ന ഉദ്ദേശമായിരുന്നു റഷ്യയുടെ ആക്രമണത്തിനു പിന്നിലെ പ്രധാന കാരണം. യുക്രൈനിൽ ആക്രമണം അഴിച്ചു വിട്ടതിനു പിന്നാലെ സാമ്പത്തിക…

Read More

‘ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത MLAമാർ ഉണ്ടോ? കോട്ടയത്ത് MLAമാരില്‍ ഒരാള്‍ മാത്രം ഈഴവന്‍, മറ്റുള്ളവര്‍ കുരിശിന്റെ വഴിയില്‍’; വെള്ളാപ്പള്ളി നടേശൻ

വീണ്ടും വിദ്വേഷപരാമർശങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് സാമൂഹിക നീതി നിഷേധിക്കുന്നെന്നും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പാക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതേതരത്വം പറയുന്ന ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാർ ഉണ്ടോ എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ചോദ്യം. വർഗീയതയുടെ വിഷം തുപ്പുന്നത് ലീഗാണെന്നും പാർട്ടിയുടെ പേര് കണ്ടാൽ തന്നെ അത് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗിനോട് പറയേണ്ട കാര്യങ്ങൾ ലീഗിനോട് തന്നെ പറയണം. അതിൻറെ ബാധ്യത തനിക്കുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു….

Read More

സിപിഎമ്മിലെ പരസ്യ പ്രതിഷേധങ്ങൾ; പ്രതികരിക്കാനില്ലെന്ന് എ വിജയരാഘവൻ

സ്ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഎമ്മിലുണ്ടായ പരസ്യ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തോടും വിജയരാഘവൻ പ്രതികരിച്ചില്ല പൊന്നാനി, കുറ്റ്യാടി എന്നിവിടങ്ങളിലാണ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി പ്രവർത്തകർ പരസ്യ പ്രതിഷേധം നടത്തിയത്. പൊന്നാനിയിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെക്കുകയും ചെയ്തിരുന്നു. പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. അതേസമയം പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി…

Read More

വെറ്റില മുറുക്കാൻ മാത്രം ഉള്ളതല്ല !!!

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും.കൂടാതെ വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദനക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതച്ചു നീരെടുക്കുക. ഈ വെള്ളം ഒരു രാത്രി സൂക്ഷിച്ചു…

Read More