Headlines

കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 71 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി രണ്ട് പേർ പിടിയിൽ. രണ്ട് വിമാനങ്ങളിലായി കരിപ്പൂരിലെത്തിയ പെരിന്തൽമണ്ണ സ്വദേശി ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ ഷംനാസിൽ നിന്നും 641 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കും. ദുബൈയിൽ നിന്നെത്തിയ ഫൈസലിൽ നിന്ന് 1074 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. ഇതിന് 46 ലക്ഷം രൂപ വില മതിക്കും.

Read More

ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; രണ്ടാം മൊറട്ടോറിയം ആർക്കൊക്കെ

  ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കുമായി ആർബിഐ ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷംവരെ നീട്ടാൻ അനുവദിക്കും. രണ്ടാംഘട്ട മൊറട്ടോറിയത്തിന്റെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്. വായ്പകളെ നിഷ്‌ക്രിയ ആസ്തി വിഭാഗത്തിലേയ്ക്ക് ഉൾപ്പെടുത്താൻ പാടില്ല. ഇതുവരെ വായ്പ പുനഃസംഘടന ലഭിക്കാത്തതും 2021…

Read More

വയനാട് ജില്ലയില്‍ ഇന്ന് 814 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (1.05.21) 814 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 328 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.51 ആണ്. 790 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തിയ 24 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41072 ആയി. 31107 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

ബിഷപിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു; പാലാ ബിഷപിന് പിന്തുണയുമായി ജോസ് കെ മാണി

  നർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ് ഉയർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണ് ബിഷപിന്റെ പ്രസ്താവനകൾ ചിലർ വളച്ചൊടിച്ചു. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം…

Read More

ബർഗറും പീത്‌സയും കഴിക്കാം, പക്ഷേ, കൈകൊണ്ട് ചോറുണ്ടാൽ പ്രശ്നം!; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ച് മോദിയുടെ ഉപദേശകൻ

  ന്യൂഡൽഹി∙ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഇന്ത്യക്കാരുടെ പരമ്പരാഗത ശീലത്തെ പരിഹസിച്ച വിദേശികൾക്കു മറുപടിയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലാണ് അദ്ദേഹം ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ‘‘ഇതൊരു ലളിതമായ പരീക്ഷണമാണ്… നിങ്ങൾക്ക് ഒരു ഭക്ഷണ പദാർഥത്തെ തൊടാൻ പോലും മടിയാണെങ്കിൽ, അതു കഴിക്കാൻ ലോഹക്കഷണങ്ങൾ ആവശ്യമാണെങ്കിൽ, ആ ഭക്ഷണം നിങ്ങളുടെ വായിലേക്ക് വയ്ക്കാതിരിക്കുകയാണ് നല്ലത്’’ – എന്നായിരുന്നു സഞ്ജീവ് സന്യാലിന്റെ കുറിപ്പ്. ഒരു ദക്ഷിണേന്ത്യൻ വിവാഹച്ചടങ്ങിൽ…

Read More

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി നോർക്ക അറിയിച്ചു. റിയാദിലെ എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ടതായി നോർക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണൻ കെ നമ്പൂതിരി പറഞ്ഞു കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Read More

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. . ഒന്നാംപ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്.     13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ…

Read More

82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും….

Read More

ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു

  ബംഗാളിൽ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന റസൽ ഹക്കാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹക്കിനെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read More

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണം, യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കും; എകെഎം അഷ്‌റഫ്‌

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും സുരേന്ദ്രൻ അപമാനിച്ചെന്ന് എകെഎം അഷ്‌റഫ്‌ പറഞ്ഞു. സുരേന്ദ്രന്റേത് പരാജയ ഭീതി മൂലമുള്ള ആരോപണം. സേനയും, അർധ സേനയും വരുമെന്ന് പറഞ്ഞ് വോട്ടർമാരെ ഭയപ്പെടുത്താനാണ് ശ്രമം. ഏത് സേനെയെ വേണമെങ്കിലും ഇറക്കിക്കോളൂ. യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കുമെന്നും എകെഎം അഷ്‌റഫ്‌ വ്യക്തമാക്കി. നേരത്തെ മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ…

Read More