കെപിസിസി പ്രസിഡന്റ് ആകുന്നതിൽ നിന്നും തന്നെ തടയാൻ ഒരുവിഭാഗം ഗൂഢനീക്കം നടത്തി: കെ സുധാകരൻ

കെപിസിസി പ്രസിഡന്റ് ആകുന്നതിൽ നിന്ന് തന്നെ തടയാൻ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കെ സുധാകരൻ. എഐസിസി നേതൃത്വത്തിൽ നിന്ന് തന്നെയാണ് താനീക്കാര്യം അറിഞ്ഞത്. കോൺഗ്രസിനകത്തെ ഗൂഢസംഘം ഇപ്പോൾ സജീവമല്ലെന്നും സുധാകരൻ പറഞ്ഞു രാഹുൽ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെപിസിസി പ്രസിഡന്റ് ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നല്ലാതെ ഹൈക്കമാൻഡിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല കെപിസിസി പ്രസിഡന്റ് സ്ഥാനത്തിൽ മാറ്റം വേണമോയെന്നത് പോലും ചർച്ചയായിട്ടില്ല. സ്ഥാനാർഥി…

Read More

തിരഞ്ഞെടുപ്പുകളിൽ അട്ടിമറി; കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ

തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ. ബെംഗളൂരു ഫ്രീഡം പാർക്കിൽ നടക്കുന്ന റാലിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും. രാഹുൽഗാന്ധി പുറത്തുവിട്ട വിവരങ്ങൾ, ബിഹാർ വോട്ടർ പട്ടികാ പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉയർത്തും. അതേസമയം പാർലമെൻറ് ഇന്നും പ്രക്ഷുബ്ധമാകും. ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ ചർച്ച വേണമെന്ന് ആവശ്യത്തിലുറച്ച് പ്രതിപക്ഷം നോട്ടീസ് നൽകും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി…

Read More

സിനിമാ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

സിനിമാ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. 55 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഷീബയും മരിച്ചിരുന്നു. പാചകരംഗത്തിലൂടെയാണ് നൗഷാദ് മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. നൗഷാദ് ദ ബിഗ് ഷെഫ് എന്ന റസ്റ്റോറന്റ് ശൃംഖല ആരംഭിക്കുകയും നിരവധി പാചക പരിപാടികളിൽ അവതാരകനായി എത്തുകയും ചെയ്തു. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിന്റെ സഹനിർമാതാവായാണ് സിനിമയിൽ തുടക്കം. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു

Read More

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിളിൽ മാറ്റം; പരീക്ഷകൾ പുന:ക്രമീകരിച്ചു

  സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുന:ക്രമീകരിച്ചു. ഏപ്രിൽ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ടിയിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ 26ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമില്ല. നേരത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 22 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചിരുന്നു. ഏറെ നാളിന് ശേഷമാണ് അഞ്ച് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക്…

Read More

റിവേഴ്‌സെടുത്ത പൊന്ന് ഗിയര്‍ മാറ്റി; പവന് 1,840 രൂപ കൂടി

സംസ്ഥാനത്ത് റിവേഴ്‌സ് ഗിയറില്‍ പോയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1840 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 230 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120000 രൂപയായി. ഗ്രാമിന് 15000 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate hiked in kerala amid iran war) ഇറാന്‍-ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പ്രതിഫലനങ്ങള്‍ ദൃശ്യമകുന്നത്….

Read More

മുല്ലപ്പെരിയാർ: സംയുക്ത പരിശോധന നടന്നില്ലെന്ന പ്രസ്താവന തിരുത്തി സർക്കാർ; ഒളിച്ചുകളിയെന്ന് പ്രതിപക്ഷം

  മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ലെന്ന് നേരത്തെ പറഞ്ഞ പ്രസ്താവന നിയമസഭയിൽ സർക്കാർ തിരുത്തി. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്. സഭയിൽ ഒന്ന് പറയുകയും എ കെ ജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനംമന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജൂൺ 11ന് കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗമാണ് സംയുക്ത പരിശോധന…

Read More

ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ ഹൈക്കോടതി ഐഷക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് ലക്ഷദ്വീപ് ബിജെപി നേതാവ് അബ്ദുൽ ഖാദർ ഹാജിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. ലക്ഷദ്വീപ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന തോന്നലിനെ തുടർന്നാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഐഷയെ മൂന്ന് തവണ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഐഷ കൊവിഡ് ക്വാറന്റൈൻ…

Read More

ദിലീപിന്റെ ഫോണുകൾ ആര് പരിശോധിക്കണമെന്നതിൽ വിധി ഇന്ന്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ച് കോടതി നിർദേശം നൽകും. ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം കേസിൽ ദിലീപ് നൽകിയ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് ഫോണുകളിൽ ആറ് ഫോണുകളാണ് പ്രതികൾ ഹാജരാക്കിയത്. മൂന്ന് ഫോണുകൾ ദിലീപിന്റേതാണ്. അതേസമയം നാല്…

Read More

ഞങ്ങളുടെ ആദ്യകണ്‍മണി എത്തി:പേളി മാണി അമ്മയായ സന്തോഷം പങ്ക് വെച്ച് ശ്രീനിഷ്

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. തങ്ങളുടെ ആദ്യകണ്‍മണി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീനിഷ് ഇപ്പോള്‍. പേളിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് കുറിക്കുന്നു. “ദൈവം ഞങ്ങള്‍ക്കായി അയച്ച സമ്മാനം ഞങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി,” ശ്രീനിഷ് കുറിക്കുന്നു. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ബിഗ് ബോസ് മലയാളം എന്ന…

Read More